1 usd = 71.92 inr 1 gbp = 90.53 inr 1 eur = 81.34 inr 1 aed = 19.58 inr 1 sar = 19.17 inr 1 kwd = 236.24 inr

Dec / 2018
15
Saturday

വമ്പൻ സ്രാവ് വിദേശത്തേക്ക് കടന്നോ? മഞ്ജു വാര്യർ ഒടുവിൽ കാലുവാരിയോ? പ്രതികാര നടപടികൾ ദിലീപ് അറിഞ്ഞു കൊണ്ടാണോ? ദിലീപിന് ജാമ്യം കിട്ടിയതിന്റെ പിന്നിൽ പ്രവർത്തിച്ചതാര്? ദിലീപിനെ വൻകിട സംവിധായകരും ഭയന്നു വിറയ്ക്കുമോ? മറുപടിയുമായി പല്ലിശ്ശേരി രംഗത്ത്

October 16, 2017 | 01:42 PM IST | Permalinkവമ്പൻ സ്രാവ് വിദേശത്തേക്ക് കടന്നോ? മഞ്ജു വാര്യർ ഒടുവിൽ കാലുവാരിയോ? പ്രതികാര നടപടികൾ ദിലീപ് അറിഞ്ഞു കൊണ്ടാണോ? ദിലീപിന് ജാമ്യം കിട്ടിയതിന്റെ പിന്നിൽ പ്രവർത്തിച്ചതാര്? ദിലീപിനെ വൻകിട സംവിധായകരും ഭയന്നു വിറയ്ക്കുമോ? മറുപടിയുമായി പല്ലിശ്ശേരി രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് പങ്കുണ്ടെന്നത് അടക്കം ഈ കേസുമായി ബന്ധപ്പെട്ട പില വിവരങ്ങളും റിപ്പോർട്ട് ചെയ്തത് മലയാളം സിനിമ റിപ്പോർട്ടിങ് രംഗത്തെ പ്രധാനിയായ പല്ലിശ്ശേരിയായിരുന്നും. സിനിമാ മംഗളത്തിൽ അദ്ദേഹം എഴുതി കോളത്തിലൂടൊണ് പല നിർണായക വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടത്. മഴവിൽ അഴകിൽ അമ്മ പരിപാടിയിൽ വെച്ച് നടന്ന അടിപിടിയെ കുറിച്ച് അടക്കം പല്ലിശ്ശേരി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണായക വാർത്തകൾ അദ്ദേഹം തന്നെ കോളത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

ദിലീപിന് ജാമ്യം കിട്ടാൻ ഇടയായ സംഭവവും മഞ്ജു വാര്യരുടെ നിലപാടും അടക്കം വിശദീകരിച്ചു കൊണ്ടാണ് പല്ലിശ്ശേരി വീണ്ടും രംഗത്തെത്തിയത്. ദിലീപിന് ജാമ്യം കിട്ടാൻ സഹായിച്ചത് ആര് എന്നത് അടക്കമുള്ള ചോദ്യങ്ങൾക്ക് പല്ലിശ്ശേരി സിനിമാ മംഗളത്തിലൂടെ മറുപടി നൽകി. തന്റെ കോളവുമായി ബന്ധപ്പെട്ട് ലേഖനത്തിലെ ചോദ്യങ്ങൾക്ക് മറുപടി എന്ന നിലയിലാണ് പല്ലിശ്ശേരി പ്രതികരിച്ചത്. പല്ലിശ്ശേരിയോടുള്ള മറുപടിയും ചോദ്യങ്ങളും ഇങ്ങനെ:

ദിലീപിനു ജാമ്യം കിട്ടാൻ കാരണം

നടിയെ ആക്രമിച്ച കേസിലെ പ്രതി സ്ഥാനത്തുള്ള നടൻ ദിലീപിനെ 85ാം ദിവസം ഹൈക്കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ച് പത്തുമിനിറ്റ് കഴിഞ്ഞില്ല. അതിനു മുൻപ് ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല ഫോൺ സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. കൂടുതലും ദിലീപിന്റെ ആരാധകരെന്നും പറഞ്ഞിട്ടാണ് ചെളി അഭിഷേകവും ഭീഷണി പ്രയോഗവും നടത്തിയത്. അക്കൂട്ടത്തിൽ ചിലർ ചോദിച്ച ചോദ്യങ്ങളിൽ ചിലതിനു മാത്രം മറുപടി എഴുതുന്നു. മുമ്പ് ലോകം ഞെട്ടുന്ന തരത്തിൽ മണ്ടത്തരം വിളിച്ചു പറഞ്ഞ് പ്രശസ്തി നേടാനാണ് നിങ്ങൾ ശ്രമിച്ചത്. താങ്കൾ പറഞ്ഞ പ്രകാരം ഒരു വമ്പൻ സ്രാവ് ഉണ്ടെണ്ടെൽ അയാൾ എവിടെ? ഓരോരുത്തരുടെയും മോനോധർമ്മം അനുസരിച്ച് വിചാരിച്ചോളൂ. ഒരു പ്രസിദ്ധീകരണം ഉണ്ടെന്നു കരുതി സത്യ വിരുദ്ധമായി എഴുതുകയോ അതുപയോഗിച്ച് ഭൗതിക നേട്ടങ്ങൾ ഉണ്ടാക്കുക.

ചോദ്യം 1

നിങ്ങൾ ഒരു വൃത്തികെട്ട പത്രപ്രവർത്തകനാണ് ഒരു പ്രസിദ്ധീകരണം കൈയിലുണ്ടെന്നു കരുതി ദിലീപേട്ടനെപ്പോലെ മാന്യനായ ഒരു നടനെ കരിവാരി തേക്കേണ്ടിയിരുന്നില്ല. ഇതിനെല്ലാം എണ്ണിയെണ്ണി പകരം ചോദിത്തും. സൂക്ഷിച്ചിരിക്കുക. ദിലീപേട്ടന് ജാമ്യം ലഭിച്ചതറിയാമല്ലോ. ഇനിയെങ്കിലും കൂലിക്കുള്ള എഴുത്തി നിർത്തുക.

ചോദ്യം രണ്ട്

ഈ കേസിൽ ഒരു വമ്പൻ സ്രാവ് ഉണ്ടെന്നും അയാളുടെ പേരു പറയാതെ ആറടി ഉയരവും മലയാളിയും എറണാകുളത്തുകാരനും ഉത്തരേന്ത്യൻ ലോബിയുമായി ബന്ധമുണ്ടെന്നും മറ്റും ചാനലിലൂടെ പ്രഖ്യാപനം നടത്തിരുന്നു.

ചോദ്യം മൂന്ന്

ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യർക്ക് പോലും മനം മാറ്റമുണ്ടായി. അതു കൊണ്ടാണല്ലോ ദിലീപിന്റെ സിനി രാമലീല എല്ലാവരും കാണണമെന്ന് അവർ പറഞ്ഞത്. ഇപ്പോൾ കേൾക്കുന്നത് വനിതാ കൂട്ടായ്മയിൽ നിന്നും മഞ്ജു രാജി വച്ചെന്നാണ്. അതുകൊണ്ട് ദിലീപിന്റെ കൈയിൽ നിന്നും എന്തെങ്കിലും വാങ്ങിയിട്ട് എഴുത്തു നിർത്തുന്നതല്ലെ ജീവക്കാനാഗ്രഹമുണ്ടെങ്കിൽ ചെയ്യേണ്ടത്.

ഇങ്ങനെ കുറെ ചോദ്യങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കഴിയില്ല. ആ രീതിയിൽ ഏതാനും പേരുടെ വിശ്വാസ്യത നേടിയെടുക്കേണ്ട ആവശ്യം എനിക്കില്ല.

ദിലീപ് മാന്യനല്ല എന്ന് ആരിടത്തും പറയുകയോ? എആഴതുകയോ ചെയ്തിട്ടില്ല. ദിലീപ് മാത്രമല്ല എന്നെ തെറിവിളിച്ച് ബീഷണപ്പെടുത്തുന്ന നിങ്ങളെപ്പോലുള്ളവരും മാന്യന്മാരാണെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. സാഹചര്യമാണ് ഓരോരുത്തരെയും പലതുമാക്കുന്നത്.

നിങ്ങളിൽ ചിലർ ആരാധിക്കുകയും സ്നേഹകിക്കുകയും ചെയ്യുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതും ജയിലിലിട്ടതും ഞാനോ മറ്റു പത്രപ്രവർത്തകരോ അല്ല. സംഭവം നടന്ന ശേഷം സത്യസന്ധ്യനായ ഒരു സർക്കിൾ ഇൻസ്പെക്ടർ നടത്തിയ അന്വേഷണവും അതിനു ശക്തി പകർന്നു കിട്ടി തെളിവുകളും അനുസരിച്ചാണ് 120 ബി കേസ് ചാർജ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്ന് ആ സർക്കിൾ ഇൻസ്പെക്ടർ അങ്ങനെ ചെയിതില്ലായിരുന്നെഹ്കിൽ ദിലീപ് പുഷ്പം പോലെ രക്ഷപ്പെട്ടു പോകുമായിരുന്നു. ഇങ്ങനെ ചെയ്തതിന്റെ പേരിൽ സർക്കിൾ ഇൻസ്പെക്ടറെ സ്ഥലം മാറ്റുകയാണ് ചെയ്തത്. ആ സംഭവം പത്ര മാധ്യമങ്ങൾ ഏറ്റെടുത്തു കൊണ്ട് നടിയെം ആക്രമിച്ച് കേസ് സജീവ ചർച്ചയായി. ഈ കേസിൽ ചില തെളിവുകൾ നശിപ്പിക്കാൻ പറ്റാത്ത കാരണം ദിലീപിനെ ഒഴിവാക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, കേരള മുഖ്യമന്ത്രി നടിയെ ആക്രമിച്ചതിന്റെ യഥാർത്ഥ സംഭവം കാണുകയും കേൾക്കുകയും ചെയ്തപ്പോഴ്ണ് കേസിന്റെ ഗതി മാറിയതും. പല പ്രാവശ്യം ദിലീപ് ജാമ്യത്തിനും ശ്രമിച്ചെങ്കിലും അപ്പോഴൊക്കെ വ്യക്തിവും ശക്തവുമായ തെളുവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കുകയുണ്ടായി. അതനുസരിച്ചാണ് ഓരോ പ്രാവശ്യവും ജാമ്യം നിഷേധിക്കപ്പെട്ടതും.

ദിലീപിനെതിരെ കൂടുതൽ തളിവുകൾ സംഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചില അടിയൊഴുക്കുകൾ നടന്നത്. 85-ാം ദിവസം എന്തു വിലകൊടുത്തും ദിലീപിന് ജാമ്യം നേടിയിരിക്കും എന്നു പ്രതിജ്ഞയെടുത്ത ഒരു സംഘം (അവർ എല്ലാ രംഗങ്ങളിലും സ്വാധീനമുള്ളവരാണ്.) ചില കളികൾ കളിച്ചത്. പ്രത്യക്ഷത്തിൽ കളികളൊന്നും നടന്നിട്ടില്ലെന്നുംജാമ്യം കിട്ടാൻ അർഹനാണെന്നും തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയിൽ സംസാരിച്ചത്. ദിലീപിന് ജാമ്യം കൊടുക്കാൻ പാടില്ല എന്നു പറഞ്ഞുകൊണ്ട് മറ്റു ചില കാര്യങ്ങൾ നിർദോഷമെന്നു തോന്നുന്ന രീതിയിൽ അതിബുദ്ധിപരമായി അവതരിപ്പിച്ചതുകൊണ്ട് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

എവിടെയാണ് പിഴവ് വന്നതെന്ന് അറിയാമോ?

ദിലീപിന് ജാമ്യം കൊടുത്തിരിക്കും എന്ന് ചിലരൊക്കെ നൽകിയ ഉറപ്പിന്റെയും മറ്റും ബലത്തിലാണ് ഫാൻസുകാർ സംഘടിച്ചതും പാലുകൊണ്ട് അഭിഷേകം നടത്തിയതും റോഡിൽ മണിക്കൂറുകളോളം മാർഗതസം ഉണ്ടാക്കിയതും. (ഇതൊന്നും കോടതി കണ്ടില്ല.) ദീലീപിന് ക്രമിനൽ പശ്ചാത്തലും ഇല്ലെന്നും അന്വേഷണം അന്തിമ ഘട്ടത്തിൽ എത്തിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചതാണ് ജാമ്യം കിട്ടാൻ ഒരു കാരണം. അന്വേഷണം അവസാന ഘട്ടത്തിലാണെങ്കിൽ ദിലീപിനെ ഇനി ജയിലിൽ കിടത്തുന്നതു ശരിയല്ല എന്നു ബോധ്യപ്പെട്ടു. ജാമ്യം അനുവദിച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്മാർ ആ രീതിയിലുള്ള റിപ്പോർട്ട് പ്രോസിക്യൂഷനു നൽകിയിരുന്നില്ല എന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു. ഇതിന്റെ പേരിൽ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും രണ്ടു തട്ടിലാവുകയും ചെയ്ത വാർത്ത സജീവമാണ്.

ഇതൊക്കെയാണ് ജാമ്യം കിട്ടാൻ സഹായിച്ചത്. അതിന് 'വേണ്ടരീതിയിൽ കണ്ടിരുന്നു' എന്നും 'കൊടുക്കേണ്ടതു കൊടുത്തു' എന്നുമാണ് പറഞ്ഞുകേൾക്കുന്നത്. പിന്നെ ദിലീപിന്റെ ഫാൻസുകാരിൽ ചില ഗുണ്ടകളുടെ കണ്ണിൽ ഞാനൊരു കൂലി എഴുത്തുകാരനാണ്. കൂടില എന്നു പറഞ്ഞാൽ ശമ്പളം. ഞാൻ എന്റെ ജോലി ചെയ്യുന്നു, ശമ്പളം വാങ്ങുന്നു. അതിന് നിങ്ങളെപ്പോലുള്ള ഗുണ്ടകൾ എന്തു പേരിട്ടു വിളിച്ചാലും എനിക്കൊരു ചുക്കുമില്ല. ഒന്നിൽ കൂടുതൽ പ്രാവശ്യം ഒരാളെ കൊല്ലാനുള്ള ശക്തിയൊന്നും നിങ്ങൾക്കും നിങ്ങൾ നിശ്ചയിക്കുന്നവർക്കും ഇല്ലല്ലോ. അതേസമയം ചാനലുകളിലും മറ്റ് പിആർഓ വർക്ക് ചെയ്യുന്നവർക്കും എത്രലക്ഷം വീതം കൊടുത്തെന്ന് അന്വേഷിക്കുന്നതും നല്ലതാണ്. ചോദിക്കാൻ ഭയമാണെങ്കിൽ ഞാൻ പറയാം.

ഒരുവന്റെ വീട്ടിൽ 10 ലക്ഷം രൂപയാണ് കൊണ്ടു കൊടുത്തത്. മാത്രമല്ല, ദിലീപിന്റെ ഡേറ്റും വാഗ്ദാനം ചെയ്തു. വേറെ ചിലർക്ക് എല്ലാവിധ സഹായങ്ങളും ദിലീപിന്റെ ഡേറ്റും നൽകി. ഈ ഡേറ്റ് മറ്റൊരാൾക്കു മറിച്ചുകൊടുത്താൽ ഒന്നരക്കോടി ലഭിക്കുമത്രെ. നടന് അവസരങ്ങൾ നൽകി. സാമ്പത്തിക സാഹയവും. ഇങ്ങനെ പോകുന്നു ദിലീപിന് വേണ്ടി കുഴലൂത്തു നടത്തുന്നവർക്കു ലഭിച്ച സൗകര്യങ്ങൾ. ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന് എന്നെങ്കിലും ദിലീപ് മനസ് തുറക്കുകയാണെങ്കിൽ ഞെട്ടലുണ്ടാകും. ദിലീപിനു വേണ്ടി വാദിക്കുന്നവരുടെ താല്പര്യങ്ങൾ മനസിലായല്ലോ. ഞങ്ങൾ ചിലർ സത്യത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നതും, എഴുതുന്നതും അവളോടൊപ്പം നിൽക്കുന്നതും.

വമ്പൻ സ്രാവ് വിദേശത്തേയ്ക്ക് കടന്നു

മംഗളം ചാനൽ തിരുവനന്തപുരം സ്റ്റുഡിയോയിൽ വച്ചാണ് വമ്പൻ സ്രാവിന്റെ കാര്യം ഞാൻ പ്രഖ്യാപിച്ചത്. ഒക്ടോബർ രണ്ടാം തീയതി ഞാൻ കൊല്ലപ്പെടും എന്ന് ഭീഷണി ഉണ്ടായിരുന്നു. ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ ഞാൻ അക്കാര്യം സൂചിപ്പിച്ചു.

രണ്ടാം തീയതി ഞാൻ കൊല്ലപ്പെടുമെങ്കിൽ ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. ഈ കേസിൽ വമ്പൻ സ്രാവ് ഉണ്ടെന്നാണ് പറഞ്ഞുകേട്ടത്. എങ്കിൽ പിന്നെ അയാൾ എവിടെ? പിന്നീട് അതേക്കുറിച്ച് ആരും എഴുതുകയോ, പറയുകയോ ചെയ്തില്ല. എന്റെ അന്വേഷണത്തിൽ വമ്പൻ സ്രാവ് ഉണ്ടെന്നു മനസിലായി. അയാൾ അതിശക്തനാണ്. കേന്ദ്രത്തിലും കേരളത്തിലും രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാൻ അവസരം ലഭിച്ചിട്ടും അങ്ങനെ ചെയ്യാതിരുന്നത്. എന്നാൽ കാര്യങ്ങൾ എല്ലാവരും അറിഞ്ഞപ്പോൾ സ്രാവിനെ കണ്ടില്ലെന്നു നടിച്ച അന്വേഷന ഉദ്യോഗസ്ഥർക്കു പോലും അയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ നിർദ്ദേശം ലഭിച്ചു. ഇത് എങ്ങനെയോ അറിഞ്ഞ സ്രാവ് വിദേശത്തേയ്ക്ക് കടന്നു. അന്വേഷണ ഉദ്യോഗസ്ഥന്മാർ ഇക്കാര്യം ഹൈക്കോടതിയിൽ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. വളരെ തന്ത്രപൂർവം സ്രാവിനെ അറസ്റ്റ് ചെയ്യാൻ അവർ തീരുമാനിച്ചു. സ്രാവിന്റെ പുറകെ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു

അതേസമയം എന്റെ പ്രഖ്യാപനം കള്ളത്തരമാണെന്നും വെറുതെ പറയുകയാണെന്നും പറഞ്ഞ് ദിലീപ് അനുകൂലികൾ പരിഹസിച്ചു. എനിക്കു കിട്ടിയ അറിവ് സത്യമാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ഒടുവിൽ കിട്ടിയ റിപ്പോർട്ട് അനുസരിച്ച് സ്രാവിനെ കുടുക്കാൻ വിദേശത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥർ പോയിട്ടുണ്ട്. എത്രയുംവേഗം സ്രാവ് അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് ഞാനറിഞ്ഞത്. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് കിട്ടിയ റിപ്പോർട്ടുകൾ തെറ്റിയിട്ടില്ല.

മഞ്ജുവാര്യർ കാലു മാറിയിട്ടില്ല

മഞ്ജുവാര്യർക്ക് ദിലീപിനോട് വ്യക്തി വൈരാഗ്യത്തിന്റെ ആവശ്യമില്ല. ഇരുവരും ഇപ്പോൾ മുൻ ഭാര്യാഭർത്തന്മാർ മാത്രമാണ്. മാത്രമല്ല, ഇരുവരും അവരവരുടെ രംഗത്ത് പ്രശസ്തമരുമാണ്. സ്വപ്നതുല്യമായ തിരിച്ചുവരവും തുടർന്ന് പ്രേക്ഷകപ്രീതിയും മഞ്ജുവാിര്യരുടെ പ്ലസ്പോയിന്റാണ്.  രണ്ടാം വരവിൽ വെറുമൊരു അഭിനേത്രിയായിട്ടല്ല മഞ്ജു തിളങ്ങിയത്. ഈ നാട്ടിലെ പ്രിയപ്പെട്ട മകളോ, ചേച്ചിയോ, അനുജത്തിയോ എല്ലാമായി മഞ്ജു മാറിക്കഴിഞ്ഞു.

കൊച്ചിയിൽ നടിക്കു നേരം നടന്ന കൂട്ട ആക്രമണത്തിൽ ഒപ്പം നിന്നു. കണ്ണീരൊപ്പി, ആത്മവിശ്വാസം പകർന്നു. കുറെപ്പേർ കൂടെയുണ്ടെന്ന് വിശ്വസിപ്പിച്ചു. സത്യവും നീതിയും ആഗ്രഹിക്കുന്നവരെല്ലാം ആക്രമണത്തിനിരായ നടിക്കൊപ്പമാണ്. അല്ലാതെ കുറെ ക്രിമിനൽ സ്വഭാവമുള്ള, സാമ്പത്തിക നേട്ടങ്ങൾ ആഗ്രഹിക്കുകയും അത് കൈക്കലാക്കുകയും ചെയ്ത് ചിലർ നിരന്തരം കുറ്റവാളിയെന്ന് ആരോപണ വിധേയനായ വ്യക്തിക്കു വേണ്ടി രാവും പകലും ചാനലുകളിൽ കയറിയിറങ്ങി 'ആളാകാൻ' ശ്രമിക്കുന്നു. എന്നാൽ തന്റെ നിലപാടിൽ നിന്നും മഞ്ജു വാര്യർ ഇതുവരെ മാറിയിട്ടില്ല.

എന്നാൽ ഒരു നടി എന്ന നിലയിൽ ദിലീപ് അഭിനയിച്ച സിനിമയെ പ്രോത്സാഹിപ്പിച്ചു. ആ സിനിമ മത്രമല്ല, എല്ലാ സിനിമകളും പ്രേക്ഷകർ കാണണമെന്നു പറഞ്ഞു. അവിടെ അഭിനേതാവോ, സംവിധായകനോ, നിർമ്മാതാവോ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു ഒരു സിനിമാ പ്രേമിക്ക് അറിയേണ്ട ആവശ്യമില്ല. അതേ മഞ്ജുവാര്യരും ചെയ്തുള്ളു.

സിനിമയിലെ വനിതാകൂട്ടായ്മയിൽ നിന്നും മഞ്ജു വാര്യർ രാജിവച്ചെന്ന പ്രചരണം ചില തല്പരകക്ഷികളുടേതാണ്. സമൂഹത്തിൽ മഞ്ജുവിനെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം. അതേസമയം, ആ സംഘടന ഇപ്പോൾ 'ഫേയ്സ് ബുക്ക്' സംഘടനയായി മാത്രം മാറുന്നതിൽ അഭിപ്രായ വ്യത്യാസമുള്ള ഒരാളാണ് ഞാൻ. ദിലീപിന്റെ കൈയിൽനിന്നും എന്തെങ്കിലു വാങ്ങി എഴുത്തു നിർത്താണ് ചില മറ്റവന്മാരുടെ ഉപദേശം. അല്ലെങ്കിൽ ജീവിതത്തിൽ ദുഃഖിക്കേണ്ടി വരുമത്രെ. 

ഒരാളെ എത്ര പ്രാവശ്യം കൊല്ലാൻ കഴിയും? ഒരിക്കലും മരിക്കാതെ ആരെങ്കിലും ഭൂമിയിൽ അവശേഷിക്കുമോ? മരണം പുറകെ ഉണ്ടെന്നു അറിയാമായിരുന്നിട്ടും എല്ലാ വിധത്തിലുമുള്ള ദൃഷ്ടശക്തികളോടൊപ്പം ചേർന്ന് കോടികൾ സമ്പാദിച്ച് കൂട്ടുകയല്ലേ പലരും. അതുകൊണ്ട് ഓലപ്പാമ്പുകളെ ഭീഷണി വേണ്ട. സത്യം തുറന്ന് എഴുതിയതുകൊണ്ടും പറഞ്ഞതുകൊണ്ടുമാണ് എനിക്ക് നാശം ഉണ്ടാകുന്നതെങ്കിൽ ഞാനത് സ്വീകരിക്കാൻ തയ്യാറുമാണ്.

പ്രതികാര നടപടികൾ ദിലീപ് അറിഞ്ഞുകൊണ്ടാണോ?

കർശനമായ നിബന്ധനകളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. ഒരു രീതിയിലും പ്രതികാരം ചെയ്യരുതെന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ ദിലീപിന് ജാമ്യം കിട്ടിയ രാത്രിയൽ തന്നെ ഒരു വക്കീലിന്റെ വീട്ടിലേയ്ക്ക് കല്ലെറിഞ്ഞു. കാർ കേടുവരുത്തി. ഫേസ്‌ബുക്കുകളിൽ സ്ത്രീകൾക്കെതിരെ ഭീഷണി. ചില ചാനലുകൾക്കെതിരെ ഭീഷണിയും പ്രകടനവും നടത്തി.

'ഏട്ടനെതിരെ സംസാരിച്ച ഫെമിനിച്ചികൾ ഓർത്താൽ നല്ലത്. യഥാർത്ഥ ക്വട്ടേഷൻ ഇനി കേരളം കാണാൻ കിടക്കുന്നതേ ഉള്ളു... ദിലീപേട്ടൻ ഒന്നു മനസു വച്ചാൽ മതി മക്കളേ... പിന്നെ നീയൊക്കെ ഇവിടുത്തെ ആൺപിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങൾ ആകും... ദിലീപേട്ടൻ റിട്ടേൺസ്...'

ഇത്തരം പോസ്റ്റിട്ടത് ദിലീപ് ഒരു പക്ഷേ അറിഞ്ഞിട്ടാകണമെന്നില്ല. എങ്കിലും ആരുടെയെങ്കിലും മൗനസമ്മതം ഇതിന്റെ പിന്നിൽ ഉണ്ടോ എന്നറിഞ്ഞുകൂടാ. എന്തായാലും വരാനിരിക്കുന്ന ദിവസങ്ങളിൽ ദിലീപിനു വേണ്ടി കേരളത്തിൽ അഴിഞ്ഞാടാൻ പോകുന്ന പീഡനകഥകളുടെയും പ്രതികാരത്തിന്റെയും മുന്നൊരുക്കമായും വെല്ലുവിളികളുമായും ഇത്തരം പോസ്റ്റുകളെ കാണണം. ഇത്തരക്കാർക്കെതിരെ കേസെടുക്കുകയും വേണം.

ജാമ്യത്തിലിറങ്ങിയ ദിലീപ് ഇത്തരം വാർത്തകളും തകർക്കലുകളും ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. അതോ പണത്തിന്റെ മഞ്ഞളിപ്പിൽ ഇതൊക്കെ നിസാരവൽക്കരിക്കപ്പെടുമെന്നു വിചാരിച്ചോ?

ജാമ്യം എന്നു പറഞ്ഞാൽ കുറ്റവിമുക്തൻ എന്നാണോ?

ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം തിയേറ്റർ ഉടമകളുടെ പുതിയ സംഘടനയായ ഫ്യൂയോക് പ്രസിഡന്റ് സ്ഥാനത്തു നിന്നും ദിലീപിനെ മാറ്റുകയും വൈസ് പ്രസിഡന്റായ ആന്റണി പെരുമ്പാവൂരിനെ പ്രസിഡന്റാക്കുകയും ചെയ്തു. കുറ്റവിമുക്തനായി തിരികെ വരുമ്പോൾ പ്രസിഡന്റ് സ്ഥാനതത് അവലോധിക്കപ്പെടും എന്ന ധാരണയിൽ തന്നെ. അതുപോലെ അമ്മയിൽ നിന്നും ദിലീപിനെ എക്സി. യോഗം ചേർന്ന് മാറ്റിനിർത്താൻ തീരുമാനിച്ചു. കുറ്റവിമുക്തനായി വരുമ്പോൾ വീണ്ടും അംഗീകാരം നൽകാം എന്ന തീരുമാനവും അമ്മയുടെ എക്സിക്യൂട്ടിവിൽ ഉണ്ടായിരുന്നു.

എന്നാൽ ദിലീപിന് ജാമ്യം കിട്ടിയപ്പോൾ തിയേറ്റർ ഉടമകളുടെ ഫ്യൂയോക് പ്രസിഡന്റ് സ്ഥാനം തിരികെ നൽകി ആദരിച്ചു. പലരും സംശയത്തോടെ ചോദിച്ചു. 'ജാമ്യം എന്നു പറഞ്ഞാൽ കുറ്റവിമുക്തൻ എന്നാണോ അർത്ഥം?'. അർത്ഥം എന്തായാലും ഇത്തരം സംഘടനകളിൽ ഇങ്ങനെയൊക്കെ തന്നെയാണ്. സർവശക്തനും പ്രത്യേകിച്ച് നിഗ്രഹ ശക്തനും കൂടിയാണല്ലോകുറ്റാരോപിതൻ. അങ്ങനെ കേസുമായി ബന്ധമുള്ളവരെ അധികാരത്തിന്റെയും പണക്കൊഴുപ്പത്തിന്റയെും ഗുണ്ടായിസത്തിന്റെയും പേരിൽ സ്വാധീനിച്ചുകണ്ടിരുന്നു....

പാവം യുവതി, നിന്നെ ഓർത്ത് വേദനിക്കാനും കരയാനും നിന്റെ കുടുംബവും ഏതാനും സുഹൃത്തുക്കളും മാത്രം. നിനക്ക് നീതി കിട്ടാനും കുറ്റാരോപിതൻ രക്ഷപെടാനും ആഗ്രഹിക്കുന്ന കശ്മലന്മാരുടെ സമൂഹത്തിലാണ് നീ അടക്കമുള്ളവർ ജീവിക്കുന്നത്. രണ്ടുപേർക്കും ഒരു പോലെ നീതി ലഭിക്കുന്നതെങ്ങനെ?

നിയമം സ്ത്രീക്കു പരിരക്ഷ നൽകുന്നുണ്ടെങ്കിലും നട്ടുച്ചയ്ക്ക് സൂര്യൻ അസ്തമിച്ചതുപോലെ ചിലർക്കുവേണ്ടി നിയമങ്ങളുടെ കണ്ണു മൂടിക്കെട്ടാൻ മാത്രം മണികിലുക്കത്തോടെ കുറെപ്പേർ നിൽക്കുന്നു. പണക്കൊതിയന്മാർ നിയമം കാറ്റിൽ പറത്തുന്നു. അതെ... അവരിൽ 'ചില സ്ത്രീകൾ' ഉണ്ടെന്നറിഞ്ഞപ്പോൾ വേദന തോന്നി. സ്ത്രീയുടെ യഥാർത്ഥ ശത്രു സ്ത്രീ തന്നെയല്ലേ?

ദിലീപിന് മുന്നിൽ ഭയന്ന സംവിധായകൻ

ജോഷി സംവിധാനം ചെയ്ത് ഹിറ്റാക്കിയ 'ലയൺ' സിനിമയുമായി സഹകരിച്ചു പ്രവർത്തിച്ചെന്നു അവകാശപ്പെടുന്ന ഒരാളാണ് ഈ വാർത്ത അറിയിച്ചത്. ലയൺ എന്ന സിനിമയിലെ നായകൻ ദിലീപും നായിക കാവ്യാമാധവും ആയിരിന്നു. സർവശക്തനായ നടൻ എന്ന നിലയിൽ എല്ലാ രംഗത്തും ദിലീപ് പിടിമുറുക്കിക്കഴിഞ്ഞിരുന്നു.

ആ സനിമിയിൽ ബാലകൃഷ്ണപിള്ളയുടെ റോളിൽ (കഥാപാത്രത്തിന്റെ പേരല്ല) അഭിനയിക്കാൻ തീരുമാനിച്ചതും അഡ്വാൻസ് നൽകിയതും നടൻ ശ്രീകുമാറിനായിരുന്നു. ഷൂട്ടിങ് തുടങ്ങാറായപ്പോൾ ശ്രീകുമാറിനു പകരം അഭിനയിച്ചത് കലാശാല ബാബു ആയിരുന്നു. നടൻ എന്ന നിലയിൽ കലാശാല ബാബുവും ശ്രീകുമാറും മോശക്കാരല്ല.

ശ്രീകുമാറിനെ മാറ്റാൻ എന്താണ് കാര്യം എന്നു അന്വേഷിച്ചപ്പോഴാണ് ദിലീപിന് താല്പര്യമില്ലെന്നും ശ്രീകുമാറിനെ മറ്റണമെന്നും പറഞ്ഞത്. ഒരു വലിയ സംവിധായകന് പോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കാരണം ദിലീപിന്റെ ഡേറ്റുകൾ ആവശ്യത്തിലേറെ സംവിധായകന് ലഭിച്ചിരുന്നു. അങ്ങനെ വെട്ടിയും നിരത്തിയും മുന്നേറുകയാണ് ദിലീപ്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒടിയനല്ല ചതിയൻ; ശ്രീകുമാരമേനോൻ ഒടിവെച്ചത് പാവം പ്രേക്ഷകരുടെ നെഞ്ചത്ത്; ഇത് ഹർത്താലിനെ അവഗണിച്ച് പുലർച്ചെ നാലുമണിക്ക് പടം കാണാനെത്തിയ ആരാധകരെ പോക്കറ്റടിക്കുന്ന സിനിമ; പടത്തിന്റെ നിലവാരത്തകർച്ചയിൽ നെഞ്ചുതകർന്ന് ഫാൻസുകാർ; ലാഗിങ്ങും ചത്ത സംഭാഷണങ്ങളും ക്ലീഷെ രംഗങ്ങളും രസംകൊല്ലിയാകുന്നു; ആകെയുള്ള ആശ്വാസം രണ്ടുഗെറ്റപ്പുകളിലെത്തുന്ന മോഹൻലാലിന്റെ കരിസ്മ
മഞ്ജുവാര്യരോടും ശ്രീകുമാരൻ മേനോനോടും ദിലീപിന് വിരോധമുള്ളതുകൊണ്ട് മാത്രം ഒടിയൻ എങ്ങനെ മോശം സിനിമയാകും? കൂവിത്തോൽപ്പിക്കാൻ മാത്രം ഒരു മോശം സിനിമയാണോ ഒടിയൻ ? സിനിമ ഇറങ്ങിയപ്പോൾ മുതൽ കൂവിത്തോൽപ്പിക്കാൻ ആരോ ക്വട്ടേഷൻ എടുത്തിട്ടില്ലേ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല; പുലിമുരുകൻ നല്ല സിനിമയാണെന്ന് പറയുന്നവർക്ക് ഒരു കാരണവശാലും ഒടിയനെ തള്ളിപ്പറയാൻ കഴിയില്ല ഇൻസ്റ്റന്റ് റെസ്‌പോൺസിൽ ഷാജൻ സ്‌കറിയ
ആന്റിലിയയിലെ രാജകുമാരി ഇനി ഗുലീറ്റയിലെ മഹാറാണി ! റിലയൻസ് ഉടമയുടെ മകളെ വരവേറ്റത് 452 കോടിയുടെ പടകൂറ്റൻ ബംഗ്ലാവ്; അഞ്ച് നിലകളിൽ 50,000 ചതുരശ്ര അടി വലിപ്പത്തിൽ ഇഷയ്ക്കായി ആനന്ദ് ഒരുക്കിയത് അത്യാഡംബരത്തിന്റെ മണി മാളിക; സ്വന്തം വീട്ടിൽ നിന്നും വെറും നാലു കിലോ മീറ്റർ മാത്രം ദൂരം; കടൽ കാറ്റ് ആസ്വദിച്ചുകൊണ്ട് സ്വർഗതുല്യമായ കാഴ്‌ച്ചകൾ സമ്മാനിക്കുന്ന ഗുലീറ്റയുടെ കഥയിങ്ങനെ
45 കൊല്ലം മുമ്പ് ചേട്ടനുമായി എത്തി അജ്മാനിൽ പച്ചക്കറി കട തുടങ്ങിയ അനുജൻ; ചെറിയ കടയെ വലിയ നിക്ഷേപത്തിലൂടെ ഹൈപ്പർ മാർട്ടാക്കി മാറ്റിയ ബിസിനസ്സ് തന്ത്രം; മനുഷ്യത്വം നിറച്ച കച്ചവടത്തിലൂടെ ഗൾഫിലെങ്ങും സാമ്രാജ്യം വളർത്തി; പുകയിലയോട് നോ പറഞ്ഞും സാമൂഹിക പ്രതിബന്ധത കാട്ടിയ മലയാളി; ഷാർജയിലെ ഷോറൂമിലെ കഴിഞ്ഞ വർഷത്തെ തീപിടിത്തത്തിന് കാരണം ഇന്നും അജ്ഞാതം; അബ്ദുൾ ഖാദർ സബീറിനെ തകർത്തതും വിശ്വസ്തരായി നടിച്ച് ഒപ്പം കൂടിയവർ; ഗൾഫിലെ കൊട്ടിയത്തുകാരന്റെ തകർച്ചയും അറ്റ്‌ലസ് മോഡലോ?
മിക്കയിടങ്ങളിലും സ്വകാര്യ വാഹനങ്ങൾ പുറത്തിറങ്ങി; അനേകം ഇടങ്ങളിൽ ഹർത്താലുകാരെ ഓടിച്ച് ജനക്കൂട്ടം; കൊച്ചിയിൽ കപ്പലിൽ എത്തിയ 4500 വിദേശികൾ തടസ്സമില്ലാതെ നാടു കണ്ട് മടങ്ങി; ഒടിയൻ പ്രദർശിപ്പിച്ചിടങ്ങളിലേക്ക് എത്തി നോക്കാൻ പോലും ഭയന്ന് ഹർത്താലുകാർ; സംഘാടകരെ പോലും പുറത്ത് കണ്ടില്ല; കുറ്റിച്ചൂൽ ഹർത്താൽ പ്രഖ്യാപിച്ചാലും പേടിച്ച് വീട്ടിൽ ഇരിക്കുന്ന മലയാളികൾ സട കുടഞ്ഞെഴുന്നേറ്റപ്പോൾ സംഘപരിവാർ അണികളുടെ പോലും പിന്തുണ ഇല്ലാത്തെ ഒരു ഹർത്താൽ എട്ടു നിലയിൽ പൊട്ടിയപ്പോൾ
രാജ്യത്തിന്റെ കാവൽക്കാരൻ കള്ളൻ തന്നെ! അംബാനിക്കായി മോദി കളവ് നടത്തി; 30,000 കോടിയുടെ കരാർ അനിൽ അംബാനിക്ക് നൽകിയത്എന്തുകൊണ്ട്? മോദി പറഞ്ഞിട്ടാണ് റിലയൻസിന് കരാർ നൽകിയതെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു; പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗങ്ങൾ ആരും കാണാത്ത റിപ്പോർട്ട് കോടതി മാത്രം എങ്ങനെയാണ് കണ്ടത്? റഫാൽ കരാറിൽ ജെപിസി അന്വേഷണം വേണം; മോദിക്ക് ക്ലീൻ ചിറ്റ് നൽകാതെ വീണ്ടും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ
ഫാറൂഖ് അബ്ദുള്ളയുടെ മകളെ പ്രണയിച്ചത് ലണ്ടനിലെ പഠനകാലത്ത്; കശ്മീരിൽ കോളിളക്കം സൃഷ്ടിച്ച പ്രേമം വിവാഹത്തിൽ കലാശിച്ചത് കശ്മീർ മുഖ്യമന്ത്രിയായിരുന്ന സാറയുടെ പിതാവിന്റെ കട്ട എതിർപ്പുകൾക്ക് നടുവിൽ; മന്മോഹൻ മന്ത്രിസഭയിൽ ഇടംനേടിയതോടെ മരുമകൻ ആള് ചില്ലറക്കാരനല്ലെന്ന തിരിച്ചറിഞ്ഞ് ചേർത്ത് നിർത്തി കശ്മീരിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ: ഭാര്യ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് സാറയെ ജീവിതസഖിയാക്കിയ സച്ചിന്റെ പ്രണയം തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകുമ്പോൾ
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ബിസിനസ് അടച്ചു പൂട്ടി ഒടിയന്റെ പിന്നാലെ പോയ ശ്രീകുമാർ മേനോൻ ടെൻഷൻ മാറൻ നടത്തിയ തള്ളോ റിലീസിന് മുമ്പേ 100 കോടി ലഭിച്ചെന്ന അവകാശവാദം? എത്രകൂട്ടി കിഴിച്ചാലും 40 കോടി കടക്കില്ലെന്നിരിക്കെ എന്തിന് നുണ പറഞ്ഞ് ലാലേട്ടനെ കൂടി കഴുപ്പത്തിലാക്കുന്നുവെന്ന് ചോദിച്ച് ആരാധകർ; കണക്ക് പുറത്തുവിട്ട് വിവാദങ്ങൾ ഒഴിവാക്കി താരമായി സംവിധായകൻ; റിലീസിംഗിന് രണ്ട് ദിവസം മുമ്പേ ഒടിയൻ ചർച്ചയിൽ നിറയുന്നത് ഇങ്ങനെ
മൂന്നരക്കോടിക്ക് വിറ്റ അന്യഭാഷാ റൈറ്റിന് അവകാശപ്പെടുന്നത് 24 കോടി; ഒരേ സമയം ഡബ്ബിങും റീമേക്കിനും കാശ് കിട്ടിയെന്നും വാദം; ഏഷ്യാനെറ്റിന് സാറ്റ്ലൈറ്റ് റൈറ്റ് കൊടുത്ത ശേഷം അമൃതയുടെ പേരിലും കണക്കെഴുത്ത്; ഓവർസീസ് റൈറ്റിന് കിട്ടിയ കാശും അഡ്വാൻസ് ബുക്കിങും രണ്ടായി ചേർത്ത് തട്ടിപ്പ്; റിലീസിന് മുൻപ് 100 കോടി നേടിയ ആദ്യ സിനിമയെന്ന ഒടിയനെക്കുറിച്ചുള്ള സംവിധായകന്റെ അവകാശ വാദം പച്ചക്കള്ളമോ? ശ്രീകുമാർ മേനോന്റെ തള്ളൽ വെട്ടിലാക്കുന്നത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ
ഒടിയനല്ല ചതിയൻ; ശ്രീകുമാരമേനോൻ ഒടിവെച്ചത് പാവം പ്രേക്ഷകരുടെ നെഞ്ചത്ത്; ഇത് ഹർത്താലിനെ അവഗണിച്ച് പുലർച്ചെ നാലുമണിക്ക് പടം കാണാനെത്തിയ ആരാധകരെ പോക്കറ്റടിക്കുന്ന സിനിമ; പടത്തിന്റെ നിലവാരത്തകർച്ചയിൽ നെഞ്ചുതകർന്ന് ഫാൻസുകാർ; ലാഗിങ്ങും ചത്ത സംഭാഷണങ്ങളും ക്ലീഷെ രംഗങ്ങളും രസംകൊല്ലിയാകുന്നു; ആകെയുള്ള ആശ്വാസം രണ്ടുഗെറ്റപ്പുകളിലെത്തുന്ന മോഹൻലാലിന്റെ കരിസ്മ
ദിവസേന ചാത്തൻസേവ; മദ്യവും മയക്കുമരുന്നും ഇഷ്ടതോഴർ; ആഡംബര കാറുകളിൽ പാറി നടക്കും; ഇരകളെ ചതിക്കാൻ 'രാഷ്ട്രീയക്കാരെ' കൊണ്ട് വിളിപ്പിക്കാൻ മിമിക്രിക്കാർ; ഭർത്താവായി വേഷമിടുന്നത് മാസ ശമ്പളം പറ്റുന്ന ജീവനക്കാരൻ; ശ്രീജ.. ശാലിനി... ഗായത്രി... മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും വൻകിട ഫ്ലാറ്റുകളിലെ അടിപൊളി ജീവിതം; തട്ടിപ്പിന്റെ ഉസ്താദായ പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങി; ഇത്തവണ പിടിയിലായത് ഒല്ലൂർ മേബൻ നിധി ലിമിറ്റഡിൽ പറ്റിക്കാൻ ശ്രമിച്ചപ്പോൾ
മധ്യപ്രദേശിൽ ഫോട്ടോഫിനിഷിലേക്ക്; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; രാജസ്ഥാനിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം; ഛത്തീസ്‌ഗഡിൽ ഭരണം ഉറപ്പിച്ച് കോൺഗ്രസ് കുതിപ്പ്; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലുങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; അന്തിമഫലം പുറത്തുവരാനിരിക്കവേ ബിജെപി കേന്ദ്രങ്ങളിൽ മ്ലാനതയും കോൺഗ്രസ് നേതാക്കളിൽ ആഹ്ലാദവും: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്
ശബരിമലയിൽ ഒരു കാലത്തും നാമജപമില്ലെന്നും ശരണം വിളിയേ ഉള്ളൂവെന്നും മുഖ്യമന്ത്രി; ശരണം വിളിയെയാണ് നാമജപമെന്ന് പറയുന്നതെന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി; നാമജപം വേറെയുണ്ട് ശരണം വിളി വേറെയുണ്ടെന്ന് ആവർത്തിച്ച് പിണറായി; ശരണം വിളിക്കുന്നവരെയാണ് ക്രിമിനലുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നതെന്ന് വാദിച്ച് രാജഗോപാൽ; സാറേ, ഇതൊന്ന് തീർത്ത് തരണമെന്ന് കണ്ണന്താനം; ശബരിമല സമരത്തിലെ അനുരജ്ഞന ചർച്ച പൊളിഞ്ഞത് ഇങ്ങനെ
കോട്ടയം മുതൽ പിന്തുടർന്നു; വിവാഹ ഒരുക്കം നടക്കുന്ന ആർഎസ്എസ് നേതാവിന്റെ വീടിന് സമീപമിട്ട് വെട്ടിവീഴ്‌ത്തിയത് കുറ്റം പരിവാറുകാരിൽ ചാർത്താൻ; ഫോൺവിളിച്ച് ആർഎസ്എസിനെ പ്രതികൂട്ടിലാക്കിയതും ആശുപത്രിയിൽ ഓടിയെത്തിയതും ഗൂഢാലോചനയിലെ കുബുദ്ധി; എസ്എഫ്ഐ-സിപിഎം പ്രവർത്തകരെ വെട്ടിവീഴ്‌ത്തിയത് എസ്ഡിപിഐക്കാരെന്ന് തെളിഞ്ഞത് വിഷ്ണു സത്യം പറഞ്ഞതോടെ; പന്തളത്തെ അക്രമത്തിൽ നിറയുന്നത് സിപിഎം-ബിജെപി സംഘർഷം ആളികത്തിക്കാനുള്ള നീക്കം
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി എത്തിയ നൃത്താധ്യാപികയെ വീട്ടിൽ താമസിപ്പിച്ചു; നേഴ്‌സായ ഭാര്യ പിണങ്ങിയതോടെ പേയിങ് ഗസ്റ്റിനെ വധുവായി സ്വീകരിച്ച് വിവാഹം കഴിച്ചു; സാമ്പത്തിക തർക്കം മൂർച്ഛിക്കവേ രണ്ടാം ഭാര്യ വിവാഹ മോചനം നടത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു; അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സ്‌റ്റേജ് ഷോ സംഘാടകനായ അങ്കമാലിക്കാരൻ സാജു മാളിയേക്കൽ തനിക്ക് നഷ്ടമായ കോടികൾക്ക് വേണ്ടി കോടതിയിൽ നൽകിയ കേസിന്റെ വിവരങ്ങൾ പുറത്തു വിട്ട് മറുനാടൻ
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോ? താങ്കൾ ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടി നൽകി എസ്‌പി; വിറപ്പിക്കാൻ ശ്രമിച്ച പൊൻ രാധാകൃഷ്ണന്റെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്രയുടെ മറുപടി; നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നു ചോദിച്ച് ശബ്ദമുയർത്തിയ എ എൻ രാധാകൃഷ്ണന്റെ മുമ്പിലേക്ക് കയറി നിന്ന് ദഹിപ്പിക്കുന്ന നോട്ടവും: നിലയ്ക്കലിൽ ഇന്നു കണ്ട 'സുരേഷ് ഗോപി മൊമന്റ്'
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞിട്ടും പാഠം പഠിക്കാത്ത യതീഷ് ചന്ദ്ര ഒടുവിൽ കൈവച്ചത് ഹൈക്കോടതി ജഡ്ജിയുടെ മേൽ; ജഡ്ജിയെ നിലയ്ക്കലിൽ തടയുകയും പുറത്തിറക്കി പരിശോധിക്കുകയും തർക്കിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു; ജഡ്ജിയെ സന്നിധാനത്ത് പോയി കണ്ട് മാപ്പ് പറഞ്ഞ് മടങ്ങാൻ നേരം ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് വിശദീകരിച്ചത് വീണ്ടും വിവാദമായി; യതീഷ് ചന്ദ്രയെ സർക്കാർ കൈവിട്ടത് ജഡ്ജിയുടെ പരാതി കൂടി എത്തിയതോടെ
ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യിക്കുന്ന ഉദ്ഘാടകനെ ഞങ്ങൾക്ക് വേണ്ടെന്ന് ഭക്തർ; പരസ്യ പ്രതിഷേധവുമായി ശബരിമല കർമ സമിതിയും സംഘപരിവാറും; ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി; ഉദ്ഘാടനമില്ലാതെ ചടങ്ങ് നടത്താൻ ക്ഷേത്രം അധികാരികൾ
കുട്ടികൾക്കുള്ള ഉടുപ്പിന് കമ്പനി വില 695 മാത്രം; ജയലക്ഷ്മിയിൽ എത്തിയപ്പോൾ നൽകേണ്ടത് 990 രൂപയും! കൊള്ള ലാഭം ഈടാക്കാൻ വ്യാജ പ്രൈസ് ടാഗ് പതിപ്പിച്ചപ്പോൾ യഥാർഥ വിലയുടെ ടാഗ് മാറ്റാൻ മറന്നു; സാധനം വാങ്ങിയ യുവാവ് വില തട്ടിപ്പ് പിടികൂടിയപ്പോൾ നീ പോയി ഉണ്ടാക്ക് എന്ന് ഭീഷണിയും; വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ ലീഗൽ മെട്രോളജി വകുപ്പ് പരിശോധനയ്ക്ക് വന്നു `ചരിത്രവും വഴിമാറി`; വസ്ത്ര വ്യാപാര രംഗത്തെ ഭീമന്മാരായ ജയലക്ഷ്മിയ്‌ക്കെതിരെ തട്ടിപ്പ് കേസ്