Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി യാചിക്കാനാവില്ല; മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഒട്ടും നല്ലതല്ല: കമൽഹാസന് പറയാനുള്ളത്

ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി യാചിക്കാനാവില്ല; മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഒട്ടും നല്ലതല്ല: കമൽഹാസന് പറയാനുള്ളത്

ബോസ്റ്റൺ: ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ആരുടെ മുന്നിലും യാചിക്കാനാവില്ലെന്ന് നടൻ കമൽഹാസൻ. അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിൽ ആന്വൽ ഇന്ത്യ കോൺഫറൻസിൽ പ്രസംഗിക്കവേയാണ് കമൽ തന്റെ ജനാധിപത്യ നിലപാടുകൾ വിശദീകരിച്ചത്. ജർമ്മനിയിൽ ഹിറ്റ്‌ലർ അധികാരത്തിൽ വന്നതും ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതും ജനാധിപത്യ വ്യവസ്ഥയുടെ സഹായത്തോടെയാണെന്ന് കമൽഹാസൻ ചൂണ്ടിക്കാട്ടി.

ജനാധിപത്യം തുടർച്ചയായ ഒരു പ്രക്രിയയാണ്. അത് സംരക്ഷിക്കാൻ നിരന്തരമായ ജാഗ്രത ആവശ്യമാണെന്നും കമൽഹാസൻ പറഞ്ഞു. അഡോൾഫ് ഹിറ്റ്‌ലർക്ക് അധികാരം ലഭിച്ചത് ജനാധിപത്യ പ്രക്രിയയിലൂടെയാണ്. ഇന്ത്യയിൽ അടിയന്തരാവസ്ഥയിലൂടെ ജനാധിപത്യസർക്കാർ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തി. ജനാധിപത്യ വ്യവസ്ഥയിൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച് കിട്ടുന്നതിനായി ആരോടും അപേക്ഷിക്കാൻ കഴിയില്ല. ജനാധിപത്യം എന്ന് പറയുന്നതിലൂടെ അഭിപ്രായ സ്വാതന്ത്ര്യം എന്ന് കൂടിയാണ് ഉദ്ദേശിക്കുന്നത്.

മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഒട്ടും നല്ലതല്ലെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. നാനാത്വത്തിലെ ഏകത്വത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും ജവഹർലാൽ നെഹ്‌റു സംസാരിച്ചിരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന് ആശയമൊക്കെ അതിവേഗം നഷ്ടപ്പെടുത്തുകയാണ്. ഇന്ത്യയും ലോകവും നിരവധി മാറ്റങ്ങൾക്ക് വിധേയമാകും. നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കും. ലോകനിലവാരത്തിൽ ഇന്ത്യ എത്തുകയാണ് ഞങ്ങളുടെ ആഗ്രഹമെന്നും കമൽ പറഞ്ഞു.

ഓപ്പൺസോഴ്‌സിന്റെ കാലത്ത് ആധിമകാലഘട്ടത്തിലെ സംരക്ഷണ മനോഭാവമൊന്നും ഇനി ഒരു സ്ഥലത്തും നടക്കുകയില്ലെന്നും പറഞ്ഞ് കമൽ അവസാനിപ്പിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP