Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഐയിൽ ചേർന്ന് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുന്നതിനെതിരെ പാരയുമായി മാക്ട; ഭാഗ്യ ലക്ഷ്മിയെയ്‌ക്കെതിരെ പാർട്ടിക്ക് പരാതി കൊടുത്തുവെന്ന് ബൈജു കൊട്ടാരക്കര

സിപിഐയിൽ ചേർന്ന് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുന്നതിനെതിരെ പാരയുമായി മാക്ട; ഭാഗ്യ ലക്ഷ്മിയെയ്‌ക്കെതിരെ പാർട്ടിക്ക് പരാതി കൊടുത്തുവെന്ന് ബൈജു കൊട്ടാരക്കര

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: സിപിഐ-യിൽ ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമിയുടെ നീക്കത്തിന് പാരയുമായി മാക്ട ഫെഡറേഷൻ. തുടങ്ങിയ കാലം മുതൽ മാക്ടയെ തകർക്കാൻ നീക്കം നടത്തുന്ന ഫെഫ്കയുടെ ഭാഗമായുള്ള വനിത കൂട്ടായ്മയുടെ ഭാരവാഹത്വവും പേറി നടക്കുന്ന ഭാഗ്യലക്ഷമിക്ക് പാർട്ടിയിൽ അംഗത്വം നൽകരുതെന്ന് സംഘടന നേതൃത്വം നേതൃത്വം സിപിഐ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാക്ട ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര മറുനാടനോട് വ്യക്തമാക്കി.

നിലവിൽ മുൻ മന്തിയും സിപിഐ നേതാവുമായ കെ പി രാജേന്ദ്രനാണ് മാക്ടയുടെ പ്രസിഡന്റ്. മൂവായിരത്തോളം അംഗങ്ങളുണ്ടെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. 2008 മുതൽ സിപിഐ യുടെ ട്രേഡ് യൂണിയൻ വിഭാഗമായ എ ഐ ടി യു സി യിൽ അഫിലേറ്റ് ചെയ്താണ് മാക്ട പ്രവർത്തിച്ചുവരുന്നത്. മഞ്ജുവാര്യയുടെ നേതൃത്വത്തിൽ പിറവിയെടുത്ത മലയാള സിനിമയിലെ ആദ്യത്തെ വനിത കൂട്ടായ്മയായ ഡബ്ല്യൂ സി സി യുമായി മാക്ട നല്ല ബന്ധമാണ് തുടരുന്നത്.ഈ കൂട്ടായ്മയിലെ അംഗങ്ങൾക്ക് എല്ലാവിധത്തിലുള്ള പിൻതുണയും സംഘടന നൽകുന്നുമുണ്ട്.തിരിച്ചും ഇങ്ങനെ തന്നെയാണ്.

നടിയെ ആക്രമിക്കപ്പെട്ട കേസിൽ വാദം  നടക്കുമ്പോൾ ഡബ്ല്യൂ സി സി ഇരയായ നടിക്കൊപ്പമായിരിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഈ സാഹചര്യത്തിൽ എതിർചേരിയിൽ നിൽക്കാൻ പാകത്തിൽ വനിത സംഘടനയേ വളർത്തിയെടുക്കുകയാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രധാന റോളിൽ പ്രത്യക്ഷപ്പെട്ടവരുടെ ലക്ഷ്യം-ബൈജു കൊട്ടാരക്കര പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP