Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷൂട്ടിംഗിന്റെ ഇടവേളകളിൽ സിഗരറ്റുകൾ പങ്കുവച്ചാണ് ഞങ്ങൾ സുഹൃത്തുക്കളായത്; സിനിമയിൽ ഞങ്ങൾ എതിരാളികളെങ്കിലും വിക്രം വേദ ത്രില്ലറാക്കാൻ ഒരുമിച്ചു നിന്നു; വിജയ് സേതുപതിയെ കുറിച്ച് മാധവൻ പറയുന്നു

ഷൂട്ടിംഗിന്റെ ഇടവേളകളിൽ സിഗരറ്റുകൾ പങ്കുവച്ചാണ് ഞങ്ങൾ സുഹൃത്തുക്കളായത്; സിനിമയിൽ ഞങ്ങൾ എതിരാളികളെങ്കിലും വിക്രം വേദ ത്രില്ലറാക്കാൻ ഒരുമിച്ചു നിന്നു; വിജയ് സേതുപതിയെ കുറിച്ച് മാധവൻ പറയുന്നു

ചെന്നൈ: തീയ്യറ്ററുകളിൽ ആരവം തീർത്ത് മുന്നേറുകയാണ് വിജയ് സേതുപതി- മാധവൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വേദ എന്ന ചിത്രം. നിരൂപക പ്രശംസ നേടി മുന്നേറിയ ചിത്രത്തിലെ ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ച് പങ്കുവെച്ച് നടൻ മാധവൻ രംഗത്തെത്തി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് തമിഴിൽ അദ്ദേഹം ഒരു ചിത്രം ചെയ്തത്.

സുധ കൊങ്കറയുടെ സംവിധാനത്തിലൊരുങ്ങിയ 'ഇരുധി സുട്രു'. ഇപ്പോഴിതാ തമിഴിലെ പുതിയ താരോദയം വിജയ് സേതുപതിക്കൊപ്പം മാധവൻ 'വിക്രം വേദ' ചെയ്തിരിക്കുന്നു. കാത്തിരിപ്പേറ്റി തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. വിജയ് സേതുപതിയെ ആദ്യമായി നേരിൽ കാണുന്നത് 'വിക്രം വേദ' സെറ്റിൽ വച്ചാണെന്ന് പറയുന്നു മാധവൻ. വിജയ്യുമായി എളുപ്പത്തിൽ സൗഹൃദത്തിലാവാനുള്ള കാരണത്തെക്കുറിച്ചും.

ഗംഭീരനടനാണ് വിജയ് സേതുപതി. ഇടപെടാൻ വളരെ എളുപ്പവും. അമിതാഭ് ബച്ചനും കമൽ ഹാസനും ആമിർഖാനുമൊത്തൊക്കെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. മൾട്ടിസ്റ്റാർ ചിത്രങ്ങളിൽ സീനുകൾ എടുക്കുംമുൻപ് അഭിനേതാക്കൾ അവയെക്കുറിച്ച് ചർച്ച ചെയ്യാറുണ്ട്. വിക്രം വേദയുടെ സെറ്റിലാണ് വിജയ് സേതുപതിയെ ഞാൻ ആദ്യം കാണുന്നത്. പക്ഷേ എളുപ്പത്തിൽ പരിചയമായി. പറയുന്നത് ശരിയാണോ എന്നറിയില്ല. ചിത്രീകരണ ഇടവേളകളിൽ സിഗരറ്റുകൾ പങ്കുവച്ചാണ് ഞങ്ങൾ സുഹൃത്തുക്കളായത്. സിനിമയിൽ ഞങ്ങൾ എതിരാളികളാണ്. പക്ഷേ വിക്രം വേദ ഒരു മികച്ച ത്രില്ലറാക്കാൻ ഞങ്ങൾ ഒരുമിച്ച് നിന്നു.- ആർ.മാധവൻ

വിജയ് സേതുപതിയുടേതായി ആറ് ചിത്രങ്ങളാണ് കഴിഞ്ഞ വർഷം തീയേറ്ററുകളിലെത്തിയത്. ഈ വർഷമെത്തുന്ന രണ്ടാമത്തെ വിജയ് സേതുപതി ചിത്രമാണ് വിക്രം വേദ. ദമ്പതിമാരായ ഗായത്രിയും പുഷ്‌കരും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP