Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

51 ദിവസം കൊണ്ട് മൂന്നുകോടി കളക്ഷൻ; ബാഹുബലിയിലൂടെ ഏരീസ് പ്‌ളക്‌സിനും റെക്കോർഡ്: കുറഞ്ഞ ദിവസം കൊണ്ട് കൂടുതൽ വരുമാനം നേടിയ രാജ്യത്തെ ആദ്യ തിയേറ്റർ; ബാഹുബലിക്കു മാത്രമായി വർഷത്തിൽ ഒരു ഷോ ഏർപ്പെടുത്താൻ ആലോചന

51 ദിവസം കൊണ്ട് മൂന്നുകോടി കളക്ഷൻ; ബാഹുബലിയിലൂടെ ഏരീസ് പ്‌ളക്‌സിനും റെക്കോർഡ്: കുറഞ്ഞ ദിവസം കൊണ്ട് കൂടുതൽ വരുമാനം നേടിയ രാജ്യത്തെ ആദ്യ തിയേറ്റർ; ബാഹുബലിക്കു മാത്രമായി വർഷത്തിൽ ഒരു ഷോ ഏർപ്പെടുത്താൻ ആലോചന

കൊച്ചി:  ബാഹുബലിയുടെ പേരിൽ നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ തിരുവനന്തപുരം ആസ്ഥാനമായഏരീസ് പ്ലെക്‌സ് തീയേറ്റർ ഇന്ത്യൻ സിനിമ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി രചിച്ചു. ബാഹുബലിയുടെ രണ്ടാം ഭാഗമായ ദി കൺക്ലൂഷന് 51 ദിവസം കൊണ്ട് മൂന്ന്കോടി രൂപ കളക്ഷൻ ഇനത്തിൽ മറികടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഡബിൾ 4 കെ പ്രോജെക്ഷൻ തീയേറ്ററായി മാറി ഏരീസ് പ്ലെക്‌സ്.

ബാഹുബലി 4കെ പ്രൊജക്ഷനിൽ കാണാൻ അന്യ സംസഥാനങ്ങളിൽ നിന്നു പോലും
തിരുവനന്തപുരത്തേക്ക് ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഒരേ പ്രേക്ഷകർ തന്നെ
വീണ്ടും വീണ്ടും വരുന്നതുകൊണ്ട് വരുമാനം അഞ്ചു കോടി രൂപ മറികടക്കും എന്നാണ്
പ്രതീക്ഷ. സിനിമ ടൂറിസത്തിനു ആക്കം നൽകാനും വർദ്ധിച്ചു വരുന്ന പ്രേക്ഷകരുടെ
ആവശ്യവും കാരണം ഒരു ഷോ എങ്കിലും ബാഹുബലിക്ക് മാത്രമായി ഒരു വർഷത്തേക്ക്
നീട്ടാനാണ് പദ്ധതി.

ഏരീസ് പ്ലെക്‌സ് ഒരു തുടക്കമാണ്. 2020 ഓടെ രാജ്യം മുഴുവൻ
4കെ നിലവാരമുള്ള 2000 മൾട്ടിപ്‌ളെക്‌സ് ഇൻഡിവുഡ് പ്രോജക്ടിന്റെ ഭാഗമായി
ഒരുക്കുകയാണ് ലക്ഷ്യം യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനായ സോഹൻ റോയ്പറഞ്ഞു.ആധുനിക സംവിധാനങ്ങളാൽ സജ്ജീകരിച്ച തീയേറ്ററിൽ കാണുന്നത് പ്രത്യേക അനുഭവമാണ്,മാത്രമല്ല സന്തോഷപ്രദവും. 4 കെ പ്രൊജക്ഷനിൽ കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ
ഒന്നാണ് ബാഹുബലി. സിനിമ വ്യവസായത്തിൽ പ്രധാനപങ്ക് വഹിക്കുന്നവർ ആധുനിക
സാങ്കേതിക വിദ്യയിലേക്ക് മാറുന്നത് നല്ല പ്രവണതയാണ്. സിനിമ വ്യവസായത്തെ
പുതിയതലങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾഎടുക്കുന്ന പരിശ്രമം ഫലം കാണുന്നതിൽ സന്തോഷമുണ്ട് സോഹൻ റോയ് പറഞ്ഞു.


നിലവാരം കുറഞ്ഞ സ്റ്റുഡിയോകളും തീയേറ്ററുകളും മൂലം 4 കെ സാങ്കേതികവിദ്യയിൽ
വരുന്ന സിനിമകൾ അതെ നിലവാരത്തിൽ ആസ്വദിക്കാൻ പ്രേക്ഷകർക്ക് ഒരിക്കലും
സാധിക്കുന്നില്ല. ഇതിന് പരിഹാരമായാണ് രണ്ടായിരം ഇന്ത്യൻ ശതകോടീശ്വരന്മാരെയും
കമ്പനികളെയും ഉൾപ്പെടുത്തി ഇൻഡിവുഡ് കൺസോർഷ്യം രൂപീകരിച്ചത്.

10,000 പുതിയ 4കെ പ്രോജെക്ഷൻ മൾട്ടിപ്ലെക്‌സ് സ്‌ക്രീനുകൾ, 1,00,000 2 കെ ഹോംതീയേറ്റർ
പ്രോജെക്ടറുകൾ, സിനിമ സ്റ്റുഡിയോകൾ, ആനിമേഷൻ/വിഎഫ്എക്‌സ് സ്റ്റുഡിയോകൾ,
അന്താരാഷ്ട്രനിലവാരത്തിലുള്ള സിനിമ സ്‌കൂളുകൾ എന്നിവയാണ് ഇൻഡിവുഡ് പ്രൊജക്റ്റ്
ലക്ഷ്യമിടുന്നത്. 2018 വർഷാവസാനത്തോട് കൂടി രാജ്യം മുഴുവൻ പ്രവർത്തനം
വ്യാപിപ്പിക്കാനാണ് പദ്ധതി ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ കൂടിയായ സോഹൻ റോയ് പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ തീയേറ്ററായ ഏരീസ് പ്ലെക്‌സിൽ ആറു സ്‌ക്രീനുകളിലായി 1500
ഇരിപ്പിടമാണ് (700 സീറ്റുകൾ ഔഡി 1 ഡബിൾ 4 കെ അറ്റ്‌മോസ് വിഭാഗത്തിൽ) ഉള്ളത്.
യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് തീയേറ്ററിന്റെ പ്രധാന നിക്ഷേപകർ. ബെൽജിയത്തിൽ നിന്നും ഇറക്കുമതി ചെയ്തതാണ് ചാരിക്കിടക്കുന്ന കസേരയും ഇരിപ്പിടവും.

വളരെകുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ വരുമാനം നേടിയ രാജ്യത്തെ ആദ്യത്തെ തീയേറ്റർഎന്ന് റെക്കോർഡ് ഏരീസ് പ്ലെക്‌സ് സ്വന്തമാക്കുകയും ചെയ്തു. ഒറ്റ തീയേറ്ററിൽനിന്നും റെക്കോർഡ് കളക്ഷൻ നേടിയ ആദ്യ ചിത്രമായി എസ് എസ് രാജമൗലി സംവിധാനംചെയ്ത് ബാഹുബലി മാറുകയും ചെയ്തു. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവുംചെലവേറിയ സിനിമയായ ബാഹുബലി ബോക്‌സ്ഓഫീസിലെ കളക്ഷൻ ക്കോർഡുകൾതിരുത്തികുറിക്കുകയും ചെയ്തു. ഏകദേശം 250 കോടി രൂപ മുതൽമുടക്കിലാണ് സിനിമനിർമ്മിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP