Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയെന്ന പ്രസ്താവന വെറും നുണ! എന്റെ വീട്ടിലെ ചേട്ടനോ അനുജനോ ആയിരുന്നെങ്കിൽ വീട്ടിൽ നിന്നും പുറത്താക്കുമായിരുന്നു; തെറ്റിനുള്ള ശിക്ഷ അനുഭവിച്ച് വന്നാൽ മാത്രമേ അംഗീകരിക്കുകയുമുള്ളു; ഡബ്ലുസിസിയുടെ ഇടപെടലിന് പ്രസക്തിയില്ലെന്നും നടി മാലാ പാർവ്വതി

അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയെന്ന പ്രസ്താവന വെറും നുണ! എന്റെ വീട്ടിലെ ചേട്ടനോ അനുജനോ ആയിരുന്നെങ്കിൽ വീട്ടിൽ നിന്നും പുറത്താക്കുമായിരുന്നു; തെറ്റിനുള്ള ശിക്ഷ അനുഭവിച്ച് വന്നാൽ മാത്രമേ അംഗീകരിക്കുകയുമുള്ളു; ഡബ്ലുസിസിയുടെ ഇടപെടലിന് പ്രസക്തിയില്ലെന്നും നടി മാലാ പാർവ്വതി

തിരുവനന്തപുരം: താരസംഘടനയായ അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയെന്ന പ്രസ്താവന വെറും നുണയായിരുന്നെന്ന അഭിപ്രായവുമായി നടി മാലാ പാർവതി. വീട്ടിലെ അനുജനോ ചേട്ടനോ ആയിരുന്നെങ്കിൽ അവരോട് സംസാരിക്കില്ലെന്ന് മാത്രമല്ല വീട്ടിൽ നിന്നും പുറത്താക്കും. തെറ്റിനുള്ള ശിക്ഷ അനുഭവിച്ച് വന്നാൽ മാത്രമേ അംഗീകരിക്കൂവെന്നും മാലാ പാർവതി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമ്മ വിവാദത്തിൽ മാലാ പാർവ്വതി അഭിപ്രായം തുറന്ന് പറഞ്ഞത്.

ഡബ്ല്യുസിസി സിനിമാ നടികൾക്കും മറ്റ് വനിതാ അംഗങ്ങൾക്കും പ്രതികരിക്കാനുള്ള വലിയൊരു ഇടമാണ് ഒരുക്കിയിരിക്കുന്നത്. അത് വലിയ സംഗതി തന്നെ. എന്നാൽ അവരുടെ ഇടപെടൽ അപ്രസക്തമാണ്. ഞാൻ അതിൽ അംഗമല്ല. എന്നാൽ അവരുടെ പ്രവർത്തനം മാറ്റം കൊണ്ടുവരുമെന്നാണ് തന്റെ വിശ്വാസം എന്നും അവർ പറയുന്നു. ദിലീപിനെ കുടുക്കിയതാണെന്ന് കരുതുന്നവരാണ് അമ്മയിലെ നല്ലൊരു വിഭാഗം ആളുകളും. മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിച്ചെടുക്കുന്നതാണെന്നും പൊലീസ് വിശദീകരണം സത്യമല്ലെന്നും വിശ്വസിക്കുന്നവരാണ് മറ്റു ചിലർ. അക്രമത്തിന് ഇരയായ നടി ദിലീപാണ് ഇത് ചെയ്തതെന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് പറയുന്നവരും കുറവല്ല.

അമ്മയിൽ നിന്നും നടൻ ദിലീപിനെ പുറത്താക്കിയിട്ടില്ല. അത് നുണയാണ്. പുറത്താക്കുമെന്ന തീരുമാനമുണ്ടായെങ്കിലും അത് പിന്നീട് മരവിപ്പിക്കുകയായിരുന്നു. അത് ആരെയും അറിയിച്ചില്ല. ദിലീപിനെ തിരിച്ചെടുത്ത വിവരം പെട്ടന്നാണ് ഞാനടക്കമുള്ളവർ അറിഞ്ഞത്. വ്യക്തിപരമായി ഞാൻ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. എന്നിരുന്നാലും പറയാം. എന്റെ വീട്ടിലെ ചേട്ടനോ അനുജനോ ആയിരുന്നെങ്കിൽ ഞാൻ അവരോട് സംസാരിക്കില്ലെന്ന് മാത്രമല്ല വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യും. തെറ്റിനുള്ള ശിക്ഷ അനുഭവിച്ച് വന്നാൽ മാത്രമേ അംഗീകരിക്കൂ.

സിനിമ സെറ്റുകളിൽ നടിമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പറ്റിയും മാല തുറന്നടിച്ചു. കൂടെക്കിടക്കാൻ നടിമാരെ ക്ഷണിക്കുകയും സമ്മതിച്ചില്ലെങ്കിൽ അവസരങ്ങൾ വരെ ഇല്ലാതക്കുന്ന പ്രവണത സിനിമയിലുണ്ട്. മാനസികമായുള്ള പീഡനം വേറെയും. സൗകര്യമില്ലാത്ത സിനിമാ സെറ്റുകളിൽ സാനിറ്ററി പാഡ് കളയാനുള്ള സൗകര്യം പോലും ഇവർക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല പാഡ് ഉപേക്ഷിച്ചതാരാണെന്ന് ചോദിച്ചുള്ള ആക്രോശം വരെ സെറ്റുകളിലുണ്ടെന്ന് മാല പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP