1 aed = 17.64 inr 1 eur = 73.79 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
25
Tuesday

ദിലീപിനെതിരെ ഗൂഢാലോചനക്കേസ് കൊടുമ്പിരി കൊള്ളുമ്പോൾ ഗൾഫിൽ ജുവലറി ഉദ്ഘാടനം ചെയ്ത് മഞ്ജുവാര്യർ; കേസിൽ ഗൂഢാലോചന ആദ്യം ഉന്നയിച്ച ലേഡി സൂപ്പർസ്റ്റാർ അജ്മാനിൽ ഉദ്ഘാടനത്തിൽ പങ്കെടുത്തത് തമിഴ് നടൻ പ്രഭുവിനൊപ്പം; കൈവീശി നടിയെ ആവേശത്തോടെ വരവേറ്റ് പ്രവാസി ആരാധകർ

July 14, 2017 | 04:59 PM | Permalinkസ്വന്തം ലേഖകൻ

ടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുമ്പോൾ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാര്യറാണ്. മഞ്ജു ഊതിവിട്ട ഈ തീപ്പൊരി കത്തി പടർന്നപ്പോൾ ചാമ്പലായതാകട്ടെ മുൻ ഭർത്താവും നടനുമായ ദിലീപും.

ദിലീപിനെ അറസ്റ്റ് ചെയ്ത് പൊലീസ് ജയിലിൽ അടച്ചപ്പോൾ ഈ കോലിളക്കങ്ങൾ ഒന്നും കാണാനും കേൾക്കാനും മുൻ ഭാര്യയായ മഞ്ജു വാര്യർക്ക് സമയമില്ല. ദിലീപ് കുറ്റം ചെയ്‌തെന്നും ഇല്ലെന്നും ആരോപണ പ്രത്യാരോപണങ്ങൾ നടക്കുമ്പോൾ സിനിമാ ഷൂട്ടിങും ഉദ്ഘാടനങ്ങളുമായി ഒരുസ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് പറക്കുന്ന നടി ഇപ്പോൾ ഉദ്ഘാടന ചടങ്ങുമായി ഗൾഫിലാണ് കേരളത്തിൽ ദിലീപ് വിവാദം കൊഴുക്കുമ്പോൾ കല്ല്യാൺ ജൂവല്ലേഴ്‌സ് മിഡിൽ ഈസ്റ്റ് ഷോറൂമിന്റെ ഉദ്ഘാടനവുമായി നടി മഞ്ജു വാര്യർ അജ്മാനിൽ ചുറ്റിയടിക്കുകയാണ് ഇപ്പോൾ.

തമിഴ് നടൻ പ്രഭുവും മഞ്ജുവിനൊപ്പം ഉണ്ട്. കല്ല്യാൺ ജൂവലേഴ്‌സ്‌ഷോറൂമിന്റെ ഉദ്്ഘാടന ചടങ്ങിൽ വളരെ സന്തോഷവതിയായാണ് മഞ്ജു എത്തിയത്. മഞ്ജുവിനെ കാണാൻ ആരാധകരുടെ വൻ തിരക്ക് തന്നെ ഇവിടെ ഉണ്ടായിരുന്നു. ആരാധകർ കൈകൾ വീശി വളരെ സന്തോഷത്തോടെയാണ് നടിയെ എതിരേറ്റത്. നാട്ടിൽ നടക്കുന്ന ഈ കോലാഹലങ്ങൾ ഒന്നും തന്നെ ബാധിച്ചിട്ടില്ല എന്ന് ആ മുഖത്ത് നിന്നുതന്നെ വ്യക്തമാണ്. വലിയ ആത്മ വിശ്വാസവും ആ മുഖത്ത് പ്രകടമാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലാവുമ്പോൾ മഞ്ജു വാര്യർ എന്ന മലയാളത്തിന്റെ പ്രിയ നടി രൂപം നൽകിയ വിമൺ കളക്ടീവ് ഇൻ സിനിമ എന്ന സംഘടന തന്നെയാണ് ആ കുറ്റവാളിയെ പിടികൂടുന്നതിനു വേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ചത്. നടിയോട് ഈ ക്രൂരത ചെയ്തത് ആരായാലും ആവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം എന്ന മഞ്ജുവിന്റെ തീക്ഷണമായ ആഗ്രഹം തന്നെയായിരുന്നു ഈ സംഘടനയിലൂടെ പുറത്ത് വന്നത്. ആക്രമണത്തിന് ഇരയായ ഈ നടിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്തന്നെയായിരുന്നു സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യു.സി.സിക്ക് രൂപം നൽകിയത് തന്നെ. എല്ലാത്തിനുംപിന്നിൽ മഞ്ജു തന്നെയായിരുന്നു.

മഞ്ജു എന്ന നടിക്കുള്ള അംഗീകാരം തന്നെയായിരുന്നു ഇങ്ങനെ ഒരുസംഘടന നടിക്ക് നീതി വേണമെന്ന് പറഞ്ഞ് എത്തിയപ്പോൾ എല്ലാവരും ഒപ്പം നിന്നത്. നടിക്ക് നീതികിട്ടുന്നതിനായി മുഖ്യ മന്ത്രിയെ കണ്ടതും മഞ്ജുവിന്റെ മിടുക്ക് തന്നെയായിരുന്നു. നടി ആക്രമണത്തിന് ഇരയായി എന്നറിഞ്ഞപ്പോൾ ആദ്യം ഓടി എത്തിയത് മഞ്ജുവായിരുന്നു. തന്റെ കൂട്ടുകാരിക്ക് ഉണ്ടായ ഈ ദുര്യോഗത്തിന് കാരണക്കാരനായ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അന്നേ നിശ്ചയിച്ചിരുന്നു മഞ്ജു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോളാണ് ദിലീപിനെ വിവാഹം കഴിച്ചത്. വിവാഹശേഷം നടി അഭിനയിക്കില്ല എന്ന വാർത്ത മലയാളി പ്രേക്ഷകർക്ക് വൻ നിരാശ തന്നെയായിരുന്നു. എന്നാൽ വർഷങ്ങൾ കുടുംബത്തിന് വേണ്ടി ത്യാഗം ചെയ്‌തെങ്കിലും ഒടുവിൽ പ്രണയിച്ച് സ്വന്തമാക്കിയവനുമായി വിവാഹ മോചത്തിൽ കലാശിക്കുക ആയിരുന്നു. പിന്നീട് പിഴയ്ക്കാത്ത ചുടുകളുമായി സിനിമയിൽ കാലുറപ്പിക്കുക ആയിരുന്നു. 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ദിലീപും പൾസർ സുനിയും അഞ്ചിടങ്ങളിൽ കണ്ടതായി പൊലീസ് സ്ഥിരീകരിച്ചു; മൊബൈൽ ലൊക്കേഷനും ഹോട്ടൽ ബുക്കിംഗും ഒരുമിച്ചെത്തുന്ന സിസിടിവി ദൃശ്യങ്ങളും തെളിവായി മാറി; സിംകാർഡും മെമ്മറി കാർഡും കൈമാറാനുള്ള ശ്രമവും നിർണ്ണായകമായി; മുൻകൂർ ജാമ്യമായി ദിലീപ് ഡിജിപിക്ക് നൽകിയ പരാതിയും വിനയായി; ദിലീപ് കുറ്റക്കാരൻ ആണെന്ന് പൊലീസ് പറയുന്നത് ഇങ്ങനെ
ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം
ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് വൻതുക ഒരു അഭിനയേത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഇടപാട് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം; മാർച്ചിലെ കോടികളുടെ ബിനാമി ഇടപാട് കണ്ടെത്തിയത് എൻഫോഴ്‌സ്‌മെന്റ്; കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘവും; ഗൂഢാലോചന കേസിനിടെയിലെ സാമ്പത്തിക അന്വഷണത്തിൽ ഭയന്നു മലയാള സിനിമാ ലോകം
മാലാഖമാരുടെ ജീവിത സമരത്തിൽ അനുഭാവ പൂർവ്വം ഇടപെട്ട് മോദി സർക്കാർ; നഴ്സുമാരുടെ ശമ്പളം 20,000 രൂപയിൽ കുറയരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര ഇടപെടലിൽ വെട്ടിലായത് സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാൻ ഓശാന പാടുന്നവർ
ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം
17-18 വയസ്സുള്ള കുട്ടികളുടെ സെക്സ് അയയ്ക്കു പ്ലീസ്; കുടുംബശ്രീ അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ മെസേജ് കണ്ട് വീട്ടമ്മമാർ ഞെട്ടി; അറിയാതെ പുറത്തുവന്നത് എസി മൊയ്തീൻ എന്ന അദ്ധ്യാപകന്റെ തനിനിറം; സംഭവം വിവാദമാകാതിരിക്കാൻ 'ഞരമ്പു രോഗി'യെ സംരക്ഷിച്ച് സി.പി.എം ജില്ലാ നേതൃത്വം
മകന്റെ പിറന്നാൾ ജിദ്ദയിൽ ആഘോഷിച്ച് കരിപ്പൂരിലെത്തി; ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി ബാഗ്ലൂരിലേക്ക് ചിലർ കൊണ്ടു പോയി; സ്ലോ പോയിസൺ സെഡേറ്റീവിന്റെ മയക്കത്തിലോ ഗൾഫ് വ്യവസായി? ഷിഫ അൽ ജസീറ ഉടമയുടെ തിരോധാനത്തിൽ ആശങ്കകളുമായി സുഹൃത്തുക്കൾ; ഒന്നും മിണ്ടാതെ ബന്ധുക്കളും; ഡോ കെ ടി റബീഉള്ള അബോധാവസ്ഥയിലോ?
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പ്രധാനനടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ നിന്നെ തലകീഴായി കുനിച്ചു നിർത്തിയത് ഓർമ്മയുണ്ടോ? അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഈ ഭൂമിയിൽ ഓർമ്മ മാത്രമായേനേ; അന്നും നീ ഒരു ക്വട്ടേഷൻ നൽകി ഒരു ജീവനെടുത്തു; 20 കൊല്ലം മുമ്പ് നടൻ ദിലീപ് ചെയ്ത ഒരു ക്രൂരകൃത്യം വെളിപ്പെടുത്തി സിനിമാ പ്രവർത്തകന്റെ പോസ്റ്റ്
അന്വേഷണം കാവ്യാമാധവന്റെ അടുത്ത ബന്ധുവിലേക്ക്; 'മാഡത്തെ' കുറിച്ചുള്ള സംശയങ്ങൾ പൊലീസിന് തീരുന്നു; ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കുന്നത് വ്യക്തമായ തെളിവ് കിട്ടിയതിനാൽ; കാക്കനാട്ടെ ലക്ഷ്യയിലേയും ദിലീപിന്റെ ഭാര്യാ വീട്ടിലേയും റെയ്ഡ് ലക്ഷ്യമിടുന്നത് യാഥാർത്ഥ പ്രതിയെ കുരുക്കാൻ: കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ