Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐയ്ക്ക് വേണ്ടി വിക്രം നടത്തിയ മേക്ക് ഓവർ ഒറിജിനൽ തന്നെ; വിഷ്വൽ എഫക്ട് എന്ന് പറഞ്ഞവർക്ക് വേണ്ടി ചിത്രങ്ങൾ പുറത്ത് വിട്ട് അണിയറപ്രവർത്തകർ; നടന്റെ സഹനത്തിന് കൈയടിയോടെ സൈബർ ലോകം

ഐയ്ക്ക് വേണ്ടി വിക്രം നടത്തിയ മേക്ക് ഓവർ ഒറിജിനൽ തന്നെ; വിഷ്വൽ എഫക്ട് എന്ന് പറഞ്ഞവർക്ക് വേണ്ടി ചിത്രങ്ങൾ പുറത്ത് വിട്ട് അണിയറപ്രവർത്തകർ; നടന്റെ സഹനത്തിന് കൈയടിയോടെ സൈബർ ലോകം

ലയാള സിനിമയിൽ ഒരുകാലത്ത് അപ്രധാന വേഷങ്ങളിലും, സഹനായകനായും, പ്രതിനായകനായും അഭിനയിച്ച വിക്രം പിന്നീട് തമിഴിൽ ഡബ്ബിങ് ആർട്ടിസ്റ്റായും, ചെറു വേഷങ്ങളിലൂടെ സഹനായക നിരയിലേക്കും തുടർന്ന് നായക നിരയിലേക്കും ഉയർന്ന നടനാണ്. താനൊരു മികച്ച അഭിനേതാവാണെന്ന് വിക്രം നേരത്തേ തന്നെ പലയാവർത്തി തെളിയിച്ചിട്ടുള്ളതുമാണ്. കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിൽ തന്റെ ജീവിത രീതിയിലും മാറ്റങ്ങൾ വരുത്താനുള്ള നടന്റെ, അർപ്പണമനോഭാവം നാമേവർക്കും അറിയാവുന്ന കാര്യവുമാണ്.

ഈ അർപ്പണമനോഭാവത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്ന ശങ്കർ ചിത്രം ഐയിലേത്. ചിത്രം കണ്ടിറങ്ങിയവരിലാർക്കും തന്നെ ചിത്രത്തിലെ വിക്രമിന്റെ അതിശയിപ്പിക്കുന്ന പ്രകടനത്തെപ്പറ്റി എതിരഭിപ്രായമില്ല. ചിത്രത്തിനു വേണ്ടി വിക്രം സഹിച്ച ത്യാഗങ്ങളെക്കുറിച്ച് ഷങ്കർ തന്നെ ഷൂട്ടിങ്ങിനുശേഷം പറയുകയും ചെയ്തിരുന്നു. ശരീര ഭാരം കുറച്ചും, ദിവസേന മണിക്കൂറുകൾ മെയ്‌ക്ക് അപ്പിനു വേണ്ടി മാത്രം ചിലവഴിച്ചും താനവതരിപ്പിച്ച കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത രൂപങ്ങൾ വിക്രം മികവുറ്റതാക്കി. എന്നാൽ അപ്പോഴും പലരും അത് വിഷ്വൽ എഫക്ടാണെന്നാണ് ആരോപിച്ചത്. എന്നാൽ ഇങ്ങനെ ആരോപിച്ചവർക്ക് മറുപടി എന്ന വിധം ഇപ്പോഴിതാ നടന്റെ സഹനത്തിന് തെളിവായി ചില ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
.
ചിത്രത്തിന്റെ മെയ്‌ക്ക് വിഭാഗം കൈകാര്യം ചെയ്ത വെറ്റാഡിജിറ്റൽ ഐയിലെ കൂനൻ കഥാപാത്രത്തിന് വേണ്ടി വിക്രം നടത്തിയ മെയ്‌ക്ക്ഓവറിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഓസ്‌കാർ ജേതാക്കളായ ന്യൂസിലൻഡിൽ നിന്നുള്ള വെറ്റാ ഡിജിറ്റൽ എന്ന കമ്പനിയാണ് വിക്രത്തിന്റെ വ്യത്യസ്ത ഗെറ്റപ്പൊരുക്കിയത്.

വെറ്റാ ഡിജിറ്റൽ ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയുമായി സഹകരിക്കുന്നത് തന്നെ. ഹോളിവുഡ് സിനിമകൾക്കുവേണ്ടി വിഷ്വൽ ഇഫക്ട്‌സും ഒരുക്കുന്ന വെറാറാ ഡിജിറ്റൽ ജെയിംസ് കാമറൂണിന്റെ അവതാറിനും പീറ്റർ ജാക്‌സന്റെ ലോർഡ് ഓഫ് ദ റിങ്‌സിനും ഓസ്‌കാർ നേടിയിട്ടുണ്ട്. റൈസ് ഓഫ് ദ പഌനറ്റ് ഓഫ് ഏപ്‌സിലും ഡോൺ ഓഫ് ദ പഌനറ്റ് ഓഫ് ഏപ്‌സിലും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

മൂന്ന് വർഷമാണ് ഷങ്കറും വിക്രവും ഈ ചിത്രം പൂർത്തിയാക്കുന്നതിന് വേണ്ടി കഷ്ടപ്പെട്ടത്. ഐയ്ക്കു വേണ്ടി വിക്രം കുറച്ചത് 25 കിലോയാണ്. ചിത്രത്തിലെ കൂനൻ കഥാപാത്രത്തിന് വേണ്ടിയായിരുന്നു അത്ഭുതപ്പെടുത്തുന്ന ഈ മെയ്‌ക്ക്ഓവർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP