Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഷിഖിന് ഞാൻ വെറും പതിമൂന്നുകാരി; ഉത്തരവാദിത്വങ്ങൾ പങ്കിടുന്നത് ഒരുപോലെ; ഞങ്ങൾ ഒന്നിച്ചു താമസിക്കുന്ന സുഹൃത്തുക്കൾ: റിമ കല്ലിങ്കലിനു പറയാനുള്ളത്

ആഷിഖിന് ഞാൻ വെറും പതിമൂന്നുകാരി; ഉത്തരവാദിത്വങ്ങൾ പങ്കിടുന്നത് ഒരുപോലെ; ഞങ്ങൾ ഒന്നിച്ചു താമസിക്കുന്ന സുഹൃത്തുക്കൾ: റിമ കല്ലിങ്കലിനു പറയാനുള്ളത്

കൊച്ചി: 'ഞാൻ കണ്ടുവന്ന രീതിയിലുള്ള വിവാഹജീവിതമല്ല ഞങ്ങളുടേത്. എനിക്കിതൊരു ലേണിങ് പ്രോസസാണ്. ഒന്നിച്ചു താമസിക്കുന്ന സുഹൃത്തുക്കളാണ് ഞങ്ങൾ. എന്നെ ആഷിഖ് കാണുന്നത് ഒരു പതിമൂന്നുകാരിയെപ്പോലെയാണ്'- മലയാളത്തിന്റെ സ്വന്തം '22 ഫീമെയിലായ' റിമാ കല്ലിങ്കലിന്റെ വാക്കുകൾ. ആഷിഖ് അബുവുമായുള്ള വിവാഹത്തെക്കുറിച്ചും ജീവിതത്തക്കുറിച്ചുമുള്ള വിശേഷങ്ങൾ ഒരു സിനിമാ മാസികയോടു പങ്കുവയ്ക്കുകയായിരുന്നു റിമ.

നർത്തകിയിൽ തുടങ്ങി നടിയിലെത്തി വീണ്ടും നർത്തകിയിലേക്കെത്തുന്ന റിമയുടെ ജീവിതം ഒരുപാടു വഴിത്തിരിവുകൾ നിറഞ്ഞതാണ്. ഒരുകാര്യം തീവ്രമായി ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ അതിനായി കൂടെനിൽക്കുമെന്ന പൗലോ കൊയ്ലോയുടെ നോവലുകളിലെ വരികൾ റിമയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ അർത്ഥപൂർണ്ണമാകുന്നു. അഭിനേത്രിയാകണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് ചെറുപ്പം മുതൽ റിമയ്ക്കുണ്ടായിരുന്നത്.

ബാംഗ്ലൂരിൽ കോളജിലായിരുന്ന സമയത്ത് പഠിപ്പിക്കാൻ വന്ന കൊറിയോഗ്രോഫറാണ് തന്നിലെ നർത്തകിയെ കണ്ടെത്തിയതെന്നു റിമ പറയുന്നു. ഓഡിഷൻപോലും നടത്താതെ റിമയെ അവരുടെ കമ്പനിയിൽ ചേർത്തു. ഡാൻസ് കമ്പനിയിൽ ചേരാനുള്ള തീരുമാനം വീട്ടുകാർ എതിർത്തു. വീടുവിട്ട് ഇറങ്ങേണ്ടിവരും എന്ന അവസ്ഥയായി. ഒടുക്കം, പറഞ്ഞിട്ടു കാര്യമില്ലെന്നു വീട്ടുകാർക്കു മനസ്സിലാകുകയായിരുന്നു.

സ്ത്രീകൾ സ്വയം വിലകുറച്ചുകാണുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പല സാമൂഹിക വിഷയങ്ങളിലും ബോൾഡായ നിലപാടെടുത്തിട്ടുള്ള റിമ പറയുന്നു. അർഹിക്കുന്ന മൂല്യം തങ്ങൾക്കു നല്കാൻ സ്ത്രീകൾ തയാറാകണം. അമ്മയും ആഷിഖിന്റെ ഉമ്മച്ചിയും റിമയുടെ റോൾമോഡലാണ്. കുടംബത്തിന്റെ നിയന്ത്രണം സ്ത്രീയിൽ നിക്ഷിപ്തമാണെന്ന് അനുഭവംകൊണ്ട് റിമ മനസ്സിലാക്കുന്നു. ഉത്തരവാദിത്വങ്ങളെല്ലാം ഒരുപോലെ പങ്കിടുന്ന ദമ്പതികളാണ് ഞങ്ങൾ. എന്നാലും ആഷിഖ് കുറച്ചു കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നുണ്ട് - റിമ കൂട്ടിച്ചേർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP