Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്നിലെ കലാകാരനെ ആദ്യം തിരിച്ചറിഞ്ഞത് ഉമ്മയുടെ സഹോദരൻ; പെങ്ങളെ, അവനീ സൂക്കേടുണ്ടല്ലേ...ഇതാണ് മിമിക്രി..' എന്ന ജലാൽ മാമ്മയുടെ വാക്കുകൾ കേട്ട് ഉമ്മ ആദ്യമൊന്ന് ഞെട്ടി: ആറാം വയസ്സു മുതൽ പലരേയും അനുകരിച്ച് മിമിക്രിയുടെ പടവുകൾ ചിവിട്ടിക്കേറി: വിടവാങ്ങിയത് 90കളിൽ കാസറ്റ് വിപണിയുടെ കുത്തക കൈയടക്കി വെച്ചിരുന്ന താരം

എന്നിലെ കലാകാരനെ ആദ്യം തിരിച്ചറിഞ്ഞത് ഉമ്മയുടെ സഹോദരൻ; പെങ്ങളെ, അവനീ സൂക്കേടുണ്ടല്ലേ...ഇതാണ് മിമിക്രി..' എന്ന ജലാൽ മാമ്മയുടെ വാക്കുകൾ കേട്ട് ഉമ്മ ആദ്യമൊന്ന് ഞെട്ടി: ആറാം വയസ്സു മുതൽ പലരേയും അനുകരിച്ച് മിമിക്രിയുടെ പടവുകൾ ചിവിട്ടിക്കേറി: വിടവാങ്ങിയത് 90കളിൽ കാസറ്റ് വിപണിയുടെ കുത്തക കൈയടക്കി വെച്ചിരുന്ന താരം

മറുനാടൻ മലയാളി ബ്യൂറോ

ർഷങ്ങൾ എത്ര പിന്നിട്ടാലും മിമിക്രി എന്ന വാക്ക് കേട്ടാൽ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിവരിക അബി എന്ന കലാകാരന്റെ മുഖം തന്നെയാകും. അബിക്ക് പിന്നാലെ നിരവധി മിമിക്രി കലാകാരന്മാർ വന്നിട്ടുണ്ടെങ്കിലും അവർക്കൊന്നും ലഭിക്കാത്ത സ്വീകാര്യതയാണ് മലയാളികളുടെ സ്വന്തം ആമിന താത്തയ്ക്ക് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് വർഷങ്ങളായി വേദികളിൽ നിറസാന്നിധ്യമല്ലാതിരുന്നിട്ടും അബിയുടെ മരണ വാർത്ത എല്ലാ മലയാളികൾക്കും ഒരു ഷോക്കായി മാറിയതും.

സ്‌കൂൾ തലം മുതൽ തന്നെ നാട്ടുകാർക്ക് സുപരിചിതനായിരുന്ന മിമിക്രി കലാകാരനായിരുന്നു അബി. പിന്നീട് കേരളക്കര മുഴുവൻ കീഴടക്കി. നന്നെ ചെറുപ്പം മുതൽ തന്നെ അബി മറ്റുള്ളവരെ അനുകരിക്കുമായിരുന്നു. ആറാമത്തെ വയസ്സു മുതൽ അബി പലരെയും അനുകരിച്ച് സംസാരിക്കുമായിരുന്നു. ഉമ്മയേയും ബാപ്പയേയും വീട്ടിൽ വരുന്നവരെയും ഒക്കെ അനുകരിക്കുന്ന അബിയുടെ ഉള്ളിലെ ഈ കഴിവ് ആദ്യം കണ്ടെത്തിയത് അബിയുടെ ഉമ്മയുടെ സഹോദരൻ ജമാൽ ആയിരുന്നു.

'പെങ്ങളേ, അവനീ സൂക്കേടുണ്ടല്ലേ...ഇതാണ് മിമിക്രി..' എന്നാണ് അന്ന് മറ്റുള്ളവരെ അനുകരിക്കാനുള്ള അബിയുടെ കഴിവ് കണ്ട ജമാൽ മാമ്മ പറഞ്ഞത്. പിന്നീട് അബിയുടെ അനുകരണം കണ്ട് പലരും ചിരിക്കാൻ തുടങ്ങിയതോടെയാണ് തന്റെ ഉള്ളിൽ ഉറങ്ങി കിടന്ന കഴിവിനെ അബിയും തിരിച്ചറിഞ്ഞത്. ജമാൽ മാമ്മയുടെ ആ വാക്കുകൾ പൊന്നാകുകയും ചെയ്തു. പിന്നീട് അബിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കേളം മുഴുവനും അറിയപ്പെടുന്ന കലാകാരനായി മാറുകയും ചെയ്തു.

ഓർമവെച്ച നാൾ മുതൽ മനസ്സിൽ സിനിമയെയും പാട്ടിനെയു മനസ്സിൽ താലോലിച്ചു. തിയേറ്ററിൽ സിനിമ തുടങ്ങുന്നതിന് മുമ്പ് വെയ്ക്കുന്ന പാട്ട് കേട്ടിരിക്കാൻ എനിക്കൊത്തിരി ഇഷ്ടമായിരുന്നു. അത് കേൾക്കാനായി വീട്ടിൽനിന്ന് ഒരുപാട് നേരത്തെ ഇറങ്ങും. ഈ പാട്ടുകളും അബിയുടെ മിമിക്രിക്ക് പ്രചോദനമായി.

പിന്നീട് സ്റ്റേജ് ഷോകളും മിമിക്രി കാസറ്റുകളുമായി തിരക്കോട് തിരക്കുള്ള കേരളത്തിലെ വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളായി മാറുകയും ചെയ്തു. നാട്ടുകാരെ കുടുകുടെ ചിരിപ്പിച്ചെങ്കിലും അബി വീട്ടിൽ എത്തിയാൽ അൽപ്പം സീരിയസാണ്. മൂന്ന് മക്കളുടെ അൽപ്പം ഗൗരവക്കാരനായ അച്ഛൻ. ഇതേ കുറിച്ച് അബിക്ക് പറയാനുള്ളത് ഇങ്ങനെയാണ് 'ചേരാത്ത ഇടങ്ങളിൽ തമാശ തിരുകിക്കയറ്റാൻ ശ്രമിക്കുന്നത് ശരിയല്ല. തമാശ പറയേണ്ടിടത്ത് സ്വാഭാവികമായി അത് വന്നോളും. വീട്ടിൽ എപ്പോഴും തമാശ പറഞ്ഞിരുന്നാൽ അത് പലപ്പോഴും ഒരു തരം ട്രാജഡിയാകും...'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP