Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം പോയി പരീക്ഷയ്ക്ക് പഠിക്കൂ; സിനിമ പിന്നീട് കണ്ടാൽ മതി; ജേക്കബിന്റെ സ്വർഗരാജ്യം കാണാൻ പരീക്ഷയെ അവഗണിച്ച് ആദ്യ ഷോയ്ക്ക് ബുക്ക് ചെയ്ത ആരാധകനു വിനീത് ശ്രീനിവാസന്റെ മറുപടി'

ആദ്യം പോയി പരീക്ഷയ്ക്ക് പഠിക്കൂ; സിനിമ പിന്നീട് കണ്ടാൽ മതി; ജേക്കബിന്റെ സ്വർഗരാജ്യം കാണാൻ പരീക്ഷയെ അവഗണിച്ച് ആദ്യ ഷോയ്ക്ക് ബുക്ക് ചെയ്ത ആരാധകനു വിനീത് ശ്രീനിവാസന്റെ മറുപടി'

തിരുവനന്തപുരം: വിനീത് ശ്രീനിവാസന്റെ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമ ഇന്നാണ് റിലീസ് ആയത്. മികച്ച അഭിപ്രായമാണ് സിനിമയെ കുറിച്ച് പുറത്തുവരുന്നതും. ഇതിനിടെ സിനിമ കാണാൻ പരീക്ഷയെ അവഗണിച്ച് ആദ്യ ഷോക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകനോടു ആദ്യം പോയി പരീക്ഷയ്ക്ക് നന്നായി പഠിക്കാൻ ഉപദേശിച്ച് വിനീത് ശ്രീനിവാസൻ. പരീക്ഷയ്ക്ക് പഠിക്കുകയാണ് ആദ്യം വേണ്ടതെന്നും അതുകഴിഞ്ഞ് സിനിമ കണ്ടാൽ മതിയെന്നും ആരാധകന് വിനീത് മറുപടി നൽകി. ചിത്രം കാണാൻ പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ട് ഒരു കത്ത് വിനീത് തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഈ പോസ്റ്റിനു താഴെയാണ് സനത് ശിവരാജ് എന്ന ആരാധകൻ ഉച്ചയ്ക്ക് പരീക്ഷയുണ്ടായിട്ടും ആദ്യത്തെ ഷോക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തതായി കമന്റിട്ടത്. ഇതിനു മറുപടി കമന്റ് ആയാണ് വിനീത് ആരാധകനെ ഉപദേശിച്ചത്. തന്റെ അടുത്ത സുഹൃത്തിന്റെ കുടുംബവും ജീവിതവുമാണ് ചിത്രത്തിന്റെ പ്രചോദനമെന്നും, നല്ലൊരു സിനിമ പ്രേക്ഷകരിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും വിനീത് കത്തിൽ പറഞ്ഞിരുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ജേക്കബിന്റെ സ്വർഗരാജ്യം. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. പുതുമുഖം റീബാ ജോൺ നായികയായി എത്തുന്നു. ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണൻ, സായ് കുമാർ, ടി.ജി രവി, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ എന്നിവർ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇങ്ങനെയൊക്കെ പറയാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലോ.... അതാണ് വലുത്....

Posted by Vineeth Sreenivasan FC on Thursday, April 7, 2016

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP