Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുലിമുരുകൻ വിജയിച്ചതോടെ മോഹൻലാലും ഗീർവാണം തുടങ്ങിയോ? 600 കോടി മുടക്കി രണ്ടാമൂഴം എടുക്കുമെന്നു മനോരമ ന്യൂസ് മേക്കർ സംവാദത്തിൽ ലാലേട്ടൻ; ഭീമനെ അവതരിപ്പിച്ചു കഴിഞ്ഞു സിനിമയോടു വിട പറയുമെന്നും മെഗാ സ്റ്റാർ

പുലിമുരുകൻ വിജയിച്ചതോടെ മോഹൻലാലും ഗീർവാണം തുടങ്ങിയോ? 600 കോടി മുടക്കി രണ്ടാമൂഴം എടുക്കുമെന്നു മനോരമ ന്യൂസ് മേക്കർ സംവാദത്തിൽ ലാലേട്ടൻ; ഭീമനെ അവതരിപ്പിച്ചു കഴിഞ്ഞു സിനിമയോടു വിട പറയുമെന്നും മെഗാ സ്റ്റാർ

കൊച്ചി: പുലിമുരുകന്റെ തകർപ്പൻ വിജയം മോഹൻലാലിന്റെ ആത്മവിശ്വാസം പതിന്മടങ്ങു വർധിച്ചോ അതോ താരം ഗീർവാണം തുടങ്ങിയോ എന്നാണു സിനിമാനിരീക്ഷകരുടെ ചോദ്യം. എം ടി വാസുദേവൻ നായരുടെ 'രണ്ടാമൂഴം' 600 കോടി രൂപ മുടക്കി നിർമ്മിക്കുമെന്ന മോഹൻലാലിന്റെ പരാമർശമാണിപ്പോൾ സിനിമാലോകത്തു ചർച്ചയാകുന്നത്.

മനോരമ ന്യൂസ്‌മേക്കർ സംവാദത്തിലാണു മോഹൻലാൽ രണ്ടാമൂഴത്തെക്കുറിച്ചു പറഞ്ഞത്. എം ടി വാസുദേവൻ നായർ തിരക്കഥ രചിക്കുന്ന 'രണ്ടാമൂഴം' ഉടൻ യാഥാർഥ്യമാകുമെന്നായിരുന്നു ലാലിന്റെ പരാമർശം. എംടി തിരക്കഥ പൂർത്തിയാക്കിയെന്നും മോഹൻലാൽ അറിയിച്ചു.

600 കോടി രൂപ മുതൽമുടക്കിലാണ് രണ്ടാമൂഴം സിനിമയാകുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ അഭിനയം നിർത്തണമെന്ന ആഗ്രഹം മനസിലുണ്ടെന്നും മോഹൻലാൽ പറഞ്ഞു. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. കുറച്ചു നാളുകൾക്കു ശേഷം മറ്റൊരു മേഖലയിലേക്ക് ചുവടുമാറ്റുമെന്നും ലാൽ പറയുന്നു.

ഇതിനു പിന്നാലെ, നോട്ടുവിവാദത്തിലടക്കമുള്ള പ്രതികരണങ്ങൾ തിരുത്തണമെന്നു തോന്നിയിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ എനിക്ക് ബ്ലോഗെഴുതാനാകില്ലല്ലോ എന്നാണ് വിയോജിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ മോഹൻലാൽ മറുപടി കൊടുത്തത്. ബ്ലോഗിനെക്കുറിച്ച് പ്രതികരിക്കുന്നതിൽ എനിക്ക് ഒരു കുഴപ്പവുമില്ല. ആറ് വർഷമായി ഞാൻ ബ്ലോഗ് എഴുതുന്നു. എത്രയോ പേർ ചീത്ത പറഞ്ഞിട്ടുണ്ട്, എത്രയോ പേർ അനുകൂലിച്ചിട്ടുണ്ട്. എനിക്ക് എന്നെ ചീത്ത പറഞ്ഞവരെ ഓർത്ത് സങ്കടവുമില്ല. നല്ലത് പറഞ്ഞവരെക്കുറിച്ചോർത്ത് സന്തോഷവുമില്ലെന്നും മോഹൻലാൽ പറയുന്നു.

എന്റെ ആദ്യ സിനിമ കണ്ടവരുടെ മകന്റെ മകന്റെ മകൻ പുലിമുരുകൻ കാണുന്നു, ആ സിനിമ കണ്ട ശേഷം എവിടെ വച്ചെങ്കിലും കണ്ടാൽ ലാലേട്ടാ എന്നോ മോഹൻലാൽ എന്നോ എന്നെ വിളിക്കുന്നു. എല്ലാ കുട്ടികളും പുലിമുരുകനെ പോലെ ഡ്രസ് ചെയ്യുന്നു. വീട്ടിലെ പൂച്ചയെ പുലിയായി അവർ കാണുന്നു. പുലിമുരുകന്റെ വിജയം അഭിനേതാവ് എന്ന നിലയിൽ ലഭിച്ച മികച്ച സ്വീകാര്യതയായി കാണുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കുന്നു.

പുലിമുരുകന്റെ വിജയം, ബ്ലോഗെഴുത്ത്, തിയറ്ററിലെ ദേശീയ ഗാനാലാപനം, എം ടിക്കും കമലിനുമെതിരെയുണ്ടായ വിമർശനങ്ങൾ, തുടങ്ങിയ വിഷയങ്ങളിലടക്കം മോഹൻലാൽ ന്യൂസ്‌മേക്കർ സംവാദത്തിൽ പ്രതികരിക്കുന്നത്. ഇന്നു രാത്രി ഒമ്പതിനാണു ചാനലിൽ സംവാദം പ്രക്ഷേപണം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP