Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂപ്പർ സ്റ്റാറുകൾ മെല്ലെ ചവറ്റുകൂട്ടയിലേക്ക്; നിവിൻ പോളിക്ക് പിന്നാലെ സൂപ്പർ സ്റ്റാറായി ഉയരുന്നത് വിനീത് ശ്രീനിവാസൻ

സൂപ്പർ സ്റ്റാറുകൾ മെല്ലെ ചവറ്റുകൂട്ടയിലേക്ക്; നിവിൻ പോളിക്ക് പിന്നാലെ സൂപ്പർ സ്റ്റാറായി ഉയരുന്നത് വിനീത് ശ്രീനിവാസൻ

സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയാണ് വിനീത് ശ്രീനിവാസന്റെ മുന്നേറ്റം. ഗായകൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം വിനീത് ശ്രീനിവാസൻ മികവ് കാ്ട്ടി. ഇതിലെല്ലാം ഉപരി അഭിനയിച്ച സിനിമകളും സൂപ്പർ ഹിറ്റ്. അങ്ങനെ സൂപ്പർ താര പദവിയിലേക്ക് അടിവച്ച് നീങ്ങുകയാണ് ശ്രീനവാസന്റെ മകൻ. അച്ഛന്റെ സൗഹൃദ കരുത്തിൽ സിനിമയിൽ പാട്ടുകാരനായ വിനീത് ഇന്ന് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടനായി മാറുകയാണ്. കുഞ്ഞിരാമയാണം എന്ന സിനിമയുടെ വിജയം വിനീതിന് നൽകുന്നത് സൂപ്പർ താര പദവിയാണ്.

മോഹൻലാലും മമ്മൂട്ടിയും അഭിനയിക്കുന്ന സിനിമകൾക്ക് ബോക്‌സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിയുന്നില്ല. ജയറാമിനും ദിലീപിനും പൃഥ്വി രാജിനും സുരേഷ് ഗോപിക്കുമൊന്നും സ്ഥിരമായി ഹിറ്റ് സിനിമകളുമില്ല. ഫഹദ് ഫാസിലും ദുൽഖർ സൽമാനുമെല്ലാം തുടക്കത്തിലെ കൈയടി നേടി. എന്നാൽ ഇപ്പോൾ അവർക്കും നല്ല കാലമല്ല. നിവിൻ പോളിയാണ് താരം. പ്രേമം ഹിറ്റായതോടെ സൂപ്പർ താരമായി നിവിൻ മാറി. കോടിയുടെ പ്രതിഫല തുകയും നിവിനെ തേടിയെത്തി. അതിനിടെയാണ് വിനീതിന്റെ സൂപ്പർ താര പദവിയെ കുറിച്ചുള്ള ചർച്ചകൾ എത്തുന്നത്. 

വളരെ സെല്കടീവായി അഭിനയിക്കുന്ന നടനാണ് വിനീത്. സംവിധാനവും തിരക്കഥ രചനയും സംഗീതവുമെല്ലാം ഉള്ളതിനാലാണ് അത്. കൊച്ചു ചിത്രങ്ങളോടാണ് താൽപ്പര്യം. എന്നാൽ അഭിനയിച്ച മിക്ക സിനിമയും സൂപ്പർ ഹിറ്റായി. കുഞ്ഞി രാമായണവും വിനീതിന്റെ അഭിനയ മികവിലൂടെയാണ് മുന്നേറുന്നത്. വിനീത് തന്നെയാണ് നായകൻ. അനുജൻ ധ്യാനും മികച്ച് പ്രകടനം കാഴ്ച വച്ചിട്ടുണ്ടെങ്കിലും വിനീതിന്റെ മണ്ടത്തരങ്ങൾ തന്നെയാണ് കൂടുതൽ ശ്രദ്ധേയം. അങ്ങനെ അഭിനയിക്കുന്ന എല്ലാ സിനിമയും പണം തിരിച്ചു പിടിക്കുന്ന ഈ നടനും സൂപ്പർ താരം തന്നെയാണെന്നാണ് സിനിമാ ലോകത്തെ പുതിയ സംസാരം. അടുത്ത സിനിമ കൂടി ഹിറ്റായാൽ പിന്നെ നിവിനൊപ്പം വിനീതും നടന്മാരിൽ സൂപ്പറാകും.

പാട്ടുകാരനാകാൻ എത്തിയതാണ് സിനിമാ ലോകത്ത് വിനീത്. എന്നാൽ കാര്യങ്ങളെല്ലാം പ്രതിഭയുടെ കരുത്തിൽ ശ്രീനിവാസന്റെ മകൻ തിരുത്തിയെഴുതി. കൂത്തുപറമ്പ് റാണി ജയ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷംചെന്നൈ കെ.ജി.ജി. കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. 2003ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ചലച്ചിത്രഗാനം. തുടർന്ന് നിരവധി സിനിമകളിൽ പാടി. 2005ൽ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിൽ ശ്രീനിവാസൻ അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഏറെ ശ്രദ്ധേയമായി. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖൽബിലെ (ക്ലാസ്‌മേറ്റ്‌സ്) എന്നീ ഗാനങ്ങൾ വിനീതിനെ കൂടുതൽ ജനപ്രിയനാക്കി. മലയാളി എന്ന മ്യൂസിക് ബാൻഡിലും അംഗമാണ്.

2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്‌സ് ക്ലബ്.ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു. സൈക്കിളിന് ശേഷം മകന്റെ അച്ഛൻ, ട്രാഫിക്ക്, ഓം ശാന്തി ഓശാന, ഒരു വടക്കൻ സെൽഫി അങ്ങനെ ഹിറ്റ് ചിത്രങ്ങൾ അനവധി. ഏഴ് വർഷമായി അഭിനയ രംഗത്തുണ്ടെങ്കിലും പത്തോളം സിനിമയിൽ മാത്രമാണ് അഭിനയിച്ചത്.

അതുകൊണ്ട് തന്നെ പകുതി സിനിമകളും സൂപ്പർ ഹിറ്റായ നടനെന്ന ഖ്യാതി വിനീതിന് അവകാശപ്പെടാം. വിനീതിന്റെ അടുത്ത ചിത്രം കൂടി വിജയിച്ചാൽ മിനിമം ഗാരന്റിയുള്ള നടനായി ഈ ബഹുമുഖ പ്രതിഭ മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP