1 aed = 17.64 inr 1 eur = 73.79 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
25
Tuesday

നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തിൽ അജു വർഗീസിനെ മണിക്കൂറുകൾ ചോദ്യംചെയ്തു; തെറ്റു സമ്മതിച്ച യുവനടന്റെ ഫോൺ പിടിച്ചെടുത്തു; ഖേദം പ്രകടിപ്പിച്ചെന്ന വാദത്തിന് നിയമസാധുത ഇല്ലെന്നും അറസ്റ്റ് ഉണ്ടാവുമെന്നും പൊലീസ്

July 13, 2017 | 03:52 PM | Permalinkസ്വന്തം ലേഖകൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇരയുടെ പേരു വെളിപ്പെടുത്തിയെന്ന കേസിൽ നടൻ അജു വർഗീസിനെ കളമശ്ശേരി പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. ഉച്ചയ്ക്ക് 11.30 മുതൽ രണ്ടു വരെയായിരുന്നു മൊഴിയെടുക്കൽ. അജുവർഗീസിന്റെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

സിനിമാലോകത്തെ പലരും ദിലീപിന് പിന്തുണയുമായി രംഗത്തെത്തുകയും ചിലർ നടിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങളും നടിയുടെ പേരുവെളിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായി. സമൂഹമാധ്യമം വഴി പേരു വെളിപ്പെടുത്തിയതായി അജു സമ്മതിച്ചു. ഇതിനായി ഉപയോഗിച്ച ഫോൺ പൊലീസിനു കൈമാറി. പേരു വെളിപ്പെടുത്താൻ പാടില്ലെന്ന കാര്യം അറിയില്ലായിരുന്നെന്നും അറിഞ്ഞയുടൻ പരസ്യമായി ഖേദം പ്രകിടിപ്പിച്ചിരുന്നുവെന്നും അജു മൊഴി നൽകിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടരവേ നടിയെ അപമാനിക്കാൻ മനപ്പൂർവം ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നവരിലേക്കും അന്വേഷണം നീളുന്നു. കേസിൽ ഗൂഢാലോചനക്കുറ്റത്തിന് നടൻ ദിലീപ് ചോദ്യംചെയ്യപ്പെട്ടതിന് പിന്നാലെ ദിലീപിന്റെ പക്ഷംപിടിച്ചും നടിക്കെതിരെ നേരിട്ടും അല്ലാതെയും നീക്കങ്ങളുമായി ഇറങ്ങിയവരുടേയും ചെയ്തികളാണ് പരിശോധിക്കുന്നത്.

അതേസമയം, ഖേദപ്രകടനത്തിനു നിയമസാധുതയില്ലെന്നു പൊലീസ് പറഞ്ഞു. അജു കൈമാറിയ ഫോൺ സൈബർ ഫൊറൻസിക് വിഭാഗത്തിൽ പരിശോധന നടത്തിയശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്കു നീങ്ങും. പൊലീസിനു മുൻപിൽ കുറ്റം സമ്മതിച്ചെങ്കിലും ഇതിന് ആവശ്യമായ തെളിവ് ശേഖരിക്കാനാണ് പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കുന്നത്. ചില കുറ്റകൃത്യങ്ങളിൽ ഇരയുടെ പേര് വെളിപ്പെടുത്തുന്നതു തടയുന്ന ഐപിസി 228 എ പ്രകാരമാണു കേസ്.

ഇരയായ നടിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്. നടൻ സലീംകുമാർ, പ്രൊഡ്യൂസർ സജി നന്ത്യാട്ട് എന്നിവർക്കെതിരെയും ദിലീപിനെതിരെ പൊലീസ് നീക്കം തുടങ്ങിയതിന് പിന്നാലെ നടത്തിയ പരാമർശങ്ങളുടെ പേരിൽ പരാതി ഉയർന്നിരുന്നു. ഇതോടെ സലീംകുമാർ ഫേസ്‌ബുക്കിലൂടേ തന്നെ മാപ്പപേക്ഷയുമായി എത്തുകയും ചെയ്തിരുന്നു. ചാനൽ ചർച്ചയിൽ പേരു വെളിപ്പെടുത്തിയതിനെതിരെ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്കെതിരെയും കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ദിലീപും പൾസർ സുനിയും അഞ്ചിടങ്ങളിൽ കണ്ടതായി പൊലീസ് സ്ഥിരീകരിച്ചു; മൊബൈൽ ലൊക്കേഷനും ഹോട്ടൽ ബുക്കിംഗും ഒരുമിച്ചെത്തുന്ന സിസിടിവി ദൃശ്യങ്ങളും തെളിവായി മാറി; സിംകാർഡും മെമ്മറി കാർഡും കൈമാറാനുള്ള ശ്രമവും നിർണ്ണായകമായി; മുൻകൂർ ജാമ്യമായി ദിലീപ് ഡിജിപിക്ക് നൽകിയ പരാതിയും വിനയായി; ദിലീപ് കുറ്റക്കാരൻ ആണെന്ന് പൊലീസ് പറയുന്നത് ഇങ്ങനെ
ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം
ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് വൻതുക ഒരു അഭിനയേത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഇടപാട് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം; മാർച്ചിലെ കോടികളുടെ ബിനാമി ഇടപാട് കണ്ടെത്തിയത് എൻഫോഴ്‌സ്‌മെന്റ്; കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘവും; ഗൂഢാലോചന കേസിനിടെയിലെ സാമ്പത്തിക അന്വഷണത്തിൽ ഭയന്നു മലയാള സിനിമാ ലോകം
മാലാഖമാരുടെ ജീവിത സമരത്തിൽ അനുഭാവ പൂർവ്വം ഇടപെട്ട് മോദി സർക്കാർ; നഴ്സുമാരുടെ ശമ്പളം 20,000 രൂപയിൽ കുറയരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര ഇടപെടലിൽ വെട്ടിലായത് സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാൻ ഓശാന പാടുന്നവർ
ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം
17-18 വയസ്സുള്ള കുട്ടികളുടെ സെക്സ് അയയ്ക്കു പ്ലീസ്; കുടുംബശ്രീ അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ മെസേജ് കണ്ട് വീട്ടമ്മമാർ ഞെട്ടി; അറിയാതെ പുറത്തുവന്നത് എസി മൊയ്തീൻ എന്ന അദ്ധ്യാപകന്റെ തനിനിറം; സംഭവം വിവാദമാകാതിരിക്കാൻ 'ഞരമ്പു രോഗി'യെ സംരക്ഷിച്ച് സി.പി.എം ജില്ലാ നേതൃത്വം
മകന്റെ പിറന്നാൾ ജിദ്ദയിൽ ആഘോഷിച്ച് കരിപ്പൂരിലെത്തി; ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി ബാഗ്ലൂരിലേക്ക് ചിലർ കൊണ്ടു പോയി; സ്ലോ പോയിസൺ സെഡേറ്റീവിന്റെ മയക്കത്തിലോ ഗൾഫ് വ്യവസായി? ഷിഫ അൽ ജസീറ ഉടമയുടെ തിരോധാനത്തിൽ ആശങ്കകളുമായി സുഹൃത്തുക്കൾ; ഒന്നും മിണ്ടാതെ ബന്ധുക്കളും; ഡോ കെ ടി റബീഉള്ള അബോധാവസ്ഥയിലോ?
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പ്രധാനനടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ നിന്നെ തലകീഴായി കുനിച്ചു നിർത്തിയത് ഓർമ്മയുണ്ടോ? അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഈ ഭൂമിയിൽ ഓർമ്മ മാത്രമായേനേ; അന്നും നീ ഒരു ക്വട്ടേഷൻ നൽകി ഒരു ജീവനെടുത്തു; 20 കൊല്ലം മുമ്പ് നടൻ ദിലീപ് ചെയ്ത ഒരു ക്രൂരകൃത്യം വെളിപ്പെടുത്തി സിനിമാ പ്രവർത്തകന്റെ പോസ്റ്റ്
അന്വേഷണം കാവ്യാമാധവന്റെ അടുത്ത ബന്ധുവിലേക്ക്; 'മാഡത്തെ' കുറിച്ചുള്ള സംശയങ്ങൾ പൊലീസിന് തീരുന്നു; ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കുന്നത് വ്യക്തമായ തെളിവ് കിട്ടിയതിനാൽ; കാക്കനാട്ടെ ലക്ഷ്യയിലേയും ദിലീപിന്റെ ഭാര്യാ വീട്ടിലേയും റെയ്ഡ് ലക്ഷ്യമിടുന്നത് യാഥാർത്ഥ പ്രതിയെ കുരുക്കാൻ: കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ