Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹന്ന സൈമൺ; ഇന്ത്യൻ നാട്യപാരമ്പര്യത്തിലൂടെ കാനഡയിൽ തിളങ്ങുന്ന താരപ്രതിഭ

ഹന്ന സൈമൺ; ഇന്ത്യൻ നാട്യപാരമ്പര്യത്തിലൂടെ കാനഡയിൽ തിളങ്ങുന്ന താരപ്രതിഭ

ബ്രിട്ടീഷ് ഇന്ത്യനായ പിതാവിന്റെയും ഇംഗ്ലീഷുകാരിയായ അമ്മയുടെയും മകളായി ജനിച്ച് കാനഡയിലെ ടെലിവിഷൻ അവതാരിക, നടി, മോഡൽ എന്നിവയായിത്തീർന്ന വിജയകഥയാണ് ഹന്ന സൈമണുള്ളത്. 1980 ഓഗസ്റ്റ് മൂന്നിന് ഇംഗ്ലണ്ടിലാണ് ഹന്ന ജനിച്ചത്. 2006 മെയ്മുതൽ 2008 നവംബർ വരെ കാനഡയിലെ മച്ച് മ്യൂസിക്കിലെ വിജെയായിരുന്നു ഹന്ന.

കുഞ്ഞുനാളുകളിൽ ആൽബർട്ടയിലെ കാൽഗറിയിലായിരുന്നു ഹന്ന കഴിഞ്ഞിരുന്നത്. എഴ് മുതൽ പത്ത് വയസ്സുവരെയുള്ള കാലഘട്ടത്തിനിടയിൽ അവർ മൂന്ന് ഭൂഖണ്ഡങ്ങളിൽ ജീവിച്ചിരുന്നു. ഇവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസവും. തന്റെ 13ാം വയസ്സു മുതൽ സൈപ്രസിൽ താമസമാക്കിയ ഹന്ന ഫാഷൻ മോഡലിങ് ആരംഭിച്ചു. ലോക്കൻ ഫാഷൻ പബ്ലിക്കേഷനുകളുടെ കവർ പേജുകളിൽ ഇവരുടെ ചിത്രം പ്രത്യക്ഷപ്പെടാനാരംഭിച്ചതും ഇക്കാലത്താണ്. 16ാം വയസ്സിൽ ഇവർ ന്യൂദൽഹിയിലെത്തുകയും അമേരിക്കൻ എംബസി സ്‌കൂളിൽ ചേരുകയും ചെയ്തു. എന്നാൽ ഒരു കൊല്ലത്തിന് ശേഷം കാനഡയിലേക്ക് മടങ്ങിപ്പോകുകയായിരുന്നു.

തുടർന്ന് ബ്രിട്ടീഷ് കൊളംബിയയിലെ വൈറ്റ് റോക്കിൽ സെറ്റിൽ ചെയ്യുകയും പിന്നീച് വാൻകൂവറിലേക്ക് മാറുകയും ചെയ്തു. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഹന്ന ബിഎ നേടി. ഇതിന് പുറമെ റയർസൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും 2004ൽ ഇവർ റേഡിയോ ആൻഡ് ടെലിവിഷൻ ആർട്‌സിൽ ബിഎ നേടുകയും ചെയ്തിരുന്നു. ലോയ്ഡ് ആക്‌സ് വർത്തി എന്ന ഒരു പുസ്തകത്തിന് വേണ്ടി ഹന്ന രണ്ട് കൊല്ലം ഗവേഷണം നടത്തിയിരുന്നു. തുടർന്ന് യുകെയിലെത്തിയ ഹന്ന യുണൈറ്റഡ് നാഷൻസിന് വേണ്ടി കുറച്ച് കാലം വളണ്ടിയറായി പ്രവർത്തിച്ചു. റയർസൺ സർവകലാശാലയിലെ പഠനകാലത്ത് ക്യാമ്പസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സികെഎൽഎൻ എഫ്എമ്മിൽ അവതാരികയായി പ്രവർത്തിക്കാനും അവസരം ലഭിച്ചു.

2005ൽ റയർസണിൽ നിന്നും പുറത്തിറങ്ങിയ ഹന്ന എച്ച്ജിടിവി കാനഡയുടെ ടെലിവിഷൻ ഷോ ആയ സ്‌പേസ് ഫോർ ലിവിംഗിന്റ ആദ്യ സീസണിൽ അവതാരികയായി. മച്ച് മ്യൂസിക്കിന്റെ ദി ന്യൂ മ്യൂസിക്ക് എന്ന ഷോയുടെ അവതാരികയാകാനും ഇവർക്ക് അവസരമുണ്ടായി. ഇതിന്റെ ഭാഗമായി നിരവധി ആർട്ടിസ്റ്റുകളെയും ബാൻഡുകളെയും ഇൻർവ്യൂ ചെയ്യാൻ ഹന്നയ്ക്ക് കഴിഞ്ഞു. യൂത്തിനെ ഉദ്ദേശിച്ചുള്ള ഒരു പ്രോഗ്രാമായിരുന്നു ഇത്. 2008ൽ മച്ച് മ്യൂസിക്ക് വിട്ട ഹന്ന ലോസ് എയ്ഞ്ചൽസിലേക്ക് പോകാനൊരുങ്ങി.

ഡബ്യൂ.സി.ജി അൾട്ടിമേറ്റ് ഗെയ്മർ എന്ന പരിപാടിയിൽ ജോയൽ ഗൗർഡിനൊപ്പം അവതാരികയാകാൻ ഹന്നക്ക് അവസരം ലഭിച്ചു. 2009 മാർച്ച് 10 ന് ആരംഭിച്ച ഈ സീരീസ് സെക്കൻഡ് സീസണു ശേഷം 2010 ഒക്ടോബർ ഏഴിനാണ് അവസാനിച്ചത്. ഇതിന് പുറമെ ഫോക്‌സിന്റെ കോമഡിപരിപാടിയിൽ പങ്കെടുത്തും ഹന്ന തിളങ്ങി. കെറ്റ് അപ്ടൺ, ജെനെസിസ് റോർഡ്രിഗ്യുസ് എന്നിവർക്കൊപ്പം ഗില്ലെറ്റ് എന്ന പരിപാടിയിലും ഹന്ന ഭാഗഭാക്കായിരുന്നു. 2014ൽ ഡാനി ട്രെജോയ്‌ക്കൊപ്പം എയ്ഞ്ചൽ ഇൻ ബ്ലൂജീൻസ് എന്ന മ്യൂസിക്ക് വീഡിയോയിലും ഹന്ന താരമായി.

ശ്രദ്ധേയമായ കുറച്ച് ചിത്രങ്ങളിലൂടെയാണ് ഒരു നടിയെന്ന നിലയിൽ ഹന്ന പേരെടുത്തത്. 2013ലെ ഓൾഡ് ബോയ്, 2014ലെ മിസ്സ ഇന്ത്യ അമേരിക്ക, ഫ്‌ലോക്ക് ഓഫ് ഡൂഡ്‌സ്, 2015ൽ പുറത്തിറങ്ങാനിരിക്കുന്ന ലെമണേഡ് എന്നിവയാണവ. 2011ൽ പുറത്തിറങ്ങിയ സറ്റി ഷേവ്‌സ് ഹേർ ഹെഡ് ഹന്നയുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായ ഷോർട്ട്ഫിലിമാണ്.

കെൽവിൻ ഹിൽസ്, കോജാക്ക്, ബ്യൂട്ടിഫുൾ പീപ്പിൾ, എച്ച് പ്ലസ് ദി ഡിജിറ്റൽസീരീസ്, 1600 പെൻ, സോ യു തിങ്ക് യു കാൻ ഡാൻസ്, ഹോട്ട് പാക്കേജ് എന്നിവയാണ് ഹന്നയുടെ മറ്റ് ടെലിവിഷൻ സീരീസുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP