Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹപ്രവർത്തകയായ നടി ധൈര്യമുള്ള പെൺകുട്ടിയാണ്; ആ കുട്ടിയെ ആക്രമിച്ചവർ എത്ര ഉന്നതരായാലും അവരെ ശിക്ഷിക്കണം; കുറ്റം ആരോപിക്കപ്പെട്ട ദിലീപേട്ടന്റെ വാക്കുകളും കേൾക്കണം; നടിക്കും കുറ്റാരോപിതനായ ദിലീപേട്ടനും നീതി ലഭിക്കണം; സിനിമാ രംഗത്തെ ഭൂരിഭാഗം സൗഹൃദങ്ങളും നന്ദികേടിന്റെ പര്യായമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല: കലാഭവൻ ഷാജോണിന് പറയാനുള്ളത്

സഹപ്രവർത്തകയായ നടി ധൈര്യമുള്ള പെൺകുട്ടിയാണ്; ആ കുട്ടിയെ ആക്രമിച്ചവർ എത്ര ഉന്നതരായാലും അവരെ ശിക്ഷിക്കണം; കുറ്റം ആരോപിക്കപ്പെട്ട ദിലീപേട്ടന്റെ വാക്കുകളും കേൾക്കണം; നടിക്കും കുറ്റാരോപിതനായ ദിലീപേട്ടനും നീതി ലഭിക്കണം; സിനിമാ രംഗത്തെ ഭൂരിഭാഗം സൗഹൃദങ്ങളും നന്ദികേടിന്റെ പര്യായമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല: കലാഭവൻ ഷാജോണിന് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ നിലപാട് പറായാൻ പ്രമുഖ താരങ്ങൾക്കെല്ലാം മടിയാണ്. മമ്മൂട്ടിയും മോഹൻലാലും പോലും ഒന്നുമിണ്ടുന്നില്ല. എന്നാൽ തന്റെ മനസ്സിലുള്ളത് തുറന്നു പറയാൻ കലാഭവൻ ഷാജോണിന് ഒരു മടിയുമില്ല. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതിനൊപ്പം കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നാണ് ഷാജോണിന്റെ പക്ഷം. അത് എത്ര ഉന്നതനായാലും. പൊലീസിന്റെ നടപടികളിലും തൃപ്തൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളും കിറുകൃത്യം. എന്നാൽ ദിലീപിനെ തള്ളി പറയുന്നതുമില്ല. കോടതി വിധിവരെ ഷാജോൺ കാത്തിരിക്കും. മംഗളം സിനിമയോടാണ് ഷാജോണിന്റെ നിലപാട് വിശദീകരണം.

മംഗളം സിനിമയിൽ ഷാജോൺ നൽകിയ അഭിമുഖം ഇങ്ങനെ: അക്രമിക്കപ്പെട്ട പെൺകുട്ടിയുടെ അവസാന ചിത്രത്തിൽ പോലും ഞാനുണ്ടായിരുന്നു. എന്റെ കുടുംബവുമായി ഈ പെൺകുട്ടിക്ക് അടുത്ത ബന്ധമുണ്ട്. എന്റെ ഭാര്യ സിനിയും ഈ പെൺകുട്ടിയും നല്ല സുഹൃത്തുക്കളാണ്. ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത വിഷം തോന്നി. കുടുംബ സുഹൃത്തായ നടിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ കുട്ടി ഫോൺ ഉപയോഗിക്കുന്നില്ലെന്നാണ് പിന്നീട് അറിഞ്ഞത്. എന്റെ സഹപ്രവർത്തകയായ നടി ധൈര്യമുള്ള പെൺകുട്ടിയാണ്. എല്ലാം തുറന്നു പറയാൻ തയ്യാറായത് അതുകൊണ്ടല്ലേ. അക്രമിച്ച വിവവരം പുറത്തറിയുകയും ചെയ്തു. ഒരാൾക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ല.

ഇക്കാര്യം വീണ്ടും വീണ്ടും ചോദിപ്പിച്ച് പെൺകുട്ടിയെ വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് ഞാനും ഭാര്യയും നേരിൽ കാണാൻ പോകാതിരുന്നത്. ആ കുട്ടിയെ ആക്രമിച്ചവർ എത്ര ഉന്നതരായാലും അവരെ കണ്ടെത്തി ശിക്ഷിക്കണം. മാത്രമല്ല കുറ്റം ആരോപിക്കപ്പെട്ട ദിലീപേട്ടന്റെ വാക്കുകളും നാം കേൾക്കണം. അക്രമണത്തിന് വിധേയനായ നടിക്കും കുറ്റാരോപിതനായ ദിലീപേട്ടനും നീതി ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം. യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണം. അവരെ കണ്ടെത്തി നിയമത്തിന് മുമ്പിൽ കൊണ്ടു വരണം.

സിനിമാ രംഗത്തെ ഭൂരിഭാഗം സൗഹൃദങ്ങളും നന്ദികേടിന്റെ പര്യായമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം പരസ്പര സ്‌നേഹിക്കാനും സൗഹൃദം പങ്കുവയ്ക്കാനും മറ്റുള്ളവരെ സഹായിക്കാനും മനസ്സുള്ളവർ തന്നെയാണ് ഇവിടെയുള്ളത്. സഹപ്രവർത്തകരുടെ കണ്ണീരൊപ്പാൻ മുന്നിൽ നിൽക്കുന്നവരുമുണ്ട്. ദിലീപേട്ടനും മമ്മൂക്കയും ലാലേട്ടനും ഉൾപ്പെടെയുള്ള താരങ്ങളും നിർമ്മാതാക്കളും ഈ മേഖലയിലുള്ളവർക്ക് നന്മ ചെയ്യാൻ മുന്നിൽ നിൽക്കുന്നുവെന്നത് ഒരിക്കലും മറക്കാനാവില്ല.

ദിലീപിന് വേണ്ടി വാദിക്കുന്നുവെന്ന പ്രചരണം ശരിയല്ല, ദിലീപേട്ടന്റെ എന്റെ അടുത്ത സുഹൃത്താണ്. എനിക്ക് മാത്രമല്ല. ഒരു പാട് പേർക്ക് സഹായവും സ്‌നേഹവും പിന്തുണയും നൽകുന്ന ആളാണ്. ഇന്നേവരം അദ്ദേഹം കുറ്റക്കാരനാണെന്ന് വിധിച്ചിട്ടില്ല. അങ്ങനെയൊരാളെ ക്രൂശിക്കുന്നത് കാണുമ്പോൾ നിശബ്ദനായിരിക്കാൻ എനിക്ക് കഴയില്ല. ദിലീപ് കുറ്റക്കാനാണെങ്കിൽ ശിക്ഷിക്കപ്പെടാൻ പാടില്ലെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നാണ് മറുപടി. ദിലീപേട്ടനെ വർഷങ്ങളായി അറിയാം. ജ്യേഷ്ഠ സഹോദര ബന്ധം പോലെയാണ്. കുറ്റം ചെയ്തവർ ആരായാലും ശിക്ഷക്കപ്പെടണമെന്നും ഷാജോൺ പറയുന്നു.

ദിലീപ് വിശ.ക്കിവ്ഡ മുഖ്യമന്ത്രി പിണറായി വിജയൻ വളരെ കൃത്യമായ നിലപാടാണ് ഓരോ ഘട്ടത്തിലും സ്വീകരിക്കുന്നത്. പൊലീസിന്റെ അന്വേഷണ നടപടികളും തൃപ്തികരണമാണ്. കുറ്റം ആരോപിക്കപ്പെട്ടവർ എത്ര വലിയ കലാകാരന്മാരായാലും സത്യം പുറത്തുവരണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് വിശ്വസിക്കുന്നതായും കലാഭവൻ ഷാജോൺ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP