Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്തനങ്ങൾക്കിടയിലേക്ക് നീളുന്ന ക്യാമറകൾ പുരുഷ ഭാഗങ്ങൾക്ക് സൂം ചെയ്യാത്തത് എന്തുകൊണ്ട്? കലി അടങ്ങാതെ വീണ്ടും ദീപിക

സ്തനങ്ങൾക്കിടയിലേക്ക് നീളുന്ന ക്യാമറകൾ പുരുഷ ഭാഗങ്ങൾക്ക് സൂം ചെയ്യാത്തത് എന്തുകൊണ്ട്? കലി അടങ്ങാതെ വീണ്ടും ദീപിക

ന്റെ ശരീരം പ്രദർശന വസ്തുവായി ചിത്രീകരിച്ച ദേശീയ മാദ്ധ്യമത്തിന് ചുട്ട മറുപടി നൽകിയ ദീപിക തന്റെ നിലപാട് വ്യക്തമാക്കി ഫേസ്‌ബുക്കിൽ. സ്തനങ്ങൾക്കിടയിലേക്ക് നീളുന്ന ക്യാമറകൾ പുരുഷ ഭാഗങ്ങൾക്ക് സൂം ചെയ്യാത്തത് എന്തുകൊണ്ടണ്ടാണെന്ന് ചോദിച്ചാണ് നടി രംഗത്തെത്തിയിരിക്കുന്നത്.

എന്റെ പ്രൊഫഷനെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയാം. ഒരു കഥാപാത്രത്തെ എപ്രകാരമാണ് സ്വീകരിക്കേണ്ടതെന്ന് അഭിനേതാവിന്റെ മാത്രം സ്വാതന്ത്ര്യമാണ്. കഥാപാത്രം ആവശ്യപ്പെടുന്നുവെങ്കിൽ പൂർണ നഗ്നയായി അഭിനയിക്കാൻ വരെ പ്രൊഫഷനോട് അർപ്പിത മനോഭാവമുള്ള ഒരു താരം തയ്യാറായെന്നു വരും. പക്ഷേ അത് കഥാപാത്രമാണ്, യഥാർത്ഥത്തിൽ അല്ല എന്ന് മനസിലാക്കണം. അത് എന്റെ ജോലിയാണ് ഞാൻ തിരഞ്ഞെടുക്കുന്ന കഥാപാത്രത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കുക എന്നത്.

ഇന്ത്യയുടെ സംസ്‌കാരത്തിൽ ഷാറൂഖ് ഖാന്റെ എയ്ട്ട് പാക്ക് കാണുന്ന രീതിയിൽ അല്ല ഒരു സ്ത്രീശരീരം കാണുക. പലപ്പോഴും വായനക്കാരെ ആകർഷിക്കുന്നതിനു വേണ്ടി സൃഷ്ടിക്കുന്ന ഇത്തരം വാർത്തകളോടും തലക്കെട്ടുകളോടുമാണ് തനിക്ക് എതിർപ്പെന്നും ദീപിക പറയുന്നു. വായനക്കാരെ ആകർഷിക്കുന്നതിനു വേണ്ടി ഒരു പഴയ ലേഖനം കുഴിതോണ്ടി എടുക്കുകയായിരുന്നു. പലപ്പോഴും അടിവസ്ത്രങ്ങൾ പ്രദർശിപ്പിക്കേണ്ടി വരുന്നത് മനപൂർവ്വമായിരിക്കില്ല. പക്ഷേ അങ്ങനെയൊരു ചിത്രം കൊടുത്തിട്ട് ദീപികയുടെ സ്തനവിടവ് പ്രദർശനം എന്ന പേരിൽ പ്രദർശിപ്പിക്കുന്നതിന് പകരം ആ ചിത്രവും ഹെഡിംഗും ഒഴിവാക്കാനുള്ള ഔചിത്യം എന്തുകൊണ്ട് കാണിച്ചില്ല. സിനിമയിൽ നായകന്റെ എയ്ട്ട് പാക്ക് കാണിക്കും എന്നു കരുതി വാർത്തകൾക്ക് വേണ്ടി മാദ്ധ്യമങ്ങൾ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പുരുഷന്റെ തുടയിടുക്കിലേക്ക് കാമറ സൂം ചെയ്യുമോയെന്നും ദീപിക ചോദിക്കുന്നു.

സിനിമയിലെ വ്യക്തിത്വത്തെ പ്രദർശനവൽകരിക്കുന്നതിലല്ല, സ്ത്രീത്വത്തെ മോശമായി ചിത്രീകരിക്കുന്നതിലാണ് എന്റെ പ്രതിഷേധം. സ്ത്രീകളെ ബഹുമാനിക്കാനും സ്‌നേഹിക്കാനും അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാനും ആവശ്യപ്പെട്ടുകൊണ്ടാണ് ദീപികയുടെ ഫേസ്‌ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP