Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതു സിനിമാ നിരൂപണമല്ല, ആസ്വാദനം മാത്രം; 'പൈപ്പിൻ ചുവട്ടിലെ പ്രണയ'ത്തെ കുറിച്ച് ജോണി ജെ പ്ലാത്തോട്ടം എഴുതുന്നു

ഇതു സിനിമാ നിരൂപണമല്ല, ആസ്വാദനം മാത്രം; 'പൈപ്പിൻ ചുവട്ടിലെ പ്രണയ'ത്തെ കുറിച്ച് ജോണി ജെ പ്ലാത്തോട്ടം എഴുതുന്നു

തിവിനു വിപരീതമായി ഈ സിനിമകാണാൻ അവിശ്വസനീയമാം വിധം അവിടമെല്ലാം വിജനമായിരുന്നു. ഏത് പരട്ടപടം വന്നാലും രണ്ടാഴ്ചത്തേയ്ക്ക് കാഴ്ചക്കാർ ഇടിച്ചുകയറുന്ന ഇക്കാലത്ത് ഇന്നലെ റിലീസായ പടത്തിന് ഒരുത്തനും എത്താത്തത് അത്ഭുതം തന്നെ!

ഞാൻ വിചാരിച്ചു, ഇത്ര മാത്രം ആളെ അകറ്റുന്ന പടം ഇറക്കിയവർ ആരെടാ! അത്യപൂർവ്വമായി സംഭവിക്കുന്ന ഒരു കാര്യത്തെക്കുറിച്ചും ഒട്ടും പ്രതീക്ഷയില്ലാതെ ഞാൻ അപ്പോൾ ആലോചിച്ചു. വർഷങ്ങൾക്കു മുൻപ്, ഇത് തീയറ്ററിൽ മോഹൻലാലും നെടുമുടിവേണുവുമുള്ള ഒരു പുതിയ പടം കാണാൻ ചെന്നപ്പോൾ ഇത് ശൂന്യതയുടെ അനുഭവമുണ്ടായി. അന്ന്, അപ്പുറത്തെ തീയറ്ററിൽ മറ്റൊരു സൂപ്പർസ്റ്റാർ ചിത്രം ഓടുന്നുണ്ടായിരുന്നു. അവിടെ ആളുകൾ നിറഞ്ഞുകവിയുന്നുമുണ്ടായിരുന്നു.

അന്ന്, ആ സിനിമ കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. വളരെ ഭേദപ്പെട്ട ഒരു കൊമേഴ്‌സ്യൽ ചിത്രം! എന്നിട്ടും ഒരുത്തനും തിരിഞ്ഞുനോക്കുന്നില്ലല്ലോ എന്ന്. പക്ഷേ, ഒരാഴ്ചയ്ക്കുള്ളിൽ ഈ തിയറ്ററിലേയ്ക്ക് ആളുകൾ പാഞ്ഞെത്തിതുടങ്ങി. അപ്പുറത്തെ തിയറ്റർ കാലിയായും തുടങ്ങി. അന്നു ഞാൻ കണ്ട ആ പടം 'ഹിസ് ഹൈനസ് അബ്ദുള്ള' ആയിരുന്നു.

ആ അനുഭവം വച്ചു, ഇന്ന് ഞാൻ കാണുന്ന പടവും ഒരു പക്ഷേ കുറച്ചുവ്യത്യസ്ഥവും ഭേദപ്പെട്ടതും ആയേക്കാനും ഒരു വിദൂരസാധ്യത ഉണ്ടല്ലോ എന്നാണ് ഞാൻ ആലോചിക്കുന്നത്.

എന്തായാലും, പടം കണ്ടുകഴിഞ്ഞപ്പോൾ അങ്ങനെയുള്ള ഒരു സാധ്യത ഇവിടെയുമുണ്ട് എന്നെനിക്കു തോന്നി.

'പൈപ്പിൻ ചുവട്ടിലെ പ്രണയ'ത്തെക്കുറിച്ചാണ് ഞാനിതു പറയുന്നത്. ഇത് ഒരു നിരൂപണമല്ലാത്തതിനാൽ ഈ ചിത്രത്തിലെ അഭിനേതാക്കളുടെയും സംവിധായകന്റെയും സാങ്കേതിക പ്രവർത്തകരുടെയും പേരുപോലും ഞാൻ പറയുന്നില്ല.

ഈ യാത്രയിൽ മാഫിയ സംഘങ്ങളും ക്രൂരതകളും ഘോരമായ സംഘട്ടനങ്ങളും ഇല്ല എന്നതുതന്നെയാണ് ഏറ്റവും ആശ്വാസകരമായി തോന്നിയയത്. അത്രയും തന്നെ ആശ്വാസകരമാണ് മടുപ്പിക്കുന്ന കോമഡിയും ഫലിതങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളും, കാമക്കൂത്തുപോലുള്ള പ്രണയവും പണക്കൊഴുപ്പും ഇല്ല എന്നുള്ളത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം, വിഷ്വൽസിന്റെ ധൂർത്തും, അടുത്തയിലെ ഒരു അനിവാര്യതയായി മാറിയ തീറ്റ സാധനങ്ങളുടെയും ആക്രാന്തം നിറഞ്ഞ തീറ്റയുടെയും ചെടിപ്പുക്കുന്ന രംഗങ്ങൾ വിരളമാണ് എന്നുള്ളത് തന്നെ!

എന്നിട്ടും, ഈ സിനിമയിൽ എന്തൊക്കെയോ നമ്മെ ആകർഷിക്കുന്നതായി ഉണ്ട്. ദരിദ്രമായ ചുറ്റുപാടുകളാണ് കഥയുടെ പശ്ചാത്തലം. പടത്തിന്റെ ഷൂട്ടിങ്ങിലും, പണക്കൊഴുപ്പും പ്രൗഡിയും ഒക്കെ ഒഴിവാക്കിയിട്ടുണ്ട്. നായകനും നായികയും പുതുമുഖങ്ങളായി തോന്നി (അക്കാര്യത്തിൽ എനിക്കു തീര്ച്ചയില്ല). ഇപ്പോൾ പ്രശസ്തിയിൽ നിൽക്കുന്ന പല ന്യൂജൻ നായികാ നായകന്മാരെക്കാളും എത്രയോ മുന്നിലാണിവർ! ഈ ചിത്രത്തിന്റെ പൊതു സ്വഭാവം തന്നെ കൃത്രിമത്വം ഇല്ലാത്ത അഭിനയവും, ലഭിതമായ അവതരണ രീതികളുമാണ്. വളരെ ഹൃദ്യമായ പ്രകൃതിദൃശ്യങ്ങളുടെയും രംഗങ്ങളുടെ കാഴ്ചഭംഗിയുടെയും ആംഗിളുകളുടെയും പേരിൽ ക്യാമറമാനോട് കൃതജ്ഞത തോന്നി.

കൊച്ചുകുട്ടികളെക്കൊണ്ട് ചെയ്യിക്കുന്ന ചില അനാവശ്യമായ പ്രേമരംഗങ്ങളും, ഒരിടത്തുമാത്രം ഓവറായിപ്പോയ വികാരപ്രകടനങ്ങളും ഉണ്ടെങ്കിലും, സംവിധായകന്റെയും തിരക്കഥാകാരന്റെയും സൗന്ദര്യബോധത്തെയും മിതത്വത്തെയും സന്തോഷപൂർവ്വം ആസ്വദിക്കുന്നു. ഇത്തരം ഒരു പാവം സിനിമയ്ക്കുവേണ്ടി പണം മുടക്കിയ നിർമ്മാതാവിനെയും അഭിനന്ദിക്കട്ടെ!

ഞാൻ തീയറ്ററിൽ കണ്ടതുപോലെയാണോ മറ്റു സ്ഥലങ്ങളിലും കാണികളുടെ മനോഭാവം എന്നറിയില്ല. എന്തായാലും എന്റെ നാട്ടിലെ തീയറ്ററിൽ ഈ ചിത്രം 'ഹിസ് ഹൈനസ് അബ്ദുള്ള'യെപ്പോലെ, തുടർന്നുള്ള ദിവസങ്ങളിൽ പ്രേക്ഷകരെ തിരിച്ചുപിടിക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP