Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദീപികയുടെ സ്‌നേഹപൂർവമുള്ള നിർബന്ധത്തിന് മുന്നിൽ വഴങ്ങി രൺബീർ; ബാജിറാവു മീശ മുറിച്ച് ദീപികാ പദുക്കോൺ; വീഡിയോ കാണാം

ദീപികയുടെ സ്‌നേഹപൂർവമുള്ള നിർബന്ധത്തിന് മുന്നിൽ വഴങ്ങി രൺബീർ; ബാജിറാവു മീശ മുറിച്ച് ദീപികാ പദുക്കോൺ; വീഡിയോ കാണാം

ൺവീർ കപൂർ ദീപികാ പദുക്കോൺ ജോഡികളുടെ ബാജിറാവു മസ്താനി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി ഓടുകയാണ്്. ചിത്രം വൻ കളക്ഷൻ നേടുമ്പോൾ നായികാനായകന്മാർ വിജയമാഘോഷിച്ചത് അൽപ്പം വ്യത്യസ്ഥമായാണ്.ബാജിറാവു പേഷ്വ എന്ന നായകകഥാപാത്രമായ രൺവീർ കഥാപാത്രത്തിന് വേണ്ടി നിലനിർത്തിയ പിരിച്ച മീശ ദീപികാ പദുക്കോൺ കത്രികയാൽ മുറിച്ചു. ചിത്രം വിജയിച്ചാൽ അടുത്ത സുഹൃത്തും പ്രണയിനിയുമായ ദീപികയെകൊണ്ട് മീശയെടുക്കുമെന്ന ധാരണ പ്രകാരമാണ് ഇതെന്ന് ബോളിവുഡ് മാദ്ധ്യമങ്ങൾ. രൺവീറിന്റെ മീശ ദീപിക മുറിച്ചുമാറ്റുന്നതിന്റെ രസകരമായ വീഡിയോയും ടീം ബാജിറാവു മസ്താനി പുറത്തുവിട്ടു.

സിനിമ റിലീസായ വെള്ളിയാഴ്ച രാത്രിയാണ് രൺവീർ മീശ മുറിക്കുന്നതിന് വേണ്ടി അനുസരണയുള്ള കുട്ടിയെ പോലെ ദീപികയ്ക്ക് മുന്നിൽ നിന്നു കൊടുത്തത്. മീശ മുറിക്കുന്നതിൽ തെല്ലൊരു നിരാശ ഉണ്ടായിരുന്നെങ്കിലും ദീപികയുടെ സ്‌നേഹപൂർവമുള്ള നിർബന്ധത്തിന് മുന്നിൽ രൺവീർ വഴങ്ങി. രൺവീറിന് അഭിമുഖമായി നിന്ന ശേഷം ദീപിക , ഇടത് കൈ കൊണ്ട് രൺവീറിന്റെ ഇടത് കണ്ണിനെ മറച്ചു. തുടർന്ന് മീശ വെട്ടാൻ തുടങ്ങി. ഈ സമയം തൊഴുകൈയോടെ നിൽക്കുകയായിരുന്നു രൺവീർ. മീശ മുറിക്കാൻ അവസരം കിട്ടിയ ദീപിക ആവേശഭരിതയും സന്തോഷവതിയുമായിരുന്നു.

അതേസമയം, മീശ പോയതോടെ വേണ്ടായിരുന്നു എന്ന ഭാവമായിരുന്നു രൺവീറിന്റെ മുഖത്ത്. സാരമില്ല എന്ന് പറഞ്ഞ് ദീപിക തോളിൽ തട്ടിയതോടെ രൺവീർ ഉഷാറായി. പിന്നെ ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തു.

2013ലും സമാനമായ രീതിയിൽ രൺവീർ മീശ മുറിച്ചിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ അർജുൻ കപൂറായിരുന്നു അന്ന് മാദ്ധ്യമങ്ങളുടെ മുന്നിൽ വച്ച് രൺവീറിന്റെ മീശ മുറിച്ചത്.ചിത്രത്തിൽ മറാത്ത സാമ്രാജ്യത്തിലെ പ്രധാനമന്ത്രിയായ ബാജിറാവുവിന്റെ വേഷമാണ് രൺവീറിന്. ബാജിറാവുവിന്റെ കാമുകിയായ മസ്താനിയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP