Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിനയ് ഫോർട്ടിന് പ്രണയ സാഫല്യം; മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം സൗമ്യയെ വിവാഹം ചെയ്തു

വിനയ് ഫോർട്ടിന് പ്രണയ സാഫല്യം; മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം സൗമ്യയെ വിവാഹം ചെയ്തു

ലയാള സിനിമയിലെ ശ്രദ്ധേയ യുവതാരം വിനയ് ഫോർട്ട് വിവാഹിതനായി. ഗുരുവായൂർ സ്വദേശിനിയായ സൗമ്യ രവിയെയാണ് വിനയ് ഇന്ന് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. മൂന്ന് വർഷത്തോളമായി വിനയ് സൗമ്യയുമായി പ്രണയത്തിലായിരുന്നു. അമൃതാ യൂണിവേഴ്‌സിറ്റിയിൽ നാനോ സയൻസ് വിദ്യാർത്ഥിനിയാണ് സൗമ്യ. ഗുരുവായൂർ സ്വദേശിയായ രവി എസ് നമ്പിടിയുടെയും ഹേമാംബികയുടെയും മകളാണ് സൗമ്യ.

നാടകനടനായിരുന്ന വിനയ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രമാണ് താരത്തിന് ഒരു ബ്രേക്ക് നൽകിയത്. ഈ ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവറിന്റെ വേഷമാണ് വിനയ് അവതരിപ്പിച്ചത്. സെവൻത് ഡേ, ഹൗ ഓൾഡ് ആർ യൂ എന്നിവ ഉൾപ്പടെ ഇതു വരെ പന്ത്രണ്ട് ചിത്രങ്ങളിൽ വിനയ് അഭിനയിച്ചിട്ടുണ്ട്. സെക്കൻസ്,റോസാപ്പൂക്കളം, പ്രേമം, ഞാൻ നിന്നോട് കൂടെയുണ്ട് എന്നിവയാണ് വിനയ് അഭിനയിച്ചുകൊണ്ടിരിക്കുന്ന മറ്റ് ചിത്രങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP