Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകളെ നന്നായി സ്‌നേഹിക്കുന്ന ദിലീപ് സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറുന്ന സുഹൃത്ത്; ഈ രീതിയിലൊന്നും പെരുമാറാനാകില്ല; അതായിരിക്കും സത്യം; യാഥാർഥ്യങ്ങൾ എവിടെയോ ഒളിഞ്ഞുകിടക്കുന്നു; അന്വേഷണത്തിലെ പാളിച്ച കോടതി കണ്ടത്തട്ടെ; രാമലീലയിലെ നായകനെ കുറ്റവിമുക്തനാക്കി സംവിധായകൻ

മകളെ നന്നായി സ്‌നേഹിക്കുന്ന ദിലീപ് സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറുന്ന സുഹൃത്ത്; ഈ രീതിയിലൊന്നും പെരുമാറാനാകില്ല; അതായിരിക്കും സത്യം; യാഥാർഥ്യങ്ങൾ എവിടെയോ ഒളിഞ്ഞുകിടക്കുന്നു; അന്വേഷണത്തിലെ പാളിച്ച കോടതി കണ്ടത്തട്ടെ; രാമലീലയിലെ നായകനെ കുറ്റവിമുക്തനാക്കി സംവിധായകൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മകൾ മീനാക്ഷിയെ നന്നായി സ്‌നേഹിക്കുന്ന ദിലീപ് സ്ത്രീകളോട് അങ്ങേയറ്റം ബഹുമാനത്തോടെ പെരുമാറുന്ന ഒരു നല്ല സുഹൃത്താണെന്നും അങ്ങിനെയുള്ള ഒരാൾ ഈ രീതിയിലൊന്നും പെരുമാറില്ലെന്നും അതായിരിക്കും സത്യമെന്നും സംവിധായകൻ അരുൺ ഗോപി. ദിലീപ് നായകനായ രാംലീലയുടെ റിലീസ് ദിനത്തിൽ സിനിമാ വാരികയ്ക്കു നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ അരുൺ ഗോപിയുടെ ഈ തുറന്നു പറച്ചിൽ.

കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണ് നടി ആക്രമിക്കപ്പെട്ട കേസ്. എന്നിരുന്നാലും ദിലീപിനെ വളരെ വ്യക്തിപരമായി അറിയാവുന്നയാളാണ് താൻ. യാഥാർത്ഥ്യങ്ങൾ എവിടേയോ മറഞ്ഞു കിടക്കുകയാണ്. അത് പുറത്തുവരട്ടെ. അത് പൊലീസ് കണ്ടെത്തട്ടെ. ആർക്കു വേണമെങ്കിലും തെറ്റുപറ്റാം. അന്വേഷണത്തിലെ പാളിച്ചകൾ മുമ്പും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു പാളിച്ച ഈ കേസിൽ സംഭവിച്ചിട്ടുണ്ടോ എന്ന കോടതി കണ്ടെത്തി പറയേണ്ടതാണ്. ഇതു പറയുമ്പോഴും അനിഷ്ടസംഭവത്തിന് വിധേയയായ സഹപ്രവർത്തകയായ പെൺകുട്ടിക്ക് ഉണ്ടായ വേദനയോടൊപ്പം നിൽക്കുന്നെന്നും യഥാർത്ഥ പ്രതി പുറത്തുവന്ന് ആ പെൺകുട്ടിക്കും നീതി കിട്ടട്ടെയെന്നും അരുൺഗോപി പറഞ്ഞു.

ദിലീപും പ്രയാഗയും ഒരുമിക്കുന്ന രാംലീല ത്രില്ലർ ജോണറിലുള്ള ഒരു പൊളിറ്റിക്കൽ സ്റ്റോറിയാണ്. സിനിമ എന്ന് പറയുന്നതിലും രാമലീലയിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. വല്യ കുഴപ്പമില്ലാതെ പ്രാക്ടീസുള്ള വക്കീലായ രാമനുണ്ണിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെങ്കിലും ഒരു പാർട്ടിയോടും ചായ്വ് ഉണ്ടായിരുന്നില്ല. എന്നാൽ ഒരു പ്രത്യേക ഘട്ടത്തിൽ രാഷ്ട്രീയത്തിൽ വന്നു പെടുകയും ഒരു സാധാരണക്കാരൻ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ അപ്രതീക്ഷിതമായി അയാൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്. ഒരു സാധാരണക്കാരന്റെ കഥ ആയതിനാലാണ് സിനിമയിൽ ദിലീപിനെ തന്നെ നായകനാക്കിയത്.

അടുത്തവീട്ടിലെ പയ്യൻ ഇമേജുള്ളയാളാകണം നായകനെന്ന ചിന്തയാണ് ദിലീപിലേക്ക് എത്തിയത്. സാധാരണക്കാരനാണെങ്കിലും ഒരേ സമയത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നു തോന്നുന്ന ആളായിരിക്കുകയും വേണം. അദ്ദേഹത്തിന്റെ ശരീരഭാഷ, സംസാരരീതി എന്നിവയിലൊക്കെ എവിടൊക്കെയോ നർമ്മം ഉണ്ടെന്നു തോന്നണം. അതേസമയം അയാളുടെ ഉള്ളിൽ ഒരു കനലുണ്ടാകണം. അങ്ങിനെ പല ഘട്ടത്തിലൂടെയാണ് രാമനുണ്ണി കടന്നു പോകുന്നത്.അങ്ങിനെയുള്ള ഒരു കഥാപാത്രം വന്നപ്പോൾ ആദ്യം ചിന്തയിൽ എത്തിയത് ദിലീപാണ്. കഥ പറഞ്ഞപ്പോൾ തന്നെ ദിലീപ് ഏറെ താൽപ്പര്യം കാട്ടി. കഥ കേട്ട ദിലീപ് അപ്പോൾ തന്നെ ടോമിച്ചൻ മുളകുപാടത്തെ വിളിക്കുകയും ദിലീപിന് കുഴപ്പമില്ലെങ്കിൽ തനിക്കും ഇല്ലെന്ന് ടോമിച്ചൻ പറയുകയും ചെയ്തതായും അരുൺഗോപി പറഞ്ഞു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP