Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബി ടൗണിൽ കല്യാണമേളം; ഷാഹിദിന്റെ വിവാഹം ഈ മാസം ഏഴിന് ഡൽഹിയിൽ; വിവാഹ ക്ഷണക്കത്ത് പുറത്ത്

ബി ടൗണിൽ കല്യാണമേളം; ഷാഹിദിന്റെ വിവാഹം ഈ മാസം ഏഴിന് ഡൽഹിയിൽ; വിവാഹ ക്ഷണക്കത്ത് പുറത്ത്

യുവതാരം ഷാഹിദ് കപൂറിന്റെ വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ് ബോളിവുഡ്. വിവാഹിതനാകുമെന്ന വാർത്ത എല്ലാവരും മുമ്പേ അറിഞ്ഞിരുന്നെങ്കിലും, തിയതി, സ്ഥലം, സമയം എന്നിവ ഷാഹിദും മീരയും പുറത്തുവിട്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ അവരുടെ ക്ഷണക്കത്ത് തന്നെ ഇരുവരും ചേർന്ന് പുറത്തുവിട്ടിതോടെ കല്യാണ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് ബോളിവുഡ് ലോകം.

ജൂലായ് ഏഴിന് ഡൽഹിയിൽ വച്ചായിരിക്കും വിവാഹം. കപൂർ രാജ്പുത് കുടുംബാംഗങ്ങളും ഇരുകുടുംബങ്ങളുടേയും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. ഷാഹിദിന്റെയും മീരയുടേയും സുഹൃത്തുക്കൾക്കായി റിസപ്ഷനും വിവാഹദിനം ഉണ്ടാകും.

ഒബ്‌റോയിയിൽ നടക്കുന്ന വിവാഹസൽക്കാരത്തിന്റെ ക്ഷണക്കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കാർഡിനൊപ്പം നാല് കോണുകളിലുമായി കാൻഡികളുമുള്ള ബോക്‌സാണ് ക്ഷണക്കത്തായി ഡിസൈൻ ചെയ്തിരിക്കുന്നത്. ജൂലൈ 7ന് രാത്രി ഏഴു മുതൽ 10വരെയാണ് പാർട്ടി. കാർഡിനൊപ്പം നാല് കോണുകളിലുമായി കാൻഡികളുമുള്ള ബോക്‌സാണിത്. വെള്ള നിറത്തിലുള്ള ലളിതവും മനോഹരവുമായ കാർഡിൽ സമ്മാനങ്ങൾക്ക് പകരം ആശിർവാദം നൽകാനും എഴുതിയിട്ടുണ്ട്.

ജൂലൈ ആറിനാണ് വിവാഹച്ചടങ്ങുകളായ മെഹന്ദിയും സംഗീതും നടക്കുന്നത്. മുംബൈയിലെ ഡിസൈനറായ കുണാൽ റാവൽ ഡിസൈൻ ചെയ്ത ബന്ദ്ഗല അച്കനായിരിക്കും വിവാഹ ദിനത്തിൽ ഷാഹിദ് ധരിക്കുക. അനാമിക ഖന്ന ഡിസൈൻ ചെയ്ത വസ്ത്രമാണ് വധു അണിയുന്നത്. ബോളിവുഡിനായി ജൂലൈ 12ന് മുംബൈയിൽ വിവാഹസൽക്കാരവും സംഘടിപ്പിക്കും.

ഡൽഹി ലേഡി ശ്രീറാം കോളേജിലെ മൂന്നാം വർഷ ഇംഗീഷ് ബിരുദ വിദ്യാർത്ഥിനിയാണ് മിര രജ്പുത്. ഒരു ആത്മീയ സംഘടനയുടെ പരിപാടിയിൽ വച്ചാണ് ഷാഹിദും മിരയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇതൊരു വലിയ വിവാഹമായിരിക്കില്ലെന്നും ഷാഹിദിന്റെ മുൻ
കാമുകിമാരെയൊന്നും ക്ഷണിക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ.

ഷാഹിദും മിരയും തമ്മിൽ 13 വയസിന്റെ വ്യത്യാസമുണ്ടെങ്കിലും ഇരുവരും മികച്ച ജോഡിയാണെന്നാണ് ഇരുകുടുംബങ്ങളുടേയും അഭിപ്രായം. സിനിമ മേഖലയ്ക്ക് പുറത്തുള്ള പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ഷാഹിദ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു

ഷാഹിദ് കപൂർ ജലക് ദിക്‌ലാ ജ എന്ന കളേഴ്‌സ് ടിവിയിലെ റിയാലിറ്റി ഷോയിലൂട മീരാ രജ്പുത്തിനെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമെന്ന് ബോളിവുഡ് ലൈഫ് ഡോട്ട് കോമിലെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ മാധുരി ദിക്ഷിത്തിനെ മാറ്റി ജലക് ദിക്‌ലാ ജായിൽ ഷാഹിദ് കപൂറിനെ ജഡ്ജായി നിയമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP