Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രോൾ ചെയ്യുന്നവരെ അംഗീകരിക്കുന്നു; പക്ഷെ ഒത്തിരി നോവിക്കരുത്; എന്റെ സിനിമാജീവിതം തകർത്തത് ദിലീപാണെന്ന് ഞാൻ പറഞ്ഞിട്ടില്ല; ദിലീപ് വിഷയത്തിൽ വിശദീകരണവുമായി രാജസേനൻ

ട്രോൾ ചെയ്യുന്നവരെ അംഗീകരിക്കുന്നു; പക്ഷെ ഒത്തിരി നോവിക്കരുത്; എന്റെ സിനിമാജീവിതം തകർത്തത് ദിലീപാണെന്ന് ഞാൻ പറഞ്ഞിട്ടില്ല; ദിലീപ് വിഷയത്തിൽ വിശദീകരണവുമായി രാജസേനൻ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ട്രോളുകൾക്കെതിരെ സംവിധായകൻ രാജസേനൻ. ദിലീപുമായി ബന്ധപ്പെട്ട ചർച്ചകളിൽ താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചാണ് ട്രോൾ ചെയ്യുന്നതെന്നും ഇത് തന്നെ വേദനിപ്പിച്ചെന്നുമാണ് രാജസേനൻ പറയുന്നത്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

ട്രോളിങ് നല്ല കലയാണ്. നല്ല തലയുള്ളവരാണ് ട്രോളുകൾ ഉണ്ടാക്കിവിടുന്നത്. പക്ഷെ ചെറിയ രീതിയിലെങ്കിലും ന്യായീകരണം വേണം. ഭഒരാളെ കളിയാക്കാം പക്ഷെ ഒരുപാട് നോവിക്കരുതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ദിലീപിന്റെ വിഷയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ വളരെ സജീവമായി പങ്കെടുത്തിരുന്നു. എന്റെ സിനിമാജീവിതം തകർത്തത് ദിലീപാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഒരു വലിയ ബജറ്റ് സിനിമയിൽ നിന്ന് ഞാൻ പോലും അറിയാതെ ദിലീപ് പിന്മാറിയിട്ടുണ്ട്. ഇത് ദിലീപിനും അറിയാം. ദിലീപിനും തിരക്കഥാകൃത്തുക്കൾക്കും എന്റെ കൈകൊണ്ടാണ് അഡ്വാൻസ് നൽകിയത്. ഇതല്ലാതെ എന്റെ സിനിമാ ജീവിതത്തിൽ ദിലീപ് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.

സ്‌ക്രിപ്റ്റുമായി ഒരിക്കലും ഒരു നടന്റെ പിന്നാലെ പോയിട്ടില്ല. ഇനി പോവുകയുമില്ല. എന്റെ സിനിമകൾ ധാരാളം ചെയ്തിട്ടുള്ള ജയറാമിനും അക്കാര്യം നന്നായി അറിയാം. ജയറാമും ഈ രീതിയിലേക്ക് മാറിയതോടെയാണ് ഞങ്ങൾ അകന്നത്. ദിലീപ് എന്ന നടൻ മലയാള സിനിമയിൽ കൊണ്ടുവന്ന രീതികളിൽ ഒന്നാണ് ഇത്. എല്ലാത്തിലും ഇടപെടുക. എന്നിട്ട് സംവിധായകൻ എന്ന പറയുന്നയാൾക്ക് യാതൊരു ഉത്തരവാദിത്തവും ചുമതലയും നൽകാതിരിക്കുക. സംവിധായകന്റെ സർഗാത്മകതയ്ക്ക് യാതൊരു വിലയും കൊടുത്ത അവസ്ഥ സിനിമയിൽ ഇപ്പോൾ ഉണ്ട്. വെറും കറിവേപ്പിലയുടെ അവസ്ഥയാണ് നിർമ്മാതാക്കൾക്ക്. എന്റെ ചില സിനിമകൾ മോശമായിട്ടുണ്ട്. അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്ക് തന്നെയാണ്. അതുകൊണ്ട് ട്രോൾ ചെയ്യുന്നവരോട,് ഒത്തിരി നോവിക്കരുത്. ട്രോൾ ചെയ്യുന്നവരെ അങ്ങേയറ്റം അംഗീകരിക്കുന്നെന്നും രാജസേനൻ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP