Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാന്ധിജിയുടെ ലുക്കുമായി വിനയ് ഫോർട്ട്; നടന്റെ പുതിയ മേക്ക് ഓവർ ഗോഡ്‌സേക്ക് വേണ്ടി

ഗാന്ധിജിയുടെ ലുക്കുമായി വിനയ് ഫോർട്ട്; നടന്റെ പുതിയ മേക്ക് ഓവർ ഗോഡ്‌സേക്ക് വേണ്ടി

രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ മേക്കോവറിൽ യുവനടൻ വിനയ് ഫോർട്ട്. ഗോഡ്സെ എന്ന ചിത്രത്തിന് വേണ്ടിയാണ് വിനയ് ഫോർട്ടിന്റെ മേക്കോവർ. ആകാശവാണിയിൽ ഗാന്ധിഗ്രാമം എന്ന പരിപാടി അവതരിപ്പിക്കുന്ന ഹരിശ്ചന്ദ്രൻ എന്ന കഥാപാത്രമായാണ് വിനയ് അഭിനയിക്കുന്നത്.

ചിത്രത്തിലെ തന്റെ ഗാന്ധി മേക്കോവർ വിനയ് തന്നെയാണ് ഫേസ്‌ബുക്കിലൂടെ പുറത്ത് വിട്ടത്. ഷെറിയും ഷൈജു ഗംഗാധരനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഗോഡ്സെയ്ക്ക് പുറമെ വിനയ് ഫോർട്ട് അഭിനയിച്ച രണ്ട് ചിത്രങ്ങൾ കൂടി ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഷാനവാസ് സംവിധാനം ചെയ്ത കിസ്മത്, രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്നിവയയാണ് മറ്റ് രണ്ട് ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP