Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കറുപ്പിനും ഏഴഴക്; രണ്ട് കോടിയുടെ പരസ്യം പുല്ലുപോലെ വേണ്ടെന്ന് വച്ച കങ്കണയ്ക്ക് കൈയടി; ഫെയർനസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിച്ച് യുവാക്കളെ പറ്റിക്കാനില്ലെന്ന് നടി

കറുപ്പിനും ഏഴഴക്; രണ്ട് കോടിയുടെ പരസ്യം പുല്ലുപോലെ വേണ്ടെന്ന് വച്ച കങ്കണയ്ക്ക് കൈയടി; ഫെയർനസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിച്ച് യുവാക്കളെ പറ്റിക്കാനില്ലെന്ന് നടി

രസ്യങ്ങൾ ഇന്ത്യയിലെ ജനങ്ങളിൽ സൃഷ്ടിച്ച മാറ്റം ചില്ലറയല്ല.പരസ്യത്തിന്റെ മായാലോകത്തിൽ വീണുപോകുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. പരസ്യങ്ങളിലൂടെയാണ് ഓരോ കമ്പനികളും അവരുടെ ഉത്പ്പനങ്ങൾ വിറ്റഴിക്കപ്പെടുന്നത്. അതിന് വേണ്ടി മുൻകിട കമ്പനികൾ എല്ലാം തന്നെ ആശ്രയിക്കുന്നത് സെലിബ്രിറ്റികളെയുമാണ്. 

സോപ്പുകളും ക്രീമുകളുമെല്ലാം വാങ്ങിത്തേച്ചാൽ ശരിക്കും വെളുക്കുമോ? ആരെങ്കിലും വെളുത്തിട്ടുണ്ടോ? ഇതൊന്നും ചിന്തിക്കാതെയാണ് നമ്മളിൽ പലരും ഉത്പ്പന്നങ്ങളുടെ പിന്നാലെ പായുന്നത്. എന്നാൽ അടുത്തിടെ കങ്കണ എടുത്ത തീരുമാനം ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. എന്താണന്നല്ലേ.

കറുപ്പിന് ഏഴഴക് എന്ന ചൊല്ലിന് അടിവരയിടുകയാണ് ബോളിവുഡ് താരം ചെയ്തത്. വെളുക്കുന്നതിനുള്ള സൗന്ദര്യവർധക വസ്തുവിന്റെ പരസ്യത്തിൽ നിന്ന് കങ്കണ പിന്മാറിയതാണ് ഇപ്പോൾ ചൂടൻ ചർച്ചയായിരിക്കുന്നത്. രണ്ട് കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത പരസ്യമാണ് കങ്കണ പുല്ലുപോലെ വലിച്ചെറിഞ്ഞത്.

വെളുപ്പിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ നിന്നാണ് കങ്കണ പിന്മാറിയത്. കറുപ്പിനും സൗന്ദര്യമുണ്ടെന്ന് പറഞ്ഞ കങ്കണ തൊലി വെളുപ്പെന്ന ആശയത്തെക്കുറിച്ച് തനിക്കിതുവരെ മനസിലായിട്ടില്ലെന്നും പ്രതികരിച്ചു. ഒരു ഫെയർനെസ് ക്രീം ബ്രാൻഡിനെ അംഗീകരിച്ചു കൊണ്ട് മോശം മാതൃകയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു.

തനിക്ക് സമൂഹത്തോട് ചില ഉത്തരവാദിത്വങ്ങളുണ്ട്. എന്റെ സഹോദരി രംഗോലിക്ക് ഇരുണ്ട നിറമാണ്. എന്നാൽ അവൾ സുന്ദരിയാണ്. ഈ പരസ്യം താൻ ഏറ്റെടുത്താൽ സഹോദരിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കങ്കണ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP