1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
25
Sunday

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ; ഈ ഭീമൻ ആരെന്ന് എല്ലാവർക്കും അറിയാമല്ലോ; വാമന രൂപമാണെങ്കിലും നിഗ്രഹിക്കാൻ സർവ്വ ശക്തനാണെന്ന തോന്നലാണ് അഹങ്കരിക്കാൻ കാരണം; മഞ്ജു വാര്യർക്കെതിരായ വധഭീഷണിയിലെ വില്ലൻ ആര്? ഭാവനയുടെ സിനിമ പൊളിച്ചത് ദിലീപോ? പല്ലിശേരിയുടെ ലേഖനം വീണ്ടും

June 05, 2017 | 10:58 AM | Permalinkമറുനാടൻ ഡെസ്‌ക്‌

കൊച്ചി: ചെങ്കൽ ചൂളയിൽ മഞ്ജുവാര്യർക്ക് നേരെ വധ ഭീഷണിയുണ്ടായോ? ഉദാഹരണം സുജാതയുടെ സിനിമാ സെറ്റിലെ കശപിശയിൽ മഞ്ജുവാര്യർ പെട്ടത് മറുനാടനാണ് പേര് സഹിതം പുറത്തു കൊണ്ടു വന്നത്. പിന്നീട് തന്നെ ആരും കത്തികാട്ടി ഭീഷണിപ്പെടുത്തിയില്ലെന്നും പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട ചെറിയ ആശയക്കുഴപ്പവുമാണ് ഉണ്ടായതെന്നും മഞ്ജു വിശദീകരിച്ചു. എന്നാൽ മഞ്ജുവിന് ഭീഷണിയുണ്ടായെന്ന് വ്യക്തമാക്കുകയാണ് മംഗളം സിനിമാ എഡിറ്റർ പല്ലിശേരിയും. തന്റെ അഭ്രലോകമെന്ന കോളത്തിൽ ഇതിന് പിന്നലെ കറുത്ത കരങ്ങളെ കുറിച്ച് ചില സംശയങ്ങളും പല്ലിശേരി ഉയർത്തുന്നു.

മഞ്ജുവിനെ ആരെങ്കിലും ആക്രമിച്ചോ എന്ന് പല്ലിശേരി സ്ഥിരീകരിക്കുന്നില്ല. എന്നാൽ അസ്വാഭാവിക സംഭവങ്ങൾ ഉണ്ടായെന്ന് കുറിക്കുകയാണ് ചെയ്യുന്നത്. ഭാവനയുടെ സിനിമയായ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടിനെ പൊളിക്കാൻ നടത്തിയ കരുനീക്കവുമായി ഇതിനെ ബന്ധിപ്പിക്കുന്നുമുണ്ട്. എല്ലാത്തിനും പിന്നിൽ ദിലീപാണെന്ന സൂചനകളാണ് പല്ലിശേരി പങ്കുവയ്ക്കുന്നത്. മഞ്ജുവിനെ ഭീഷണിയിലെ യഥാർത്ഥ സത്യം പുറത്തുകൊണ്ടു വരുമെന്നും സിനിമാ ഷൂട്ടിങ് മുടങ്ങാതിരിക്കാൻ എല്ലാം ഒതുക്കി തീർത്തതാണെന്നും പല്ലിശേരി വിലയിരുത്തുന്നു. സിനിമാ മേഖലയിലെ തമ്മൽ തല്ലിന്റെ മുഖമാണ് പല്ലിശേരി തുറന്നുകാട്ടാൻ ശ്രമിക്കുന്നത്.

കോളത്തിൽ പല്ലിശേരിയുടെ വിശദീകരണങ്ങളിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ. പ്രശസ്തമായ ഒരു ഒൺലൈനിൻ ദിലീപ് ധൈര്യം കുട്ടുന്നതിനായി ലഹരി ഉപയോഗിച്ച ശോഷമാണ് രണ്ടു മാധ്യമപ്രവർത്തകരെയും ലിബർട്ടി ബഷീറിനയും മഞ്ജുവാര്യരെയും ഭാവനയെയും വളരെ മോശമനായി സംസാരിച്ചത്. എന്നാൽ മഞ്ജുവാര്യരെക്കുറിച്ചും ഭാവനയെക്കുറിച്ചും ദിലീപ് വെളിപ്പെടുത്തിയ വൃത്തികെട്ട അസത്യങ്ങൾ ഓൺലൈൻ എഡിറ്റ് ചെയ്തുകളഞ്ഞു. സിനിമാതരങ്ങൾ ആയതുകൊണ്ട് പല രീതിയിലും അവരുടെ സേവനം അവർക്ക് ആവിശ്യമാണ്. അതുകൊണ്ട് ദിലീപിൻെ വെളുപ്പെടുത്തലുകളിൽ നിന്നും മഞ്ജുവാര്യരും ഭാവനെയും രക്ഷപ്പെടുത്തിയത്.

അതോടെ അങ്കം മുറുകി. ദിലീപിൻെ സിനിമകൾ സ്ത്രികൾ കാണില്ലെന്നു തീരുമാനിച്ചു. പുതിയ നമ്പറുകൾ ഒന്നും കൈയിലില്ലാത്ത സിനിമയിൽ കോമാളിയും ജീവിതത്തിൽ ഗുണ്ടാവേഷവും കെട്ടിയാടുന്ന ദിലീപിനെ നാല് വർഷത്തിനുള്ളിൽ മലയാള സിനിമയിൽ നിന്ന് തുടച്ചു നീക്കുന്നതിനുള്ള ശ്രമവും അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നതായാണ് അറിയാൻ കഴിയുന്നത്. അതിനിടെയിലാണ് രണ്ട് സംഭവങ്ങൾ അരങ്ങേറിയത്. മഞ്ജുവാര്യർക്ക് നേരെയുള്ള വധഭീഷണിയും ഭാവനയുടെ സിനിമ വിജയിക്കാതിരിക്കാനുള്ള തന്ത്രവും. സിനിമ പരാജയപ്പെട്ടാൽ ഭാവന അതോടെ തീരും. തിയേറ്ററിൽ ഓടിയാൽ ഭാവനയ്ക്ക് മാർക്കറ്റ് ലഭിക്കും. ശക്തിയോടെ സിനിമയിൽ ഉണ്ടായിരിക്കും.

തന്റെ എതിരാളികളും ശത്രുക്കളും തകരുന്നത് കാണാനും അവരെ തകർക്കാനുമാണ് ദിലീപിന്റെ ശ്രമം. സ്വയം തോൽക്കാതിരിക്കാൻ വേണ്ടി എന്ത് വൃത്തികെട്ട കളിയും ദിപീല് കളിക്കും. അങ്ങനെ കളിച്ച ഒരു കളിയുടെ ഇരട്ടമുഖമാണ് മഞ്ജുവാര്യർക്ക് നേരേയും ഭാവന അഭിനയിച്ച അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമയ്ക്കു നേരെയും ഉണ്ടായ ഭീഷണിയും അതേ സമയം നല്ല അഭിപ്രായം നേടി തിയേറ്ററുകളിൽ സജീവമായിരിക്കുകയാണ് 'ഓമനക്കുട്ടൻ'. ആസിഫലിലും ഈ സിനിമയുടെ സംവിധായകൻ രോഹിത്തും ഫെയ്‌സ് ബുക്കിൽ കുറിച്ച വാചകങ്ങളും പല്ലിശേരി പരാമർശിക്കുന്നുണ്ട്.

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ. ഈ ഭീമൻ ആരെന്ന് എല്ലാവർക്കും അറിയാമല്ലോ. വാമന രൂപമാണെങ്കിലും നിഗ്രഹിക്കാൻ സർവ്വ ശക്തനാണെന്ന തോന്നലാണ് എറണാകുളം സംഭവത്തിന് ശേഷവും നടൻ അഹങ്കരിക്കാൻ കാരണം. ഇതിന് പിന്നിൽ ഭാവനയോടുള്ള വൈരാഗ്യമാണെന്ന ആരോപണം ശക്തമാവുകയാണ്. പേരുപറയരുതെന്ന് സൂചിപ്പിച്ചു കൊണ്ട് തിയേറ്റർ ഉടമകളും ആരോപണം ശരിവച്ചിട്ടുണ്ടെന്ന് പല്ലിശേരി എഴുതുന്നു.

സിനിമാ രംഗത്തെ ഗോപാലകൃഷ്ണൻ അടക്കം പലർക്കും കിട്ടിയ ഇരുട്ടടിയാണ് ചലച്ചിത്ര സ്ത്രീകൾ രൂപീകരിച്ച വുമൺ കളിക്ടീവ് ഇൻ സിനിമ. മഞ്ജുവിനെതിരായ വധശ്രമ ഭീഷണി കൂടുതൽ തെളിവുകളോടെ പുറത്തു കൊണ്ടു വരുമെന്നും പല്ലിശേരി എഴുതുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ശബരിമലയിലെ സ്വർണക്കൊടി മരത്തിൽ മെർക്കുറി ഒഴിച്ചു; പഞ്ചവർഗത്തറയിലെ സ്വർണം ഒരുകിയൊലിച്ചു; ദേവസ്വം ബോർഡ് പ്രസിഡന്റ് നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി; മനപ്പൂർവ്വം ചെയ്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സിസി ടിവി പരിശോധനയിൽ വ്യക്തമായത് മൂന്ന് പേർ ചേർന്ന് രാസവസ്തു ഒഴിക്കുന്നത്: സന്നിധാനത്ത് സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്‌ച്ച
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്
ആൺസുഹൃത്തിനെ മർദ്ദിച്ച് വിരട്ടിയോടിക്കും; പെൺകുട്ടിയെ മലമുകളിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് കാമകേളി; എതിർത്താൽ കരണത്തടിയും പീഡനവും; എല്ലാം കഴിഞ്ഞാൽ ഭക്ഷണവും വണ്ടിക്കൂലിയും; ഭൂതത്താൻകെട്ടിലെ ചതിക്കുഴിയിൽ വീഴുന്നതിൽ ഏറെയും കാമുകീകാമുകന്മാർ; എല്ലാം അറിഞ്ഞിട്ടും കണ്ണും കാതും തുറക്കാതെ പൊലീസും വനംവകുപ്പും
വാടക കൊടുക്കാൻ പോലും എന്റെ കൈയിൽ പണമില്ല; എന്റെ ഭർത്താവിനെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന് എനിക്കൊരു പിടിയുമില്ല; 21 മാസം മുമ്പ് പൊലീസ് കൊണ്ടു പോയപ്പോൾ മുതൽ തുടരുന്ന കാത്തിരിപ്പ്; ഒരു ബിസിനസ്സിലും ഇന്നേവരെ ഇടപെട്ടിട്ടില്ലാത്ത ഞാനും ഏത് നിമിഷവും ജയിലിലാകും; രണ്ട് കൊല്ലം കൊണ്ട് എല്ലാം നശിച്ച് ആകെ തളർന്നു പോയ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ മനസ്സ് തുറക്കുന്നു
സ്വത്തിലെ തർക്കം തുടങ്ങിയത് നടന്റെ വിവാഹ മോചനത്തിന് ശേഷം; ആവശ്യപ്പെട്ടത് സംവിധായക സുഹൃത്തിന്റെ പേരിൽ എല്ലാം തിരികെ എഴുതിക്കാൻ; മുൻ ഭാര്യയ്ക്ക് മാത്രമേ നൽകൂവെന്ന് പറഞ്ഞത് വൈരാഗ്യമുണ്ടാക്കി; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളുടെ വഴിയേ നടിയുടെ മൊഴിയും; നടിയെ ആക്രമിച്ച കേസ് അന്വേഷണം ബംഗളുരുവിലെ ഭൂമി ഇടപാടുകളിലേക്ക്
ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര
നോട്ട് പിൻവലിക്കൽ ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹൻ സിംഗിന്റെ വാക്കുകൾ അച്ചട്ടായി! ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ നിന്നും 6.1 ശതമാനമായി ഇടിഞ്ഞു; മോദി നഷ്ടമാക്കിയത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി; സാമ്പത്തികവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില തിരിച്ചറിഞ്ഞ് രാജ്യം
കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
ഷാപ്പു പൊന്നമ്മ ഊരിക്കൊടുത്ത വളയുമായി അലഞ്ഞുനടന്ന് അമേരിക്കയിൽ എത്തി കോടീശ്വരനായ വരുൺ ചന്ദ്രൻ കൈരളി ചാനലിന്റെ അവാർഡ് വാങ്ങി നടത്തിയ പ്രസംഗം പച്ചക്കള്ളമോ? കടം കയറി നാടുവിട്ടെന്നു മകൻ പറഞ്ഞ അമ്മ സൗദിയിൽ ഗദ്ദാമയായി പണിയെടുക്കുന്നു; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി മുകേഷിനെയും ജോൺ ബ്രിട്ടാസിനെയുമൊക്കെ വരുൺ പച്ചയ്ക്കു പറ്റിച്ചോ? മാതൃദുഃഖത്തിന്റെ നൊമ്പരപ്പെടുത്തുന്ന റിപ്പോർട്ട് മറുനാടൻ പുറത്തുവിടുന്നു