Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തിയേറ്ററുകൾ തുരന്നു 'പെരുച്ചാഴി'യിറങ്ങി; മോഹൻലാൽ ചിത്രം അടിപൊളിയെന്നു ആരാധകർ

തിയേറ്ററുകൾ തുരന്നു 'പെരുച്ചാഴി'യിറങ്ങി; മോഹൻലാൽ ചിത്രം അടിപൊളിയെന്നു ആരാധകർ

ണം റിലീസ് ചിത്രമായി എത്തിയ മോഹൻലാലിന്റെ പെരുച്ചാഴിക്ക് വൻ വരവേല്പ്. മോഹൻലാൽ, മുകേഷ്, ബാബുരാജ്, അജു എന്നിവർ ചേർന്നൊരുക്കുന്ന ചിരിക്കൂട്ട് ചിത്രത്തെ ഒരു മാസ് എന്റർടെയിനറാക്കുമെന്നാണ് ആരാധകരുടെ ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തെ വാനോളം പുകഴ്‌ത്തി ഫേസ്‌ബുക്കിലും ആരാധകരുടെ റിവ്യു എത്തിതുടങ്ങി.

ഈ ഓണക്കാലം പെരുച്ചാഴി കൊണ്ടുപോകുമെന്നാണ് ആരാധകർ പറയുന്നത്. കുടുംബമായി കണ്ട് ആഹ്‌ളാദിക്കാവുന്ന മികച്ച ചിത്രം എന്നാണ് ഫേസ്‌ബുക്കിലെ പൊതുവെയുള്ള അഭിപ്രായം. പക്ഷേ സിനിമയുടെ തുടക്കത്തിൽ എഴുതി കാണിക്കുന്നത് പോലെ ലോജിക് പുറത്ത് വച്ച് വേണം സിനിമ കാണാനെന്ന മുന്നറിയിപ്പും ചിലർ പങ്കുവയ്ക്കുന്നുണ്ട്. മോഹൻലാൽ എന്ന താരത്തെ മാക്‌സിമം ഉപയോഗപ്പെടുത്തിയ ചിത്രമാണിതെന്നും പഴയ മോഹൽലാൽ ചിത്രങ്ങളിലെ ഗാനങ്ങളും ചില നമ്പറുകളും സിനിമയിൽ നല്ല രീതിയിൽ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നും ആരാധകർ പറയുന്നു. എന്തായാലും ഈ ഓണക്കാലത്ത് എത്തുന്ന ദിലീപ് ചിത്രമായ വില്ലാളിവീരൻ, പൃഥ്വിരാജ് ചിത്രം സപ്തമശ്രീ തസ്‌കര, ഭയ്യാ ഭയ്യാ തുടങ്ങിയ ചിത്രങ്ങൾക്ക് ഒരു വെല്ലുവിളിയാകും പെരുച്ചാഴി എന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പൊളിറ്റിക്കൽ സറ്ററായ പെരുച്ചാഴി സംവിധാനം ചെയ്തിരിക്കുന്നത് അരുൺ വൈദ്യനാഥനാണ്. അറബീം ഒട്ടകോം പി.മാധവൻ നായരും എന്ന ചിത്രത്തിനു ശേഷം ലാൽ-മുകേഷ് കൂട്ട്‌കെട്ട് വീണ്ടും ഒത്തുചേർന്ന ചിത്രം കൂടിയാണിത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവും സാന്ദ്ര തോമസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP