Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോട്ട'ത്തിലെ പാട്ട് വിവാദത്തിൽ പി ജയചന്ദ്രനോട് മാപ്പു ചോദിച്ച് എം ജയചന്ദ്രൻ; ഗായകനെ മാറ്റിയതിൽ ന്യായമുണ്ടെന്നും വിശദീകരണം; 'സൈഗാൾ പാടുകയാണ്' എന്ന ചിത്രത്തിൽ പി ജയചന്ദ്രനെ പാടാൻ വിളിച്ചെങ്കിലും കൂടുതൽ സമയം ചോദിച്ച് അദ്ദേഹം തയ്യാറായില്ലെന്നും വിമർശം; മലയാള സിനിമയിൽ എക്കാലവും കോപ്പിയടി പാട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും എം ജയചന്ദ്രൻ

നോട്ട'ത്തിലെ പാട്ട് വിവാദത്തിൽ പി ജയചന്ദ്രനോട് മാപ്പു ചോദിച്ച് എം ജയചന്ദ്രൻ; ഗായകനെ മാറ്റിയതിൽ ന്യായമുണ്ടെന്നും വിശദീകരണം; 'സൈഗാൾ പാടുകയാണ്' എന്ന ചിത്രത്തിൽ പി ജയചന്ദ്രനെ പാടാൻ വിളിച്ചെങ്കിലും കൂടുതൽ സമയം ചോദിച്ച് അദ്ദേഹം തയ്യാറായില്ലെന്നും വിമർശം; മലയാള സിനിമയിൽ എക്കാലവും കോപ്പിയടി പാട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും എം ജയചന്ദ്രൻ

കോഴിക്കോട്: പ്രശസ്ത ഗായകൻ പി ജയചന്ദ്രൻ പാടിയ 'നോട്ടം' സിനിമയിലെ പാട്ട് താൻ മാറ്റി പാടിയതിന് വിശദീകരണവുമായി സംഗീത സംവിധായകൻ എം ജയചന്ദ്രൻ. പാട്ടിന് പൂർണത കുറവായതുൾപ്പെടെ പരിഗണിച്ചാണ് നോട്ടത്തിൽ പി ജയചന്ദ്രന്റെ പാട്ട് ഉപയോഗിക്കാതിരുന്നത്. താൻ ഏറ്റവും ബഹുമാനിക്കുന്ന ഗായകനാണ് ജയചന്ദ്രൻ. താൻ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിനു തോന്നുന്നുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും എം ജയചന്ദ്രൻ വിശദീകരിച്ചു.

ഗായകനെ മാറ്റിയത് അറിയിച്ചില്ലെന്ന പി ജയചന്ദ്രന്റെ ആക്ഷേപത്തിനു മറുപടി പറയാനുണ്ടെങ്കിലും അത് തുറന്നുപറയുന്നില്ല. ആർക്കും വേദനയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിൽ തന്റെ ഭാഗത്ത് ന്യായമുണ്ടെന്നും കോഴിക്കോട്ടെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. നോട്ടം എന്ന സിനിമയിൽ താൻ പാടിയ പാട്ട് ഉൾപ്പെടുത്താതെയും തന്നെ അറിയിക്കാതെയും എം ജയചന്ദ്രന്റെ ശബ്ദത്തിലാണ് പുറത്തു വന്നത്. ഇക്കാര്യം പി ജയചന്ദ്രൻ തന്റെ 'ഏകാന്തപഥികൻ ഞാൻ' എന്ന ആത്മകഥയിൽ തുറന്നെഴുതിയിരുന്നു. എം ജയചന്ദ്രന്റെ വിശദീകരണത്തോടെ വിവാദം പുതിയ മാനത്തിലേക്ക് കടക്കുകയാണ്.

'സൈഗാൾ പാടുകയാണ്' എന്ന ചിത്രത്തിൽ പി ജയചന്ദ്രനെ പാടാൻ വിളിച്ചപ്പോഴുള്ള അനുഭവവും എം ജയചന്ദ്രൻ പങ്കുവെച്ചു. ചിത്രത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള പാട്ടിനായി ജയചന്ദ്രനെ വിളിച്ചിരുന്നു. പാട്ടിനെ കുറിച്ചു പറഞ്ഞപ്പോൾ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. പകരം ശങ്കർമഹാദേവനാണുണ് ആ ഗാനം പാടിയത്. അദ്ദേഹത്തോടൊപ്പം കൂടുതൽ പാട്ടുകൾ ചെയ്യുക എന്നതു വലിയ അവസരമാണ്. അതിനായി താൻ കൂടുതൽ ആഗ്രഹിക്കുന്നുണ്ടെന്നും എം ജയചന്ദ്രൻ പറഞ്ഞു.

മലയാള സിനിമയിൽ എക്കാലവും കോപ്പിയടി പാട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും എം ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. ജി ദേവരാജൻ സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിച്ചയാളാണ്. തന്റെ മറ്റു ഗുരുക്കന്മാരും സംഗീതത്തിലെ സത്യത്തിനും നീതിക്കും വേണ്ടി നടന്നവരാണ്. താനും അതേ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അധാർമികമായ രീതിയിൽ പ്രവർത്തിക്കില്ല. ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധമാണ് തന്റെ 'വരിക ഗന്ധർവ ഗായക' പുസ്തകത്തിൽ വിവരിക്കുന്നത്. രണ്ട് വർഷത്തോളമെടുത്താണ് പുസ്തകം എഴുതിയത്.

ഇത് വായിക്കുന്ന പുതുതലമുറയിലെ സംഗീത സംവിധായകർക്ക് പഠിക്കാൻ ഒരുപാട് കാര്യങ്ങൾ ജി ദേവരാജൻ മാസ്റ്ററെ കുറിച്ചുള്ള പുസ്തകത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക ജീവിതത്തിന് മാറ്റം വന്നപ്പോൾ സിനിമയിലും ആ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതൊടൊപ്പം സംഗീതവും മാറി. ഒരു യാഥാർത്ഥ സംഗീതജ്ഞൻ സംഗീതത്തിൽ വ്യാപൃതനാവണമെന്നാണ് താൻ പഠിച്ചിട്ടുള്ളത്. ഇന്ന് പലതും മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP