Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലിയ ഭട്ടിന് ഇനിയും മുന്നേറാൻ ഏറെ; മകൾ ആലിയയെ വച്ച് സിനിമ ചെയ്യാൻ മഹേഷ് ഭട്ടില്ല

ആലിയ ഭട്ടിന് ഇനിയും മുന്നേറാൻ ഏറെ; മകൾ ആലിയയെ വച്ച് സിനിമ ചെയ്യാൻ മഹേഷ് ഭട്ടില്ല

പുതുമുഖങ്ങളെ വച്ച് സിനിമയൊരുക്കാൻ ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ട് ഒരിക്കലും മടി കാണിക്കാറില്ല. എന്നാൽ സ്വന്തം മകളെ വച്ച് സിനിമ ചെയ്യാൻ മഹേഷ് ഭട്ട് ഒരുക്കമല്ല. ആലിയ സിനിമയിൽ എത്തിയിട്ട് രണ്ടു വർഷമായി. ഇതുവരെ പക്ഷേ ആലിയയെ നായികയാക്കി മഹേഷ് ഭട്ട് സിനിമ ഒരുക്കിയിട്ടില്ല.

ആലിയ സിനിമാലോകത്ത് താരമാണ്. അതിനാൽ തന്നെ താരങ്ങൾക്കൊപ്പം ഞാൻ പ്രവർത്തിക്കാറില്ലെന്നാണ് മഹേഷ് ഭട്ട് നല്കുന്ന മറുപടി. മകളുടെ കരിയറിനെ കുറിച്ച് ചോദിച്ചപ്പോൾ മികച്ച രീതിയിൽ ആലിയയുടെ കരിയർമുന്നേറുന്നതിൽ സന്തോഷവാനാണെന്ന് ഭട്ട് മറുപടി നൽകി. എന്നാൽ അഭിേനതാവെന്ന നിലയിൽ ആലിയ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

അനുപം ഖേർ മുതൽ സണ്ണി ലിയോൺ വരെയുള്ള താരങ്ങളെ സംഭാവന ചെയ്ത മഹേഷ് ഭട്ട് ബോളിവുഡിലെ അർത്ഥപൂർണവും ഗൗരവവും ഏറിയ സിനിമകളുടെ സംവിധായകനായാണ് അറിയപ്പെടുന്നത്. മർഡർ 3 എന്ന സിനിമയിലൂടെ പാക്കിസ്ഥാനിൽ നിന്നുള്ള സാറ ലോറന് ബോളിവുഡിൽമേൽവിലാസം ഉണ്ടാക്കി കൊടുത്തതും മഹേഷ് ഭട്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP