1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
26
Monday

നടിയേയും പൾസർ സുനിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സലിം കുമാർ; 'ഇപ്പോൾ കാണുന്നത് ദിലീപിനെ തകർക്കാൻ ഏഴുവർഷം മുമ്പ് ആരംഭിച്ച ഗൂഢാലോചനയുടെ ക്ലൈമാക്സ്'; പൾസർ സുനി എഴുതിയ കത്ത് മാധ്യമങ്ങൾക്ക് എങ്ങനെ കിട്ടി? ദിലീപിനെ പിന്തുണച്ച് സലിംകുമാർ

June 25, 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവം വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് പടരുമ്പോൾ ദിലീപിനും നാദിർഷയ്ക്കും പിന്തുണയുമായി നടൻ സലീംകുമാർ. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴു വർഷം മുൻപ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരിസഹോദരന്മാരാൽ രചിക്കപ്പെട്ട ...

ഞാൻ ഹോട്ടൽ റുമിൽ നല്ല ഉറക്കമാണ്; എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നു; നോക്കുമ്പോൾ ഒരാൾ എന്റെ മുറിയിൽ! ഞാൻ ഉറക്കെ ഒച്ച വെച്ചു; അയാൾ ഇറങ്ങിയോടി ഞാൻ പുറകെയും: ആലപ്പുഴയിലെ റിസോർട്ടിൽ റീമാ കല്ലിങ്കലിന് നേരെ ഉണ്ടായതെന്ത്? എന്തുകൊണ്ട് ചാക്കോച്ചൻ പ്രതിഭാസമാകുന്നു: റീമ മനസ്സുതുറക്കുമ്പോൾ

June 24, 2017

കൊച്ചി: മലയാള സിനിമയിൽ ഇന്ന് നടികളെ ഒതുക്കാറുണ്ടെന്ന് റീമാ കല്ലിങ്കലിന്റെ തുറന്നു പറച്ചിൽ. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് നടി ആക്രമിക്കപ്പെട്ട സംഭവവും തനിക്കെതിരെയുള്ള പീഡന ശ്രമവുമല്ലാം റീമ വിശദീകരിക്കുന്നത്. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ...

51 ദിവസം കൊണ്ട് മൂന്നുകോടി കളക്ഷൻ; ബാഹുബലിയിലൂടെ ഏരീസ് പ്‌ളക്‌സിനും റെക്കോർഡ്: കുറഞ്ഞ ദിവസം കൊണ്ട് കൂടുതൽ വരുമാനം നേടിയ രാജ്യത്തെ ആദ്യ തിയേറ്റർ; ബാഹുബലിക്കു മാത്രമായി വർഷത്തിൽ ഒരു ഷോ ഏർപ്പെടുത്താൻ ആലോചന

June 22, 2017

കൊച്ചി:  ബാഹുബലിയുടെ പേരിൽ നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ തിരുവനന്തപുരം ആസ്ഥാനമായഏരീസ് പ്ലെക്‌സ് തീയേറ്റർ ഇന്ത്യൻ സിനിമ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി രചിച്ചു. ബാഹുബലിയുടെ രണ്ടാം ഭാഗമായ ദി കൺക്ലൂഷന് 51 ദിവസം കൊണ്ട് മൂന്ന്കോടി രൂപ കളക്ഷൻ ഇനത്...

ദിലീപിന്റെ ഉചിതമായ ഇടപെടൽ മലയാള സിനിമയെ കോടികളുടെ നഷ്ടത്തിൽ നിന്നും രക്ഷിച്ചു; മൾട്ടിപ്ളെക്സുകൾക്ക് റംസാൻ റിലീസ് നൽകേണ്ടെന്ന തീരുമാനത്തിൽ നിന്ന് നിർമ്മാതാക്കളും വിതരണക്കാരും പിന്മാറി; സിനിമാ പ്രതിസന്ധിയുടെ ഘട്ടത്തിൽ വീണ്ടും രക്ഷകന്റെ റോളിൽ ജനപ്രിയ നായകൻ

June 21, 2017

കൊച്ചി: മലയാള സിനിമ പ്രതിസന്ധികളിലൂടെ കടന്നുപോയ ഘട്ടത്തിലെല്ലാം സഹായവുമായി എത്തിയത് ജനപ്രിയ നായകൻ ദിലീപായിരുന്നു. മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടം വരുത്തിവെച്ച സിനിമാ തീയ്യറ്റർ ഉടമകളുടെ സമരം പൊളിക്കാൻ വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ദിലീപി...

ചെമ്മീൻ സിനിമയുടെ സുവർണ ജൂബിലി ഒലിച്ചുപോയത് ധീവരസഭയെ ഭയമുള്ളതുകൊണ്ടെന്ന് വി ദിനകരൻ; ഞങ്ങൾക്കൊപ്പം ആളില്ലെന്ന് ജി സുധാകരൻ പറഞ്ഞപ്പോൾ എകെ ബാലന് കാര്യം മനസ്സിലായി; അമ്പതുലക്ഷം അനുവദിച്ചിട്ടും ആഘോഷം നടക്കാതെ പോയത് പ്രതിഷേധം സർക്കാർ പരിഗണിച്ചതുകൊണ്ടെന്ന് ധീവരസഭാ നേതാവ്

June 14, 2017

ആലപ്പുഴ: തകഴി എഴുതിയ ചെമ്മീൻ എന്ന വിഖ്യാത നോവലിനെതിരെയും അതിനെ ആധാരമാക്കി എടുത്ത മലയാള സിനിമയ്ക്ക് ആദ്യ സുവർണ ചകോരം സമ്മാനിച്ച രാമു കാര്യാട്ടിന്റെ ചെമ്മീൻ എന്ന ലോകപ്രശസ്ത ചിത്രത്തേയും ധീവരസഭ അംഗീകരിക്കുന്നില്ല. ഇക്കാര്യം അടുത്തകാലത്ത് ചെ്മ്മീൻ സിനിമയ...

ആദ്യം കാലിലും പിന്നീട് നെഞ്ചിലും വെടിയുതിർക്കപ്പെട്ടു, ഹൃദയത്തിൽ രക്തം വാർന്ന് ആ സിനിമ മരിച്ചു.. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവരെയൊന്നും അന്ന് കണ്ടില്ല; 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' സിനിമയെ 'കൊലപ്പെടുത്തി' എന്ന് തുറന്നു പറഞ്ഞ് മുരളി ഗോപി

June 14, 2017

തിരുവനന്തപുരം: സമീപകാല സി.പി.എം രാഷ്ട്രീയത്തെ നിശിദമായി വിമർശിച്ച് കൊണ്ട് പുറത്തുവന്ന സിനിമയാണ് മുരളി ഗോപിയുടെ തിരക്കഥയിൽ എത്തിയ 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'. ഇടതു രാഷ്ട്രീയത്തെ ചില മുഖങ്ങളെ കൃത്യമായി വിമർശിച്ച ഈ ചിത്രം കടുത്ത എതിർപ്പും നേരിടേണ്ടി വന്ന...

അട്ടപ്പാടിയിൽ കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവ് മൂലം മരിക്കുമ്പോൾ രാഷ്ട്രീയത്തിലെ സരോജ് കുമാർ ബീഫ് ഫെസ്റ്റിവൽ നടത്തി ഉള്ളവനെ പരിപോഷിപ്പിക്കുകയാണ്! പറഞ്ഞ കാര്യങ്ങളുടെ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണ്; അപ്പോഴാണ് പറയാത്ത കാര്യങ്ങൾ; ട്വീറ്റ് വിവാദത്തിൽ നടൻ ശ്രീനിവാസന് പറയാനുള്ളത്

June 13, 2017

കോട്ടയം: സംഘപരിവാർ അനുകൂലവും സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിക്കുന്നതിനും നടൻ ശ്രീനിവാസന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്. ശ്രീനിവാസന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തു കൊണ്ട് നടത്തുന്ന ട്വിറ്റർ അക്കൗണ്ടുമായി താരത്തിന് ഒരു ബ...

എട്ടുകോടിവരെ വാങ്ങി ഒന്നാമനായി മോഹൻലാൽ; മൂന്നുകോടിയോളം വാങ്ങുന്ന മമ്മുട്ടി രണ്ടാംസ്ഥാനത്ത്; ദിലീപും പൃത്ഥ്വീരാജും നിവിൻപോളിയും നയൻസും കോടിക്കാരുടെ പട്ടികയിൽ; മഞ്ജുവാര്യർ 70 ലക്ഷം വാങ്ങുമ്പോൾ കാവ്യ ഒടുവിൽ വാങ്ങിയത് എട്ടുലക്ഷം മാത്രം; മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

June 09, 2017

ബോളിവുഡിനെയും തമിഴിനെയും അപേക്ഷിച്ച് താരതമ്യേന ചെറിയ ചലച്ചിത്രമേഖലയാണ് മലയാളം. തമിഴിലെയും ഹിന്ദിയിലെയും സൂപ്പർതാരങ്ങളുടെ പ്രതിഫല തുകയിൽ മലയാളത്തിൽ നാലോ അഞ്ചോ ബിഗ് ബജറ്റ് സിനിമകൾ ഒരുക്കാം. മലയാളത്തിലെ മുൻ നിര താരങ്ങളുടെ നിലവിലെ പ്രതിഫലം നോക്കാം. മോഹൻല...

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ; ഈ ഭീമൻ ആരെന്ന് എല്ലാവർക്കും അറിയാമല്ലോ; വാമന രൂപമാണെങ്കിലും നിഗ്രഹിക്കാൻ സർവ്വ ശക്തനാണെന്ന തോന്നലാണ് അഹങ്കരിക്കാൻ കാരണം; മഞ്ജു വാര്യർക്കെതിരായ വധഭീഷണിയിലെ വില്ലൻ ആര്? ഭാവനയുടെ സിനിമ പൊളിച്ചത് ദിലീപോ? പല്ലിശേരിയുടെ ലേഖനം വീണ്ടും

June 05, 2017

കൊച്ചി: ചെങ്കൽ ചൂളയിൽ മഞ്ജുവാര്യർക്ക് നേരെ വധ ഭീഷണിയുണ്ടായോ? ഉദാഹരണം സുജാതയുടെ സിനിമാ സെറ്റിലെ കശപിശയിൽ മഞ്ജുവാര്യർ പെട്ടത് മറുനാടനാണ് പേര് സഹിതം പുറത്തു കൊണ്ടു വന്നത്. പിന്നീട് തന്നെ ആരും കത്തികാട്ടി ഭീഷണിപ്പെടുത്തിയില്ലെന്നും പുസ്തക പ്രകാശനവുമായി ബ...

ശശികലയുടെയും സംഘപരിവാരത്തിന്റെയും എതിർപ്പിനെ തോൽപ്പിക്കാൻ ഒരു മുഴം മുമ്പേ ബി ആർ ഷെട്ടി; ആയിരം കോടി മുതൽ മുടക്കുള്ള മോഹൻലാലിന്റെ മഹാഭാരതത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ തേടി പ്രവാസി വ്യവസായി; സിനിമയുടെ അണിയറ പ്രവർത്തകർ മോദിയെ നേരിൽ കാണും; 'മേക്ക് ഇൻ ഇന്ത്യ' ചിത്രമാകുമെന്ന് ഷെട്ടി

June 04, 2017

അബുദാബി: എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കി പ്രമുഖ വ്യവാസായ പ്രമുഖൻ ബി ആർ ഷെട്ടി നിർമ്മാതാവായി മഹാഭാരതം സിനിമ നിർമ്മിക്കുന്നു എന്ന വാർത്തകൾ വന്നപ്പോൾ മുതൽ സംഘപരിവാർ ശക്തികൾ അതിനെതിരെ രംഗത്തെത്തിയിരുന്നു. ആയിരം കോടി മുടക്കി നിർമ്മ...

60 വയസ്സുള്ള നായകന് 20 വയസ്സുള്ള നായിക; 60 വയസ്സുള്ള നായകന്റെ അമ്മയായി 50 വയസ്സുള്ള നായിക; ടേക് ഓഫിലെ യഥാർത്ഥ താരമായ പാർവ്വതിക്ക് കിട്ടിയത് നായക നടനേക്കാൾ കുറഞ്ഞ പ്രതിഫലം; വുമൺ ഇൻ മലയാളം സിനിമ കലക്ടീവിന്റെ ലക്ഷ്യം ലിംഗ സമത്വം; പൃഥ്വി രാജിന്റെ ഭാര്യയുടെ ലേഖനം ചർച്ചയാകുമ്പോൾ

June 03, 2017

കൊച്ചി: മലയാള സിനിമയിൽ നടിമാർക്കും മറ്റു വനിത പ്രവർത്തകർക്കുമായി രൂപപ്പെടുത്തിയ വുമൺ ഇൻ മലയാളം സിനിമ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് പൃഥ്വിരാജിന്റെ ഭാര്യയും മാധ്യമ പ്രവർത്തകയുമായ സുപ്രിയ മേനോൻ ഹഫിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനം ചർച്ചയാകുന്നു. താരാധിപത്യത...

ഭാവനയോടുള്ള വൈരാഗ്യം അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനോട് തീർത്തു! കാണണമെന്ന് ആഗ്രഹമുള്ളവർ പെട്ടന്ന് കണ്ടോ ഇപ്പോൾ തെറിക്കും തീയറ്ററുകളിൽ നിന്നെന്ന യുവ സംവിധായകനും; ആസിഫലി ചിത്രം തിയേറ്ററുകളിൽ നിന്ന് വേഗത്തിൽ മാറ്റുന്നതിന്റെ കാരണമെന്ത്?

May 23, 2017

കൊച്ചി: അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ - ഞാനും കൂടി ഭാഗമായ, പ്രധാന റോളിൽ അഭിനയിച്ച സിനിമയാണ്. ഈ സിനിമയുടെ മേക്കിങ്ങ് സമയത്തുതന്നെ എനിക്ക് തോന്നിയിരുന്ന ഒരു കാര്യം, ഈ സിനിമ നമ്മൾ സാധാരണ കാണുന്ന രീതിയിൽ നിന്ന് മാറി,എന്തൊക്കെയോ പ്രത്യേകതകളുള്ള,സുഖകരമായ ഒ...

നോട്ട'ത്തിലെ പാട്ട് വിവാദത്തിൽ പി ജയചന്ദ്രനോട് മാപ്പു ചോദിച്ച് എം ജയചന്ദ്രൻ; ഗായകനെ മാറ്റിയതിൽ ന്യായമുണ്ടെന്നും വിശദീകരണം; 'സൈഗാൾ പാടുകയാണ്' എന്ന ചിത്രത്തിൽ പി ജയചന്ദ്രനെ പാടാൻ വിളിച്ചെങ്കിലും കൂടുതൽ സമയം ചോദിച്ച് അദ്ദേഹം തയ്യാറായില്ലെന്നും വിമർശം; മലയാള സിനിമയിൽ എക്കാലവും കോപ്പിയടി പാട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും എം ജയചന്ദ്രൻ

May 23, 2017

കോഴിക്കോട്: പ്രശസ്ത ഗായകൻ പി ജയചന്ദ്രൻ പാടിയ 'നോട്ടം' സിനിമയിലെ പാട്ട് താൻ മാറ്റി പാടിയതിന് വിശദീകരണവുമായി സംഗീത സംവിധായകൻ എം ജയചന്ദ്രൻ. പാട്ടിന് പൂർണത കുറവായതുൾപ്പെടെ പരിഗണിച്ചാണ് നോട്ടത്തിൽ പി ജയചന്ദ്രന്റെ പാട്ട് ഉപയോഗിക്കാതിരുന്നത്. താൻ ഏറ്റവും ബഹ...

ടൊയോട്ട സണ്ണിയുടെ നിര്യാണത്തിൽ അനുശോചിച്ച് അക്ഷയ് കുമാർ; സണ്ണിയുടെ ജീവിതകഥ പറഞ്ഞ 'എയർലിഫ്ടി'ൽ രഞ്ജിത് കട്യാലായത് അക്ഷയ് കുമാർ; എയർലിഫ്റ്റിന്റെ ഇതിവൃത്തം കുവൈത്ത് യുദ്ധകാലത്ത് ടൊയോട്ട സണ്ണി 1.70 ലക്ഷം ഇന്ത്യാക്കാരെ രക്ഷിച്ചത്

May 22, 2017

പ്രവാസി വ്യവസായി ടൊയോട്ട സണ്ണിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബോളിവുഡ് സൂപ്പർതാരവും ദേശീയ അവാർഡ് ജേതാവുമായ അക്ഷയ് കുമാർ. ട്വിറ്റർ കുറിപ്പിലൂടെയാണ് അക്ഷയ് സണ്ണിയുടെ മരണത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയത്. 1990-ൽ സദാം ഹുസൈന്റെ നേതൃത്വത്തിൽ ഇറാഖ് കുവൈത്തിനെ ...

മൾട്ടിപ്ലക്‌സുകൾ ഉയർന്ന വരുമാനവിഹിതം ചോദിച്ചതോടെ സംസ്ഥാനത്ത് വീണ്ടും സിനിമാ പ്രതിസന്ധി; തിയേറ്ററുകൾക്കു നല്കുന്ന വിഹിതമേ നല്കാനാകൂ എന്ന് നിർമ്മാതാക്കളും വിതരണക്കാരും; തർക്കം മൂത്തപ്പോൾ ബാഹുബലി അടക്കമുള്ള ചിത്രങ്ങൾ മൾട്ടിപ്ലക്‌സുകളിൽനിന്ന് പുറത്ത്

May 21, 2017

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സിനിമാ പ്രതിസന്ധി. മൾട്ടിപ്ലക്‌സുകൾ ചോദിക്കുന്ന ഉയർന്ന വരുമാനവിഹിതം നല്കാനാവില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും നിലപാട് എടുത്തു. തർക്കത്തെത്തുടർന്ന് നിർമ്മാതാക്കളും വിതരണക്കാരും ചേർന്ന് ബാലുബലി അടക്കമുള്ള സിനിമകൾ മൾട്ടി...

MNM Recommends