Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`മിഷേലിന്റെ ഘാതകർക്കെതിരെയുള്ള തെളിവ് കലൂർ പുണ്യാളൻ കാണിച്ച് തരും` ; മക്കളെ പുറത്ത് പഠിക്കാൻ വിടാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്; മിഷേലിന്റെ മരണത്തിലും പൊലീസ് വീഴ്ചയിലും ആത്മരോഷം പ്രകടിപ്പിച്ച് നടൻ ലാലു അലക്‌സ്

`മിഷേലിന്റെ ഘാതകർക്കെതിരെയുള്ള തെളിവ് കലൂർ പുണ്യാളൻ കാണിച്ച് തരും` ; മക്കളെ പുറത്ത് പഠിക്കാൻ വിടാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്; മിഷേലിന്റെ മരണത്തിലും പൊലീസ് വീഴ്ചയിലും ആത്മരോഷം പ്രകടിപ്പിച്ച് നടൻ ലാലു അലക്‌സ്

കൊച്ചി: സി.എ. വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിലുള്ള ദുഃഖം പങ്കുവെച്ചും, കേസ് കൈകാര്യം ചെയ്യുന്നതിൽ പൊലീസ് വരുത്തിയ വീഴ്ചയ്‌ക്കെതിരെ ആത്മരോഷം പ്രകടിപ്പിച്ചും നടനും മിഷേലിന്റെ നാട്ടുകാരനുമായ ലാലു അലക്‌സിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. മാതാപിതാക്കൾക്ക് അവരുടെ മക്കളെ പുറത്ത് പഠിക്കാൻ വിടാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയിൽ നടൻ പറയുന്നു.

മിഷേലിന്റെ കുടുംബാംഗങ്ങളെ അറിയാമെന്നും, സമൂഹത്തിന് മാതൃകയായി ജീവിച്ച കുടുംബത്തിനുവന്ന ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിഷേലിന്റെ മരണത്തിന് കാരണക്കാരായവരെ ഉടൻ കണ്ടെത്താൻ മാധ്യമങ്ങളും പൊതുസമൂഹവും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ലാലു അലക്‌സ് വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്. കലൂർ പള്ളിയിലെ സെന്റ് ആന്റണീസ് പുണ്യാളൻ, സംഭവത്തിന്റെ ചുരുൾ അഴിക്കാൻ സഹായിക്കുന്ന ഒരു തെളിവ് കൊണ്ടുതരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP