Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടന്നുപോയത് മലയാള സിനിമയിൽ ഏറ്റവും നായികാ ദാരിദ്ര്യം നിറഞ്ഞ വർഷം; അന്യഭാഷയിൽ ചേക്കേറി ഏറ്റവും കൂടുതൽ നേട്ടം കൊയ്തത് കീർത്തി സുരേഷ്; അതിരു കടന്നെത്തിയ നടിമാർ മലയാളത്തിലും തിളങ്ങി; സീനിയർ താരങ്ങൾക്ക് കാലിടറിയപ്പോൾ പുതുമുഖങ്ങൾ ജനഹൃദയങ്ങൾ കീഴടക്കി

കടന്നുപോയത് മലയാള സിനിമയിൽ ഏറ്റവും നായികാ ദാരിദ്ര്യം നിറഞ്ഞ വർഷം; അന്യഭാഷയിൽ ചേക്കേറി ഏറ്റവും കൂടുതൽ നേട്ടം കൊയ്തത് കീർത്തി സുരേഷ്; അതിരു കടന്നെത്തിയ നടിമാർ മലയാളത്തിലും തിളങ്ങി; സീനിയർ താരങ്ങൾക്ക് കാലിടറിയപ്പോൾ പുതുമുഖങ്ങൾ ജനഹൃദയങ്ങൾ കീഴടക്കി

തിരുവനന്തപുരം: പോയ വർഷത്തിലെ മലയാള സിനിമയിലെ നായിക ആരാണ്? ഈ ചോദ്യത്തിന് മറുപടി പറയണമെങ്കിൽ കുറച്ച് ഒന്ന് കഷ്ടപ്പെടും. മലയാളത്തിൽ എടുത്തു പറയാൻ ഒരു നായിക ഉണ്ടായില്ല എന്നു തന്നെയാണ് കാരണം. മഞ്ജു വാര്യർക്കോ, കാവ്യമാധവനോ, ഇടക്കാലത്ത് തരംഗം തീർത്ത സായി പല്ലവിക്കോ ഒരു വിധത്തിലുള്ള ചലനങ്ങളും തീർക്കാൻ കഴിയാതെ പോയ വർഷമാണ് കടന്നു പോയത്.

മലയാളത്തിലെ ഒരു പിടി താരസുന്ദരിമാർ ഇപ്പോൾ തമിഴകത്തെ താര റാണിമാരാണ്. ഇവിടെ കിവു തെളിയിച്ച് പോയവരാണ് മിക്കവരും. അതേസമയം മലയാളത്തിൽ അന്യഭാഷ നടിമാർക്ക് വേണ്ടത്ര പേരെടുക്കാൻ സാധിച്ചതുമില്ല. അപർണ ബാലമുരളി രജീഷ വിജയൻ, പ്രയാഗ മാർട്ടിൻ തുടങ്ങിയ താരങ്ങളുടെ പേര് എവിടെ ഒക്കെയോ ഉയർന്നു കേട്ടു.

മലയാള നടിമാർ തമിഴിലും തെലുങ്കിലും കന്നടയിലും മുമ്പും വിജയക്കൊടി പാറിച്ചിട്ടുണ്ട്. നയൻ താരയുടേയും അസിന്റേയും പാത പിന്തുടർന്ന് പോയ വർഷവും ഒരു പിടി താരങ്ങൾ ഭാഗ്യം പരീക്ഷിക്കാൻ അന്യഭാഷയിലേക്ക് ചേക്കേറി. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച ലക്ഷ്മി മേനോൻ തമിഴിലാണ് കൂടുതൽ തിളങ്ങിയത്. മലയാളത്തിൽ നിന്നും തമിഴിൽ സ്വന്തമായൊരു ഇരിപ്പിടം കണ്ടെത്തിയ താരങ്ങളാണ്് അമലാ പോൾ, ഭാവന, രമ്യാ നമ്പീശൻ തുടങ്ങിയവർ. മലയാളത്തിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് ഇവർ തമിഴിലും കന്നടയിലും തെലുങ്കിലും നേട്ടം ഉണ്ടാക്കിയത്.

ഒരുപിടി പുതുമുഖ താരങ്ങളും അന്യഭാഷയിൽ ഭാഗ്യം പരീക്ഷിക്കാൻ എത്തി. അതിൽ എറ്റവും കൂടുതൽ നേട്ടം കൊയ്തത് കീർത്തി സുരേഷാണ്. നിർമ്മാതാവ് സുരേഷ് കുമാറിന്റേയും മേനകയുടേയും മകളായ കീർത്തിക്ക് പോയ വർഷം കൈനിറയെ ചിത്രങ്ങളാണ്. ഒരു തെലുങ്ക് ചിത്രവും 3 തമിഴ് ചിത്രവും കീർത്തി സ്വന്തമാക്കി. 2017ൽ മൂന്ന് തമിഴ് ചിത്രങ്ങളും 2 തെലുങ്ക് ചിത്രവും കീർത്തിയുടേതായി ഉണ്ട്.

അനുപമ പരമേശ്വരൻ, മഞ്ജിമ മോഹൻ, മിയ, നമിത പ്രമോദ് തുടങ്ങിയ താരങ്ങളും അന്യഭാഷയിൽ ശ്രദ്ധിക്കപ്പെട്ടു. അനുപമ 3 തെലുങ്ക് ചിത്രത്തിലാണ് വേഷമിട്ടത്. മഡോണയും അനു ഇമ്മാലുവലും നിവേത തോമസും എല്ലാം അന്യഭാഷയിൽ ശ്രദ്ധകേന്ദ്രീകരിച്ച വർഷമായിരുന്നു കടന്നു പോയത്. അതേസമയം കുറച്ച് നായികമാർ അതിർത്തി കടന്നു മലയാളക്കരയിൽ എത്തിയപ്പോൾ ഇരു കൈയും നീട്ടി സ്വീകരിക്കുയും ചെയ്തു. നിക്കി ഗൽ റാണിയും വേദികയും എല്ലാം പ്രേക്ഷകരുടെ മനം കവർന്നു.

പുതുമുഖ താരങ്ങളുടെ കടന്നു വരവിനും മലയാള സിനിമ സാക്ഷ്യം വഹിച്ചു. പ്രയാഗയും അപർംയും രജീഷയും ലിജോ മോളും മലയാളിത്തം തുളുമ്പുന്ന പുത്തൻ പ്രതീക്ഷകളായി. പക്ഷ, ഒന്നോ രണ്ടോ ചിത്രങ്ങലായി ഒതുങ്ങി പോയി. അതുപോലെ തന്നെ നായകന്റെ നിഴലായി കാമുകിയായോ ഭാര്യയായോ നായികമാർ ഒതുങ്ങി പോയി. നയൻ താരയും മീരാ ജാസ്മിന്റേയും ശക്തമായ തിരിച്ചു വരവും എടുത്തു പറയേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP