Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശോഭന സ്വന്തമായി ശബ്ദം ഉപയോഗിക്കുന്നില്ല! അക്കാര്യത്തിൽ മഞ്ജു പെർഫെക്ട് എങ്കിലും ഉർവശിയെ പോലെ കോമഡി ചെയ്യാനും കഴിയുന്നില്ല; പിന്നെ ആരാണ് മികച്ചത്? മലയാള നടിമാർക്ക് മാർക്കിട്ട് ഗൗരി സാവിത്രി; ട്രാൻസ്‌ജെൻഡറുടെ കുറിപ്പ് വൈറലാകുമ്പോൾ

ശോഭന സ്വന്തമായി ശബ്ദം ഉപയോഗിക്കുന്നില്ല! അക്കാര്യത്തിൽ മഞ്ജു പെർഫെക്ട് എങ്കിലും ഉർവശിയെ പോലെ കോമഡി ചെയ്യാനും കഴിയുന്നില്ല; പിന്നെ ആരാണ് മികച്ചത്? മലയാള നടിമാർക്ക് മാർക്കിട്ട് ഗൗരി സാവിത്രി; ട്രാൻസ്‌ജെൻഡറുടെ കുറിപ്പ് വൈറലാകുമ്പോൾ

കൊച്ചി: മലയാളത്തിലെ മികച്ച നടി ആരാണ്? ഈ ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാക്കുകയാണ് ട്രാൻസ്ജെൻഡർ ഗൗരി എഴുതിയ കുറിപ്പ്. നടിമാർക്ക് ഗൗരി മാർക്കും ഇടുന്നു. ഇതുസംബന്ധിച്ച തന്റെ അഭിപ്രായമാണ് പോസ്റ്റിൽ ഗൗരി എഴുതിയിരിക്കുന്നതെങ്കിലും പിന്തുണയും വിമർശനങ്ങളുമായി നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. അങ്ങനെ ചർച്ച സജീവമാകുന്നു

പോസ്റ്റിന്റെ പൂർണരൂപം

സിനിമാ സംബന്ധിയായ പല പേജുകളിലും കാലങ്ങളായി തുടരുന്ന ഒരു തർക്കമാണ് ശോഭനയാണോ മഞ്ചുവാര്യരാണോ മികച്ച അഭിനേത്രി എന്നത്. ഭൂരിഭാഗം പേരും അവസാനം ശോഭന എന്ന പേരിൽ സേഫ്ലാൻഡ് ചെയ്യാറുമുണ്ട്. ഇതിനിടയിൽ ഒരു വ്യെക്തി ഉർവ്വശി ആണ് ഇവരിൽ രണ്ടുപേരേക്കാളും മികച്ച നടി എന്ന് പ്രസ്താവിച്ചുകൊണ്ടെഴുതിയ പോസ്റ്റ്ന് നല്ല സ്വീകാര്യത കിട്ടി. അതിനു അയാൾ നിരത്തുന്ന കാരണം സിനിമകളിൽ ശോഭന സ്വന്തം ശബ്ദം ഉപയോഗിച്ചില്ല എന്നതാണ്. മഞ്ചു അക്കാര്യത്തിൽ പെർഫെക്റ്റ് ആണെങ്കിലും ഉർവശി കൊമഡി ചെയ്യുന്നതുപോലെ അനായാസം മഞ്ചു അഭിനയിക്കുന്നില്ല എന്നതാണ് അവർക്കുള്ള പോരായ്മയായി നിരത്തുന്നത്...?

Sobhanaആ സഹോദരനോടു എനിക്ക് പറയാനുള്ളത് സ്വന്തം ശബ്ദം ഉപയോഗിച്ചു നടിച്ച അഭിനെത്രികളെ തിരഞ്ഞുപിടിക്കാൻ ആണെങ്കിൽ സുകുമാരിയും, കവിയൂർ പൊന്നമ്മയും, കെ.പി.എസ്.സി.ലളിതയുമൊക്കെ ആയിരിക്കും മുൻനിരയിൽ. പിന്നെ ഉർവ്വശി അനശ്വരമാക്കിയ കഥാപാത്രങ്ങളിൽ എല്ലാം ശബ്ദം നൽകിയത് ഭാഗ്യലെക്ഷ്മിയോ ആനന്ദവല്ലിയോ ഒക്കെയാണ്. അച്ചുവിന്റെ അമ്മ മുതലാണ് ഉർവശി ഏറെക്കുറെ സ്വന്തം ശബ്ധത്തിൽ ഉരിയാടാൻ തുടങ്ങിയത്. കുസൃതിയും, കുശുമ്പും നിറഞ്ഞ കഥാപാത്രങ്ങൾ മികച്ചതാക്കാൻ ഉർവശിക്കുള്ള അസാമാന്യമായ കഴിവിനെ മാനിക്കുന്നു.

പക്ഷേ ഉർവശി മലയാളത്തിൽ ചെയ്ത ഏതു റോൾ ആണ് ശോഭനയ്ക്ക് ചെയ്യാൻ കഴിയാത്തതു...? എന്നാൽ ശോഭന ചെയ്ത മണിച്ചിത്രത്താഴോ, തിരയോ, ഉർവശി ചെയ്താൽ എത്ര മികച്ചത് ആകും...?
ശബ്ദം ഒരു പ്രധാന ഘടകം ആണ്...പക്ഷേ തിരയിലും മിത്ര് എന്ന ഇംഗ്ലീഷ് ചിത്രത്തിലും ശോഭന സ്വന്തം ശബ്ദം ഉപയോഗിച്ചു തന്നെയാണ് ദേശീയ പുരസ്‌കാരം ഉൾപ്പെടെയുള്ള അംഗീകാരം നേടിയത്. അവാർഡുകൾ അഭിനയ മികവിന്റെ അവസാന വാക്കാണ് എന്നൊന്നും എനിക്ക് അഭിപ്രായം ഇല്ലെങ്കിലും അവർക്ക് ലെഭിച്ച രണ്ടു ദേശീയ പുരസ്‌കാരങ്ങളും നൂറു ശതമാനവും അർഹതപ്പെട്ടതാണ് എന്നതിൽ ആർക്കാണ് സംശയം.

ഇനി മഞ്ചു., ചുരുങ്ങിയ കാലയളവിൽ ഇത്ര ജനസ്വാധീനം നേടിയ മറ്റൊരു അഭിനേത്രി വേറെയില്ല. ആറാംതമ്പുരാനും, കന്മദവുമൊക്കെ നമ്മൾ ഇന്നും ഓർത്തിരിക്കുന്നു. ജനപ്രീതിയുടെ പരകോടിയിൽ നിൽക്കുമ്പോൾ അവർ സിനിമ വിട്ടു. മഞ്ചു...മഞ്ചു...എന്ന് പിന്നെ പേർത്തും പേർത്തും ഇരിക്കാൻ നമ്മൾ മലയാളികൾക്കായത് അവരുടെ ഈ പീക്ക്ടൈംമിലുള്ള നിർത്തിപ്പോക്ക് ആണെന്നാണ് എന്റെ നിഗമനം. തിരിച്ചുവരവിൽ അവർ വിസ്മയിപ്പിച്ച അഭിനയമുഹൂർത്തങ്ങൾ സത്യമായും എനിക്കൊന്നുപോലും ഓർത്തെടുക്കാൻ കഴിയുന്നില്ല. സമ്മർഇൻബെത്ലഹേമിൽ ജയിലിൽ ലാലേട്ടനുമായുള്ള സീനിലോക്കെ അവർ ശെരിക്കും വിസ്മയിപ്പിച്ചിരുന്നു. അതുപോലൊന്ന് തിരിച്ചുവരവിൽ കണ്ടില്ല എന്നത് നമ്മുടെ ഭാഗ്യദോഷം ആയിരിക്കാം.

നൃത്തകലയിൽ ശോഭനയ്ക്കുള്ള മികവ് ചില സിനിമാമുഹൂർത്തങ്ങളിൽ അമിതാഭിനയത്തിന്റെ അരോചകത്വം ഉളവാക്കിയിട്ടുണ്ട് എന്നതും, തന്റെ ഏറ്റം മികച്ച കഥാപാത്രങ്ങൾക്ക് ശബ്ദം കടമെടുക്കേണ്ടിവന്നിട്ടുണ്ടെന്നതും മറന്നിട്ടല്ല ഞാനിതു എഴുതുന്നത്. ഒരു അഭിനേതാവും തന്റെ എല്ലാ ചിത്രങ്ങളിലും മാസ്മരിക പ്രകടനം നടത്തിയ ചരിത്രമൊന്നും ഇന്ത്യൻ സിനിമയിലുണ്ടെന്നു തോന്നുന്നില്ല. മമ്മൂക്കയുടേയും ലാലേട്ടന്റെയും എത്രയോ പൊട്ടപടങ്ങൾ നാം കണ്ടിരിക്കുന്നു. ചിത്രങ്ങൾ വിജയിക്കും, എട്ടുനിലയിൽ പൊട്ടും, ചിലവയിൽ മികച്ച പ്രകടനം നൽകാൻ കഴിഞ്ഞെന്നും വരില്ല.

എല്ലാ കാര്യങ്ങളും മാനദെണ്ടമായി എടുക്കാനാണെങ്കിൽ പട്ടികയിൽ രേവതിയും, മീരാജാസ്മിനുമൊക്കെ വന്നുപെടും. അഭിനയസിദ്ധി, മാത്രമല്ല ഒരു നടിയെ നമ്മുടെ മനസ്സിൽ കുടിയിരുത്തുന്നത്. അവർ തങ്ങളുടെ വ്യെക്തിത്വം പ്രസരിപ്പിക്കുന്ന രീതി, പൊതുവേദികളിൽ പാലിക്കുന്ന മര്യാദയും പറയുന്ന വാക്കുകളിലെ ഔചിത്യവും അങ്ങനെ എന്തെല്ലാം ഘടകങ്ങൾ. എന്റെ വ്യെക്തിപരംയ നിലപാടുകൾ മാത്രമാണ് ഞാനിവിടെ പങ്കുവച്ചത്. ശോഭനയോടുള്ള എന്റെ കടുത്ത ആരാധന അല്പനേരത്തേക്ക് മാറ്റിവച്ചാണ് ഞാനിതു എഴുതിത്ത്ത്ത്തീർത്തത്.

എന്റെ ബുദ്ധിക്കും ആസ്വാദനനിലവാരത്തിനും അനുസരിച്ചുള്ള മുൻഗണന ഇതാണ്....

ഒന്ന്-ശോഭന, രണ്ട്-മഞ്ചുവാര്യർ, മൂന്ന്-ഉർവ്വശി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP