Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും ബിഗ് ബജറ്റ് ചിത്രമൊരുക്കാൻ ശങ്കർ; രജനീകാന്ത് നായകനാകുന്ന ചിത്രത്തിൽ വില്ലനായി വിക്രം

വീണ്ടും ബിഗ് ബജറ്റ് ചിത്രമൊരുക്കാൻ ശങ്കർ; രജനീകാന്ത് നായകനാകുന്ന ചിത്രത്തിൽ വില്ലനായി വിക്രം

എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ഷങ്കർ വീണ്ടും ഒരു ബിഗ് ബജറ്റ് ചിത്രമൊരുക്കാൻ തയ്യാറെടുക്കുകയാണ്. ചിത്രത്തിൽ രജനീകാന്ത് നായകനായും വിക്രം വില്ലനായും എത്തുമെന്നാണ് സൂചന. 190 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.

വിക്രത്തിന് ചിത്രത്തിന്റെ തിരക്കഥ ഒരുപാട് ഇഷ്ടപ്പെട്ടെന്നും ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയാൻ താൽപര്യം പ്രകടിപ്പിച്ചതുമായാണ് കേൾക്കുന്നത്. എന്നാൽ വിക്രം ഇപ്പോൾ കരാർ ഒപ്പിട്ടിരിക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണം ഏതാണ്ട് പൂർത്തിയായ ശേഷമേ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം തീരുമാനിക്കൂ.

വിജയിയുടെ സൂപ്പർഹിറ്റ് ചിത്രം കത്തി നിർമ്മിച്ച ലൈക പ്രൊഡക്ഷൻസ് ആണ് രജനിഷങ്കർ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ഉലകനായകൻ കമൽഹാസൻ വില്ലനായി എത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിലെ വില്ലനായി എത്തുന്നത് വിക്രമാണ്.

ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ കുറച്ച് മാസങ്ങൾക്ക് മുന്പ് ആരംഭിച്ചിരുന്നു. ചിത്രത്തിൽ ദീപിക പദുക്കോൺ അഭിനയിക്കുമെന്ന് സ്ഥരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP