Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന, നല്ലൊരു തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്; 'ഷാജി പാപ്പൻ' ഇനി വരില്ലേ? എന്ന ചോദ്യത്തിന് സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ മറുപടി

എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന, നല്ലൊരു തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്; 'ഷാജി പാപ്പൻ' ഇനി വരില്ലേ? എന്ന ചോദ്യത്തിന് സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ മറുപടി

ഒരു ചിത്രം തീയറ്ററിൽ വേണ്ടത്ര ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ട്രന്റ് സെറ്റർ ആകുന്നത് മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. അതു പോലെതന്നെ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടിട്ടും ആളുകൾ ഒരു ച്ിത്രത്തിന്റെ രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നുണ്ടെങ്കിൽ അത് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനാണ്.

എന്നാണ് ആടിന്റെ രണ്ടാം ഭാഗം വരുന്നത് എന്ന ചോദ്യങ്ങളുടെ ഇടയിൽ നിന്നും ആന്മരിയ കലിപ്പിലാണ് എന്ന് ചിത്രം എത്തി. അപ്പോഴും ആളുകൾ ആകാംക്ഷയോടെ കാത്തിരുന്നത് ആട് 2 വിനാണ്. 'ആന്മരിയ കലിപ്പിലാണ്' എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രത്തിന്റെ പേര് 'അലമാര' എന്നാണ്. കഴിഞ്ഞ ദിവസമാണ് മിഥുൻ ടൈറ്റിലടക്കമുള്ള ഫസ്റ്റ്ലുക്കുമായി പ്രോജക്ട് പ്രഖ്യാപിച്ചത്.

പക്ഷേ ഫേസ്‌ബുക്കിൽ സംവിധായകൻ ഷെയർ ചെയ്ത പോസ്റ്ററിന് താഴെയുള്ള കമന്റുകളിൽ പലതും 'ഷാജി പാപ്പനെ'ക്കുറിച്ചുള്ള അന്വേഷണമായിരുന്നു. 'ആന്മരിയ'ക്ക് ശേഷം 'ആട് 2' അല്ലേ ചെയ്യാനിരുന്നതെന്നും പിന്നെന്താണിപ്പോൾ പുതിയൊരു സിനിമയെക്കുറിച്ച് പറയുന്നതെന്നുമൊക്കെയായിരുന്നു കുറ്റപ്പെടുത്തലിന്റെ സ്വരമുണ്ടായിരുന്ന അന്വേഷണങ്ങൾ. ഇപ്പോൾ എന്തുകൊണ്ടാണ് പുതിയൊരു ചിത്രം? 'ഷാജി പാപ്പന്റെ' രണ്ടാംഭാഗത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലേ? ചോദ്യം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്.

'ആന്മരിയ'ക്ക് ശേഷം ഷാജി പാപ്പൻ ചെയ്യാനാണ് ഇരുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പും ആടിന്റെ രണ്ടാംഭാഗത്തിന് വേണ്ടി ആയിരുന്നു. പക്ഷേ നമുക്ക് കൺവിൻസിങ് ആയിട്ടുള്ള ഒരു തിരക്കഥ ആയിട്ട് ചെയ്താലല്ലേ കാര്യമുള്ളൂ? ആ ആശയം അവിടെയുണ്ടല്ലോ? നല്ല ഒരു തിരക്കഥ കിട്ടിയിട്ടേ അത് ചെയ്യുന്നുള്ളൂ എന്ന് ഞാൻ തീരുമാനിച്ചു.'' ആരാധകർക്കായി മിഥുൻ പറയുന്നു.

'കുടുംബങ്ങളിൽ ഷാജി പാപ്പന് ആരാധകർ കുറവായിരിക്കാം. പക്ഷേ കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ വലിയ കാത്തിരിപ്പുള്ള സിനിമയാണ് ഷാജി പാപ്പന്റെ രണ്ടാം വരവ്. അതുകൊണ്ടുതന്നെ എന്നിൽ സ്വാഭാവികമായും വലിയ ഉത്തരവാദിത്തം ഉണ്ടാക്കുന്ന സിനിമയുമാണ് 'ആട് 2'. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന, നല്ലൊരു തിരക്കഥ കിട്ടിയിട്ടേ ആ സിനിമ ചെയ്യുന്നുള്ളൂ. തീയേറ്ററിൽ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാംഭാഗം എന്ന് പറയുമ്പോൾ ചിലപ്പോൾ അതിനെ പ്രേക്ഷകരിൽ ഒരു വിഭാഗം സംശയത്തോടെ നോക്കുകയും ചെയ്തേക്കാം. 'ആട്' കണ്ട് ഇഷ്ടപ്പെട്ട ഒരു വിഭാഗത്തിനത്രയും തന്നെയുണ്ട് ഇഷ്ടപ്പെടാത്തവരും.'

ഈ പ്രോജക്ട് നിർമ്മിക്കാൻ ഫ്രൈഡേ ഫിലിം ഹൗസ് എപ്പോഴും സന്നദ്ധമാണ്. നമുക്ക് കൺവിൻസിങ് ആകുന്ന ഒരു തിരക്കഥയില്ലാത്തതുകൊണ്ട് അതങ്ങ് നീട്ടിവച്ചിരിക്കുന്നു എന്നേയുള്ളൂ. നാളെ ആളുകൾ ഷാജി പാപ്പനെ മറന്നുപോവുകയാണെങ്കിൽ ഒരുപക്ഷേ അത് ചെയ്യില്ലായിരിക്കാം. പക്ഷേ ഇപ്പോഴത്തെ അവസ്ഥവച്ച് ആടിന് ഒരു രണ്ടാംഭാഗം ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. ട്രോൾ പേജുകളൊക്കെ ഉള്ളതുകൊണ്ട് പ്രേക്ഷകർ ഷാജി പാപ്പനെ വേഗം മറക്കില്ലെന്നും ആഗ്രഹിക്കുന്നു.

അതേസമയം 'ആന്മരിയ'യിൽ നായകനായിരുന്ന സണ്ണി വെയ്ൻ തന്നെയാണ് മിഥുന്റെ പുതിയചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം അജു വർഗീസ്, രഞ്ജി പണിക്കർ, സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുധി കോപ്പ, ഇന്ദ്രൻസ് എന്നിവരും അഭിനയിക്കുന്നു. ക്യാമറ സതീഷ് കുറുപ്പ്. സംഗീതം സൂരജ് എസ്.കുറുപ്പ്, എഡിറ്റിങ് ലിജോ പോൾ. മഹേഷ് ഗോപാലിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് 'ആന്മരിയ'യുടെ സഹരചയിതാവായിരുന്ന ജോൺ മന്ത്രിക്കൽ. കൊച്ചിയും ബംഗളൂരുവുമാണ് ലൊക്കേഷനുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP