Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താൻ സ്വാതന്ത്രം കൂടുതൽ ആസ്വദിക്കുന്ന ആൾ; വിവാഹം വേണ്ടെന്ന് വച്ചതിന്റെ കാരണം തുറന്നു പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

താൻ സ്വാതന്ത്രം കൂടുതൽ ആസ്വദിക്കുന്ന ആൾ; വിവാഹം വേണ്ടെന്ന് വച്ചതിന്റെ കാരണം തുറന്നു പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

വിവാഹം വേണ്ടെന്ന് വച്ച് ജീവിക്കുന്ന സിനിമാ നടിമാർ ഏതാനും പേരുണ്ട് മലയാളസിനിമയിൽ. വിവാഹമോചിതയായ കാവ്യാമാധവൻ എന്തുകൊണ്ട് രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ആരാധകർ അന്വേഷിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ശോഭനയും, ലക്ഷ്മി ഗോപാലസ്വാമിയും ഒക്കെ ഇത്ര പ്രായമായിട്ടും വിവാഹം വേണ്ടെന്നു വച്ചതെന്തേ എന്ന് അന്വേഷിച്ച് പാപ്പരാസികൾ പരക്കം പായാൻ തുടങ്ങിയിട്ടും ഏറെക്കാലമായി. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് വിവാഹം വേണ്ടെന്നു വച്ചതെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പ്രശസ്ത നടി ലക്ഷ്മി ഗോപാലസ്വാമി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇപ്പോൾ വളരെ സ്വാതന്ത്രത്തോടെയാണ് താൻ ജീവിക്കുന്നത്, ആ സ്വാതന്ത്രം കല്ല്യാണത്തോടെ ഇല്ലാതാകുമൊ എന്നു തനിക്ക് പേടി ഉണ്ടെന്നും ലക്ഷ്മി പറഞ്ഞു.22 വയസുമുതൽ കല്യാണാലോചന വന്നു തുടങ്ങിയതാണ്. ഇപ്പോഴുമുണ്ട്. അമേരിക്കയിൽ നിന്നൊക്കെ ധാരാളം ആലോചനകൾ വരുന്നു. എനിക്കതൊന്നും താൽപര്യമില്ല. പിന്നെ എല്ലാം വിധിയാണ്. എല്ലാ അച്ഛനമ്മമാരെയും പോലെ എന്റെ മാതാപിതാക്കൾക്കും വിവാഹം നടന്നു കാണാൻ ആഗ്രഹമുണ്ട്. പക്ഷേ അവർ അതിനായ് നിർബന്ധിക്കാറില്ലെന്നും ലക്ഷ്മി പറയുന്നു.

വിവാഹത്തോട് താൽപര്യമില്ലെന്ന് പറയാനാകില്ല. ഞാൻ വളരെ റൊമാന്റിക് ആണ്, പക്ഷേ വിവാഹം കൊണ്ട് ഞാൻ സന്തോഷവതിയാകുമോ എന്നതാണ് കാര്യം. ഒരു വ്യക്തിയെ വിവാഹം കഴിച്ചാൽ സന്തോഷത്തോടെ ജീവിക്കുവാൻ പറ്റണം. നമ്മുടെ സമൂഹത്തിൽ പലരും ചോദിക്കും, കല്യാണമായില്ലേ എന്ന്. പക്ഷേ യഥാർഥത്തിൽ എന്താണ് വിവാഹം. ആരും അത് ചിന്തിക്കാറില്ല. സ്‌നേഹമാണ് അതിന്റെ അടിസ്ഥാനം. അതില്ലാതെ പണത്തിനെയോ പ്രശസ്തിയെയോ ഒക്കെ കണ്ട് വിവാഹം കഴിക്കുന്നതിൽ അർഥമില്ലല്ലോ.

മാതാപിതാക്കൾ ചെറുപ്പം മുതൽ സ്വാതന്ത്രത്തോടെയാണ് തന്നെ വളർത്തിയത്. ഈ ഫ്രീഡം താൻ കൂടുതൽ ആസ്വദിക്കുന്നു. ഏത് കാര്യവും മൂഡ് ഉണ്ടെങ്കിൽ ചെയ്യും. നിർബന്ധിച്ച് തന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കാൻ കഴിയില്ല. മാതാപിതാക്കൾ നൽകിയ സ്വാതന്ത്രം ദുരുപയോഗം ചെയ്തിട്ടില്ലെന്ന് പറഞ്ഞ ലക്ഷ്മി അതുകൊണ്ട് തന്നെ താൻ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുനടക്കാറില്ലെന്നും കൂട്ടിച്ചേർത്തു. അനാവശ്യ കൂട്ടുകെട്ടുകളിൽ പെടുക, മോശമായി പെരുമാറുക ഇതൊന്നും ഞാൻ ചെയ്യാറില്ല. എന്റെ മാതാപിതാക്കൾ സ്വാതന്ത്ര്യം തന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ ആയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP