Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ് താര സംഘടനയെ താങ്ങിനിർത്താൻ ഉറച്ച് വിശാൽ; നടികർ സംഘത്തിന് കെട്ടിടമായാൽ മാത്രം വിവാഹമെന്ന് നടൻ; ശരത്കുമാറിനെതിരെ മത്സരിക്കാനൊരുങ്ങി വിശാൽ

തമിഴ് താര സംഘടനയെ താങ്ങിനിർത്താൻ ഉറച്ച് വിശാൽ; നടികർ സംഘത്തിന് കെട്ടിടമായാൽ മാത്രം വിവാഹമെന്ന് നടൻ; ശരത്കുമാറിനെതിരെ മത്സരിക്കാനൊരുങ്ങി വിശാൽ

ലച്ചിത്രമേഖലയിൽ യാതൊരു പുരോഗതിയുണ്ടാക്കാനും സാധിക്കാത്ത സംഘടനയാണ് നടികർ സംഘമെന്ന പരാമർശം മൂലം അച്ചടക്ക ലംഘനം നേരിടേണ്ടി വന്ന വിശാൽ വീണ്ടും ശരത്കുമാറിനെതിരെ തുറന്ന പോരിനൊരുങ്ങിയിരിക്കുകയാണ്.തമിഴ് താര സംഘടനയെ പിടിച്ചു നിർത്താനായി കാമുകി വരലക്ഷ്മിയുടെ പിതാവിനെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരെ ഒരുങ്ങുകയാണ് നടനെന്നാണ് റിപ്പോർട്ട്. കൂടാതെ നടികർ സംഘത്തിന് കെട്ടിടമായാലേ താൻ വിവാഹം പോലും കഴിക്കുകയുള്ളൂ എന്ന നിലപാടും താരം എടുത്തതായാണ് സൂചന.

തുടർച്ചയായി മൂന്ന് തവണ നടികർ സംഘത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശരത്ത് കുമാറിനെതിരെ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് വിശാലിന്റെ തീരുമാനം. നടികർ സംഘത്തിന് ഒരു കെട്ടിടം പണിയുക എന്നത് തന്റെ സ്വപ്‌നമാണെന്നും അങ്ങനെ ഒരു കെട്ടിടം ഉണ്ടായാൽ മാത്രമേ തനിക്ക് വിവാഹമുള്ളൂവെന്നും എന്നും വിശാൽ പറയുന്നു.

അടുത്തിടെ വ്യാജ സിഡികൾ വ്യാപകമാകുന്നതുമായി ബന്ധപ്പെട്ട വിശാൽ നടികർ സംഘത്തിൽ തുറന്നടിച്ചിരുന്നു.വിജയ് യുടെ കത്തി എന്ന ചിത്രത്തിന്റെ വ്യാജ സിഡി പിടിച്ചെടുത്തതും വിശാൽ ഫാൻസ് അസോസിയേഷൻ എന്ന തന്റെ ആരാധന സംഘടനയെ വിശാൽ വെൽഫെയർ അസോസിയേഷനാക്കി മാറ്റിയതും താരത്തിന് അനുകൂല തരംഗമുണ്ടാക്കിയിരുന്നു. ചലച്ചിത്രമേഖലയുടെ സമഗ്ര പുരോഗതിക്ക് വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്നാണ് വിശാലിന്റെ പ്രതികരണം. ആരാധകരും സഹതരാങ്ങളും നിർബദ്ധിച്ചതുകൊണ്ടാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും താരം പറയുന്നു.

അതേ സമയം ശരത്ത് കുമാറിന്റെ മകളും മദഗജരാജ എന്ന ചിത്രത്തിലെ തന്റെ നായികയുമായിരുന്ന വരലക്ഷ്മി ശരത്ത് കുമാറുമായി വിശാൽ പ്രണയത്തിലാണെന്ന ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാർത്തയാണ്. ഈ പ്രണയത്തെപ്പറ്റി ഇതുവരെ ഇരുവരും പ്രതികരിക്കാത്തതും ഇതിന്റെ ആഴം കൂട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP