Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കങ്കണയ്ക്ക് പിന്നാലെ അനുഷ്‌കയും ഫെയർനെസ് ക്രീമുകളുടെ പരസ്യം ഉപേക്ഷിക്കുന്നു; ത്വക്കിന്റെ നിറം വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന് അനുഷ്‌ക ശർമ്മ

കങ്കണയ്ക്ക് പിന്നാലെ അനുഷ്‌കയും ഫെയർനെസ് ക്രീമുകളുടെ പരസ്യം ഉപേക്ഷിക്കുന്നു; ത്വക്കിന്റെ നിറം വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന് അനുഷ്‌ക ശർമ്മ

ബോളിവുഡ് താരം കങ്കണ റാണൗട്ടിന് പിന്നാലെ അനുഷ്‌ക ശർമ്മയും ഫെയർനസ് ക്രീമുകളുടെ പരസ്യം ഉപേക്ഷിക്കുന്നു. ത്വക്കിന്റെ നിറം വർദ്ധിപ്പിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന ഫെയർനെസ് ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് ബോളിവുഡ് താരം അനുഷ്‌കാ ശർമ്മ വ്യക്തമാക്കി.

വർണവിവേചനവും ലിംഗവിവേചനവും മറ്റും പ്രചരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കാൻ താൽപര്യമില്ലന്നും അനുഷ്‌ക അറിയിച്ചു.ഉത്പന്നങ്ങൾ തെറ്റാണെന്നോ ശരിയാണെന്നോ പറയുന്ന ഒരു പരസ്യത്തിലും അഭിനയിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അനുഷ്‌ക്ക അറിയിച്ചു.

അന്താരാഷ്ട്ര ബ്രാൻഡായ പാന്റീന്റെ ഹെയർ പ്രൊഡക്ടുകളുടെ ബ്രാൻഡ് അംബാസിഡറായതു മായി ബന്ധപ്പെട്ടുള്ള ഒരു ഇവന്റിലാണ് അനുഷ്‌ക്ക തന്റെ നിലപാട് വ്യക്തമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP