Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചില നടിമാരെ കെട്ടിപ്പിടിച്ചപ്പോൾ ചിലർ ഗോസിപ്പുകൾ പറഞ്ഞു; ഒടുവിൽ കെട്ടിപ്പിടിച്ചു അഭിനയിക്കുന്നത് എങ്ങനെയാണെന്നു കാണിച്ചു കൊടുക്കാൻ ഭാര്യയെ ഷൂട്ടിങ് സൈറ്റിൽ കൊണ്ടുപോയി: കലാഭവൻ മണി മനസു തുറക്കുമ്പോൾ

ചില നടിമാരെ കെട്ടിപ്പിടിച്ചപ്പോൾ ചിലർ ഗോസിപ്പുകൾ പറഞ്ഞു; ഒടുവിൽ കെട്ടിപ്പിടിച്ചു അഭിനയിക്കുന്നത് എങ്ങനെയാണെന്നു കാണിച്ചു കൊടുക്കാൻ ഭാര്യയെ ഷൂട്ടിങ് സൈറ്റിൽ കൊണ്ടുപോയി: കലാഭവൻ മണി മനസു തുറക്കുമ്പോൾ

സിനിമാതാരമാകുമ്പോൾ ഗോസിപ്പുകൾ സാധാരണയാണ്. അത് പലപ്പോഴും നായികമാരുമായുള്ള പ്രേമവും ചുറ്റിക്കളിയുമൊക്കെ എരിവും പുളിയും കൂട്ടിച്ചേർത്ത് വിളമ്പുകയെന്നത് ചിലരുടെ ശീലവുമാണ്. എന്നാൽ പ്രേമവും ചുറ്റിക്കളിയും കൂടാതെ സ്വർണവളയും അതിരപ്പിള്ളിയാത്രയും തുടങ്ങി കണക്കിലാത്ത ഗോസിപ്പുകളിൽ പെട്ട നടനാണ് കലാഭവൻ മണി. മണിയെകുറിച്ച് വരാത്ത വാർത്തകളില്ല. എന്നാൽ ആദ്യമൊക്കെ ഇക്കാര്യത്തിൽ സങ്കടം തോന്നിയെങ്കിലും പിന്നീടത് ശീലമായി എന്നതാണ് മണിയുടെ നിലപാട്.

കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് തൊഴിലിന്റെ ഭാഗം മാത്രമാണെന്നും ഒരിക്കൽ തൊഴിലിനെ കുറിച്ച് ബോധ്യപ്പെടുത്താൻ ഭാര്യയെയും കൊണ്ട് ഷൂട്ടിങ് സെറ്റിലേക്ക് പോയി എന്നും സൂര്യടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ മണി വിശദീകരിച്ചു. സിനിമാഭിനയം തന്റെ തൊഴിലാണ്. ഈ തൊഴിൽ ചെയ്യുമ്പോൾ പലവിധ ഗോസിപ്പുകളും കേൾക്കേണ്ടി വരും. ചില നടിമാരെയും ചില കെട്ടിപ്പിടിത്തങ്ങലുമെല്ലാം ചേർത്ത് പലരും എന്നെ കുറിച്ചും അത്തരം കഥകൾ പ്രചരിപ്പിച്ചു. എന്നാൽ ഒരിക്കൽ ഭാര്യയെയും കൂട്ടി ഷൂട്ടിങ് സെറ്റിൽ പോയി തന്റെ ജോലിയെ കുറിച്ച് ബോധ്യപ്പെടുത്തിയാലോ എന്ന് ചിന്തിച്ചു. അങ്ങനെ ഭാര്യയെയും കൂട്ടിക്കൊണ്ട് സെറ്റിലേക്ക് പോയി എല്ലാം ബോധ്യപ്പെടുത്തിയ അനുഭവവും മണി സൂര്യടിവിയിലൂടെ വിശദീകരിച്ചു. തുടർന്ന് ഇന്റർവ്യൂ ചെയ്യാൻ വന്നവരെ കൊണ്ട് അഭിനയിപ്പിച്ച് കാണിക്കുകയും ചെയ്തു മണി. അതേ സമയം വിദേശത്ത് നിന്ന് വരുമ്പോൾ വിമാനത്താവളത്തിൽ വച്ച് തന്റെ കൈയിലെ വള കസ്റ്റംസുകാർ പിടികൂടിയ സംഭവത്തെ കുറിച്ച് പറഞ്ഞ് പറഞ്ഞ് മടുത്തുവെന്നും മണി പ്രതികരിച്ചു.

കള്ളത്തരങ്ങൾ ഒരു മനുഷ്യനായി പിറക്കുമ്പോഴേ ഓരോരുത്തർക്കുമുണ്ട്. ആദ്യം അമ്മയുടെ അനുവാദമില്ലാതെ മുലപ്പാൽ കുടിക്കുമ്പോൾ മുതൽ അതാരംഭിക്കുന്നു. അന്ന് കള്ളൻ എന്ന് അമ്മ സ്‌നേഹത്തോടെ പറയുന്നതുമുതൽ ഓരോരുത്തരും കള്ളനാകുകയാണ്. എന്നാൽ കൊച്ചുകൃസൃതികൾക്കപ്പുറത്തുള്ള കള്ളത്തരങ്ങളിലേക്ക് നമ്മളൊന്നും പോകുകയുമില്ല. അതുകൊണ്ട് തന്നെ ഇത്തരം കേസുകളിലും മറ്റുംകുടുക്കുന്നത് സങ്കടമുണ്ടാക്കാറുണ്ടെന്നും മണി വിശദീകരിച്ചു.

അതേ സമയം സിനിമയിൽ തന്നെ അതിവർത്തിച്ച് കടന്നുപോകുന്ന ആളുകളെ ഓർത്ത് സന്തോഷം മാത്രമേയുള്ളൂവെന്നും ദുഃഖമില്ലെന്നും മണി വിശദീകരിച്ചു. സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെ പലരും പറ്റിച്ചിട്ടുണ്ടെന്നും മണി പറഞ്ഞു. സഹായം നൽകിയ കാര്യങ്ങളൊന്നും പറയാൻ തയാറല്ലെന്ന് വ്യക്തമാക്കിയ മണി തനിക്കുണ്ടായ ചില ദുരനുഭവങ്ങൾ വിശദീകരിച്ചു. ഒരുദിവസം തന്റെ സഹായം തേടി കാലിന് സ്വാധീനമില്ലെന്ന് പറഞ്ഞ് ഒരാൾ വീട്ടിലേക്ക് വന്നു. മൂന്ന് ടയറുള്ള ഒരു മരവണ്ടിയുടെ സഹായത്തോടെയാണ് വീട്ടിലേക്ക് കയറിവന്നത്. എന്നാൽ വീട്ടിലെത്തി താനുണ്ടോ എന്ന് അന്വേഷിച്ച് ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ ഉടനെ എഴുന്നേറ്റ് നടന്ന് തിരിച്ചുപോയെന്ന് മണി പറഞ്ഞു. മണിച്ചേട്ടനില്ലെങ്കിൽ പിന്നെന്തിനാ താനിത്ര കഷ്ടപ്പെട്ട് ഇഴഞ്ഞ് വന്നതെന്ന് പറഞ്ഞാണ് അയാൾ പോയത്. വീട്ടുകാർ തന്നോട് ഇക്കാര്യം പിന്നീട് പറഞ്ഞുവെന്നും മണിപറഞ്ഞു. എന്നാലും താൻ സഹായം നൽകുന്ന പരിപാടി അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മണി പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP