Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാള സിനിമ നിയന്ത്രിക്കുന്നത് 25 പേർ ചേർന്ന്; അവരുടെ ജാതി താൽപര്യങ്ങൾ പ്രേക്ഷകർക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുന്നു; സൂപ്പർതാരങ്ങളെ പേര് പറയാതെ വിമർശിച്ച് ബാബു ആന്റണി

മലയാള സിനിമ നിയന്ത്രിക്കുന്നത് 25 പേർ ചേർന്ന്; അവരുടെ ജാതി താൽപര്യങ്ങൾ പ്രേക്ഷകർക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുന്നു; സൂപ്പർതാരങ്ങളെ പേര് പറയാതെ വിമർശിച്ച് ബാബു ആന്റണി

ദുബായ്: മലയാള സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ ജാതിതാൽപ്പര്യങ്ങൾക്ക് അനുസൃതമായും സൂപ്പർതാരങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകളുടെ ഭാഗം ആകണമെന്നുമുള്ള വിമർശനം ഉന്നയിച്ച് തുടങ്ങിയത് മൺമറഞ്ഞ നടൻ തിലകനായിരുന്നു. തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ തിലകനെ മലയാള സിനിമയിൽ നിന്നും വിലക്കേർപ്പെടുത്തിയ സംഭവം പോലുമുണ്ടായി. ഇതിന് ശേഷവും മലയാള സിനിമ നിയന്ത്രിക്കുന്നവർക്കെതിരെ ഒറ്റപ്പെട്ട വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ കൂട്ടത്തിൽ ഒടുവിൽ രംഗത്തെത്തിയത് ഒരു കാലത്ത് മലയാള സിനിമയുടെ ആക്ഷൻ ഹീറോയായിരുന്ന ബാബു ആന്റണിയാണ്.

കേരളത്തിൽ 25 പേർ ചേർന്നാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നാണ് ബാബു ആന്റണി അഭിപ്രായപ്പെടുന്നത്. ഈ 25 പേരുടെ ജാതി താൽപ്പര്യങ്ങളും അഭിപ്രായങ്ങളുമായി മലയാള സിനിമകളിലൂടെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുന്നതെന്നും ബാബു ആന്റണി തുറന്നടിച്ചു. ഇങ്ങനെയുള്ള ചട്ടക്കൂട്ടിന് പുറത്തു നിന്ന് സിനിമ വന്നാൽ മാത്രമേ മലയാള സിനിമ രക്ഷപ്പെടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായിൽ തുടങ്ങുന്ന ബാബു ആന്റണി സ്‌കൂൾ ഓഫ് മാർഷ്യൽ ആർട്‌സിനെക്കുറിച്ച് വിശദീകരിക്കാൻ എത്തിയപ്പോഴാണ് ബാബു ആന്റണി വിമർശനവുമായി രംഗത്തെത്തിയത്. മലയാളത്തിൽ ഇറങ്ങുന്ന 99.9 ശതമാനം സിനിമകളും പരാജയപ്പെടുന്നതിന് കാരണവും ആശയത്തിലെ ആവർത്തനവും സമീപനത്തിലെ വ്യത്യസ്തത ഇല്ലായ്മയും കൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു. ഈ ചട്ടക്കൂടിൽനിന്ന് മലയാള സിനിമയെ രക്ഷിക്കാൻ പ്രേക്ഷകർ മുന്നോട്ടു വരണമെന്നും ബാബു ആന്റണി ആവശ്യപ്പെട്ടു.

നടന്മാരെയും ബാബു ആന്റണി വിമർശിച്ചു. നടന്മാരും ചില ചട്ടക്കൂട് ഉണ്ടാക്കിവച്ചിട്ടുണ്ട്. സാറ്റലൈറ്റ് റേറ്റിലാണ് ഇവർ കണ്ണുവച്ചിരിക്കുന്നത്. കഥാപാത്രത്തിന് അനുസരിച്ചുള്ള വേഷങ്ങളിൽ അഭിനയിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഥാപാത്രത്തിന് അനുസരിച്ചുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തടസം നിൽക്കുന്നത് നിർമ്മാതാക്കളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ചട്ടക്കൂടുകൾക്ക് പുറത്തുവരിക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു.

അതേസമയം സ്വന്തമായി സിനിമാ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലാണ് ബാബു ആന്റണി. മലയാള സിനിമയിൽ മാറ്റം വരുത്താനുള്ള ചെറിയ ശ്രമമാണ് തന്റെ പിയാനോ എന്ന ആക്ഷൻ ചിത്രത്തിത്തിലെന്നും അദ്ദേഹം പറഞ്ഞു. ജെയിംസ് ബോണ്ട് മാതൃകയിലുള്ള പിയാനോ ദുബായിലായിരിക്കും ചിത്രീകരിക്കുക. തമിഴ്, തെലുഗ് ആക്ഷൻ ചിത്രങ്ങൾ കേരളത്തിൽ വിജയിക്കുന്നത് ജനങ്ങൾ ആക്ഷൻ ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP