Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതീക്ഷിച്ചതിനെക്കാൾ മികച്ച നടിയാണ് ദീപ്തി സതി; കള്ളുകുടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമായ പ്രകടനങ്ങൾ ഞെട്ടിച്ചു: നീനയിലെ നായികയെ പ്രകീർത്തിച്ച് ലാൽ ജോസ്

പ്രതീക്ഷിച്ചതിനെക്കാൾ മികച്ച നടിയാണ് ദീപ്തി സതി; കള്ളുകുടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമായ പ്രകടനങ്ങൾ ഞെട്ടിച്ചു: നീനയിലെ നായികയെ പ്രകീർത്തിച്ച് ലാൽ ജോസ്

ലാൽ ജോസിന്റെ പുതിയ ചിത്രമായ നീനയിലൂടെ വെള്ളിത്തിയിൽ എത്തിയ നടിയാണ് ദീപ്തി സതി. മുൻ മിസ് കേരളയായ ദീപ്തി എന്നാൽ ഈ പട്ടത്തിന്റെ ബലത്തിലല്ല സിനിമയിലെത്തിയത്, മറിച്ച് അഭിനയിക്കാനുള്ള അപാര കഴിവുകൊണ്ടാണ്. പറയുന്നത് മറ്റൊരുമല്ല സംവിധായകൻ ലാൽ ജോസ് തന്നെയാണ്. നിരവധി പേരെ സ്‌ക്രീൻ ടെസ്റ്റ് നടത്തിയ ശേഷമാണ് ദീപ്തിയെ ലാൽ ജോസ് തെരഞ്ഞെടുത്തത്.

ഒരുപാട് പുതുമുഖങ്ങളെ സിനിമയിൽ കൊണ്ടുവന്നയാളാണ് ഞാൻ. മിക്കവരും നല്ല പ്രകടനം തന്നെ ആദ്യ സിനിമയിൽ കാഴ്ചവച്ചു. പക്ഷെ, ഞാൻ എന്ത് പ്രതീക്ഷിച്ചുവോ അതിന് അപ്പുറം നൽകിയത് ദീപ്തി സതി മാത്രമാണ്. അതാണ് ദീപ്തിയെ വ്യത്യസ്തമാക്കുന്നതും.' ലാൽ ജോസ് പറയുന്നു. കള്ളുകുടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമായ പ്രകടനങ്ങൾ ലാലിനെ ഞെട്ടിച്ചത്രേ. എറണാകുളം പച്ചാളം ചൂരപ്പറമ്പിൽ കുടുംബാംഗമായ ദീപ്തി ജനിച്ചതും വളർന്നതും മുംബൈയിലാണ്.

ഒരിക്കലെങ്കിലും മദ്യപിക്കാത്തെയോ കള്ളു കുടിക്കാതെയോ ഒരാളാണ് ദീപ്തി എന്നറിയുമ്പോഴാണ് പ്രേക്ഷകനും ഞെട്ടുന്നത്. എന്നാൽ താൻ ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ദീപ്തി സതി വെളിപ്പെടുത്തിയത്. ഈ സിനിമയുടെ ഒഡീഷന് എത്തിയപ്പോൾ ലാൽ ജോസ് സാർ ആദ്യം പറഞ്ഞത് സിഗരറ്റ് വലിക്കുന്നതും കള്ളുകുടിക്കുന്നതുമായ രംഗങ്ങൾ അഭിനയിച്ചു കാണിക്കാനാണ്. എന്റെ അഭിനയ അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും എന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ദീപ്തി പറഞ്ഞു. പിന്നീട് സിനിമ ഷൂട്ട് തുടങ്ങിയപ്പോഴാണ് തന്റെ കഥാപാത്രം മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയുമൊക്കെ ചെയ്യുമെന്ന് അറിഞ്ഞത്. കള്ളുകുടിച്ച് പരിചയമില്ലാത്തതുകൊണ്ടും, അതിന് താത്പര്യമില്ലാത്തതുകൊണ്ടും മദ്യപാനികളുടെ മാനിറിസങ്ങൾ അറിയില്ലായിരുന്നു. അതിന് വേണ്ടി ഒത്തിരി ഡോക്യുമെന്ററികൾ കണ്ട് ഇവരുടെ മാനറിസങ്ങൾ മനസ്സിലാക്കുകയായിരുന്നത്രെ. സിനിമയിൽ ഞാൻ കുടിക്കുന്നതൊക്കെ വെറും പച്ചവെള്ളവും ജ്യൂസും മാത്രമാണ്. നീനയെ ഉൾക്കൊണ്ടാണ് ഞാൻ അഭിനയിച്ചത് ദീപ്തി പറഞ്ഞു.

സ്ത്രീകേന്ദ്രീകൃതമായ ചിത്രമാണ് നീന. നീന, നളിനി എന്നീ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ഒരുക്കുന്ന ചിത്രത്തിൽ നീന എന്ന കഥാപാത്രത്തെയാണ് ദീപ്തി അവതരിപ്പിക്കുന്നത്. നളിനിയുടെ വേഷം ചെയ്യുന്നത് ആൻ ആഗസ്റ്റിനാണ്. അവധൂത പാതയിൽ ജീവിക്കുന്ന സാഹസിക ബൈക്ക് സഞ്ചാരിയാണ് നീന. ആരെയും കൂസാതെ ജീവിക്കുന്ന കഥാപാത്രം. വിജയ് ബാബുവാണ് നായകൻ. കുടുംബസ്‌നേഹിയായ ബിസിനസുകാരനായി വിജയ് ബാബു എത്തും. പരസ്യസംവിധായകനും ഗാനരചയിതാവുമായ വേണുഗോപാൽ രാമചന്ദ്രനാണ് രചന. റഷ്യയിലും തമിഴ്‌നാട്ടിലും കേരളത്തിലുമായാണ് നീന ചിത്രീകരിച്ചത്. ലാൽ ജോസിന്റെ നിർമ്മാണവിതരണകമ്പനിയായ എൽ ജെ ഫിലിംസ് വിക്രമാദിത്യന് ശേഷം നിർമ്മിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ടീസറുകളും ട്രെയിലറും ഇതിനോടകം ഹിറ്റായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP