Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൃഗങ്ങളേക്കാൾ മോശമായ ക്രിമിനലുകൾക്കുള്ള ശിക്ഷ ഉറപ്പാക്കാൻ നിയമവ്യവസ്ഥ ശക്തമാക്കണം; കത്തുന്ന മെഴുകുതിരികളുമായുള്ള അനുകമ്പാ പ്രകടനങ്ങൾ അവസാനിപ്പിക്കാൻ സമയമായി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചു മോഹൻലാൽ

മൃഗങ്ങളേക്കാൾ മോശമായ ക്രിമിനലുകൾക്കുള്ള ശിക്ഷ ഉറപ്പാക്കാൻ നിയമവ്യവസ്ഥ ശക്തമാക്കണം; കത്തുന്ന മെഴുകുതിരികളുമായുള്ള അനുകമ്പാ പ്രകടനങ്ങൾ അവസാനിപ്പിക്കാൻ സമയമായി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചു മോഹൻലാൽ

തിരുവനന്തപുരം: യുവനടി കാറിൽ ആക്രമണത്തിന് ഇരയായ സംഭവത്തെ രൂക്ഷമായി അപലപിച്ചു സൂപ്പർ താരം മോഹൻലാൽ. കത്തുന്ന മെഴുകുതിരികൾ കൊണ്ടുള്ള അനുകമ്പാ പ്രകടനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നും ക്രിമിനലുകൾക്കുള്ള കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമവ്യവസ്ഥ ശക്തമാക്കണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു.

ഒരു സ്ത്രീക്കെതിരെ അതിക്രമം ഉണ്ടായി എന്നത് ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ്. മൃഗങ്ങളേക്കാൾ മോശമായ, ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ക്രിമിനലുകൾക്ക് മാതൃകാപരമായ ശിക്ഷ നൽകണം. അത്തരം മനസ്സുള്ളവർക്ക് അതൊരു പാഠമായിരിക്കണം. ഇത്തരക്കാരെ മനുഷ്യൻ എന്നു പോലും വിളിക്കാൻ കഴിയില്ല.

ഇനി ഇത്തരം ക്രൂരതകൾ ചെയ്യുന്നതിനെപ്പറ്റി ഒരാളും ചിന്തിക്കാൻപോലും ധൈര്യപ്പെടാത്തവിധം നിയമവ്യവസ്ഥ ശക്തമാണെന്ന് ഉറപ്പാക്കണം. കത്തിച്ച മെഴുകുതിരികളുമായി നടത്തുന്ന അനുകമ്പാ പ്രകടനങ്ങൾ അവസാനിപ്പിക്കാൻ സമയമായി. ഈ വിഷമഘട്ടത്തിൽ എന്റെ ഹൃദയം അവൾക്കൊപ്പമാണ്. നീതി ഒട്ടും വൈകാതിരിക്കട്ടെയെന്നും മോഹൻലാൽ പ്രത്യാശിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP