Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിനെ എതിർത്തവർ കടക്ക് പുറത്ത്...! ശ്വേതാ മേനോനും രചന നാരായണൻകുട്ടിയും മുത്തുമണിയും ഹണി റോസും അമ്മ എക്സിക്യൂട്ടിവിൽ എത്തിയപ്പോഴും രമ്യ നമ്പീശനെ തഴഞ്ഞു; സ്ഥാനാർത്ഥിയാകാൻ മറ്റാരും ഇല്ലാതെ വന്നതോടെ ഐക്യകണ്ഠേന മോഹൻലാൽ പ്രസിഡന്റായി; താരസംഘടന ഇനിയെങ്കിലും വിവാദ പർവങ്ങളെ അതിജീവിക്കുമോ?

ദിലീപിനെ എതിർത്തവർ കടക്ക് പുറത്ത്...! ശ്വേതാ മേനോനും രചന നാരായണൻകുട്ടിയും മുത്തുമണിയും ഹണി റോസും അമ്മ എക്സിക്യൂട്ടിവിൽ എത്തിയപ്പോഴും രമ്യ നമ്പീശനെ തഴഞ്ഞു; സ്ഥാനാർത്ഥിയാകാൻ മറ്റാരും ഇല്ലാതെ വന്നതോടെ ഐക്യകണ്ഠേന മോഹൻലാൽ പ്രസിഡന്റായി; താരസംഘടന ഇനിയെങ്കിലും വിവാദ പർവങ്ങളെ അതിജീവിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താരസംഘടനയായ അമ്മയിൽ ഇത്തവണ വനിതാ പ്രാതിനിധ്യം വർദ്ധിച്ചെങ്കിലും വിവാദങ്ങൾക്ക് കുറവില്ല. വനിതാ സിനിമാക്കാർക്കും അണിയറപ്രവർത്തകർക്കു മാത്രമായി വുമൺ ഇൻ സിനിമ കലക്ടീവ് തുടങ്ങിയതിന് പിന്നാലെയാണ് താരസംഘടനയിലെ വനിതാ പ്രാതിനിധ്യവും വർദ്ധിപ്പിച്ചത്. അതേസമയം വനിതാ സംഘടനയുമായി സഹകരിക്കുന്നവരെ പടിക്ക് പുറത്തു നിർത്തുകയും ചെയ്തു. കഴിഞ്ഞ തവണ എക്‌സിക്യൂട്ടീവിൽ ഉണ്ടായിരുന്ന രമ്യ നമ്പീശൻ ഇത്തവണ കമ്മിറ്റിയിൽ എത്തിയില്ല. ദിലീപിനെതിരെ ശക്തമായ പ്രതിഷേധിച്ച വ്യക്തിയാണ് രമ്യ എന്നതും ശ്രദ്ധേയമാണ്. അതേസമയം എക്‌സിക്യൂട്ടിവിൽ വനിതാ പ്രാതിനിധ്യം വർദ്ധിക്കുകയും ചെയ്തു. നടിമാരിൽ നാലുപേരാണ് ഇത്തവണ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ അംഗങ്ങളാകുക.

ശ്വേത മേനോൻ, രചന നാരായണൻകുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാകും സ്ത്രീ അംഗങ്ങൾ. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ശ്വേത മേനോൻ, രചന നാരായണൻകുട്ടി, മുത്തുമണി, ഹണി റോസ്, ഇന്ദ്രൻസ്, ടിനി ടോം, സുധീർ കരമന തുടങ്ങി പുതുമുഖങ്ങൾ എത്തിയേക്കും. പഴയ അംഗങ്ങളിൽ ആസിഫ് അലി തുടരും. മോഹൻലാൽ എതിരില്ലാതെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം.

മലയാളസിനിമയിലെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് രൂപീകരിച്ച ശേഷം ഏറെ വിവാദങ്ങൾ മലയാളസിനിമാരംഗത്ത് ഉടലെടുത്തിരുന്നു. എന്നാൽ വിവാദങ്ങളെയൊക്കെ നിഷ്പ്രഭമാക്കുന്ന തീരുമാനങ്ങളാകും അമ്മയുടെ ജനറൽ ബോഡിയിൽ ഉണ്ടാകുക എന്നത് വ്യക്തം. സൗഹൃദാന്തരീക്ഷത്തിൽ കൂട്ടായ്മയുടെ നേർക്കാഴ്ചയാകും സംഘടനയിൽ ഉണ്ടാകുകയെന്ന് അമ്മയോട് അടുത്തവൃത്തങ്ങൾ പറയുന്നു.

അമ്മ പ്രസിഡന്റായി മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും മത്സരിക്കാനില്ലെന്നാണ് അമ്മയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നോമിനേഷൻ കൊടുക്കേണ്ട അവസാന തിയതി വെള്ളിയാഴ്‌ച്ച അവസാനിച്ചിരുന്നു.

കെ.ബി ഗണേശ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായേക്കുമെന്നും സൂചനയുണ്ട്. ഇവർ രണ്ടു പേരും രണ്ടുപാർട്ടിയിലുള്ള എംഎൽഎമാരാണെന്നത് ശ്രദ്ധേയം. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തിയേക്കും. ദിലീപിനു വേണ്ടി ഒഴിഞ്ഞു കൊടുത്ത ട്രെഷറർ സ്ഥാനത്തേക്ക് ജഗദീഷ് മടങ്ങിയെത്താനും സാധ്യതയുണ്ട്.

17 വർഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് ഒഴിയുന്നതോടെ ഇതേ സ്ഥാനത്തേക്ക് ആരു വരുമെന്ന ചർച്ചകൾ കുറച്ചു ദിവസങ്ങളായി സജീവമായിരുന്നു. എല്ലാ തലമുറയിലുംപെട്ട താരങ്ങൾക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹൻലാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടു വരാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ചത്. എല്ലാ തലമുറയിലുംപെട്ട താരങ്ങൾക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹൻലാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടു വരാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ചത്.

ഇപ്പോൾ ഓസ്ട്രേലിയയിലുള്ള മോഹൻലാൽ ജനറൽ ബോഡി യോഗത്തിനു മുമ്പായി നാട്ടിൽ തിരിച്ചെത്തും. നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമുണ്ടായ ചില വഴിത്തിരിവുകളും സിനിമയിലെ വനിതാ സംഘടനയുടെ രൂപീകരണവും അമ്മ നേതൃമാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. അടുത്തിടെ മഴവിൽ അഴകിൽ അമ്മ എന്ന പേരിൽ സംഘടിപ്പിച്ച സ്റ്റേജ് ഷോയിലും മോഹൻലാൽ കഠിനാധ്വാനം ചെയ്തിരുന്നു. മമ്മൂട്ടിയും ലാലും ഒരുമിച്ച് കൈകോർക്കാണ് അമ്മയെ മുന്നോട്ടു നയിക്കുന്നത്.

ദിലീപിനെ അമ്മയിൽ സജീവമാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇപ്പോഴത്തെ പുനഃസംഘട. അമ്മയിലെ ബഹുഭൂരിഭാഗവും ദിലീപിനൊപ്പമാണ്. കോടതി ശിക്ഷിക്കും വരെ ദിലീപിനെ തെറ്റുകാരനായി കാണുന്നത് ശരിയല്ലെന്ന പൊതുവികാരമാണ് അമ്മയിലുള്ളത്. ഈ സാഹചര്യത്തിൽ ദിലീപിനെ പുറത്താക്കിയ നടപടി ചർച്ചയ്ക്ക് വന്നാൽ പൊതുയോഗം അത് തള്ളിക്കളയാനാണ് സാധ്യത. കേസിൽ കോടതി വിധി വരും വരെ ദിലീപിനെതിരായ നടപടികൾ റദ്ദാക്കുകയും ചെയ്യും. ഫലത്തിൽ അമ്മയുടെ അംഗമായി ദിലീപ് മാറും. ഈ യോഗത്തിന് ദിലീപ് എത്താൻ സാധ്യത കുറവാണ്. താൻ ഇനി സംഘടനയിലേക്കില്ലെന്ന നിലപാടിൽ ദിലീപ് ഉറച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിലും ദിലീപിനെതിരായ നടപടി തള്ളിക്കളയാൻ തന്നെയാണ് സിനിമാക്കാർക്കിടയിലെ പൊതു തീരുമാനം. ഈ മാസം 24ന് നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ എല്ലാ പ്രശ്നങ്ങൾക്കും അവസാനമാകുമെന്നാണ് ഉയരുന്ന വിലയിരുത്തൽ.

നേരത്തെ സംഘടന പിടിച്ചെടുക്കാൻ പൃഥ്വിരാജ് ശ്രമിക്കുന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇത് പൊളിക്കാൻ ദിലീപിനെ അനുകൂലിക്കുന്നവരും ശ്രമം നടത്തിയിരുന്നു. അമ്മയിൽ ദിലീപിനെ അനുകൂലിക്കുന്നവർക്ക് ബഹുഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ പൃഥ്വി രാജിന് സംഘടന പിടിക്കാനാവില്ലെന്ന് വിലയിരുത്തലുമെത്തി. ഇതോടെ ഈ നീക്കം പൃഥ്വിരാജ് ഉപേക്ഷിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് അമ്മ സംഘടിപ്പിച്ച ഷോയിലും പൃഥ്വി രാജ് പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അമ്മയുടെ യോഗത്തിൽ പൃഥ്വി എത്തുമോയെന്ന സംശയവും സജീവമാണ്. ദിലീപിന്റെ നടപടിയെ കുറിച്ച് ചർച്ച ചെയ്യുന്ന യോഗത്തിൽ മഞ്ജു വാര്യരും പങ്കെടുക്കാനിടയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP