Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ഇന്ദുചൂഡനു കാലുമടക്കി ചുമ്മാ തൊഴിക്കാൻ വേണ്ട ഭാര്യയും' 'ഭർത്താവിന്റെ ശ്രദ്ധയും സാമീപ്യവും ആഗ്രഹിച്ചെന്ന തെറ്റു ചെയ്ത മിഥുനത്തിലെ ഭാര്യയും' നൽകുന്ന സന്ദേശം തെറ്റ്; സ്ത്രീകളോടുള്ള സിനിമയിലെ സമീപനം സമൂഹത്തിന്റെ പ്രതിഫലനം മാത്രം: സ്ത്രീകളെ രണ്ടാം നിരക്കാരാക്കുന്ന സമീപനങ്ങളിൽ റിമയ്ക്കു പറയാനുള്ളത്

'ഇന്ദുചൂഡനു കാലുമടക്കി ചുമ്മാ തൊഴിക്കാൻ വേണ്ട ഭാര്യയും' 'ഭർത്താവിന്റെ ശ്രദ്ധയും സാമീപ്യവും ആഗ്രഹിച്ചെന്ന തെറ്റു ചെയ്ത മിഥുനത്തിലെ ഭാര്യയും' നൽകുന്ന സന്ദേശം തെറ്റ്; സ്ത്രീകളോടുള്ള സിനിമയിലെ സമീപനം സമൂഹത്തിന്റെ പ്രതിഫലനം മാത്രം: സ്ത്രീകളെ രണ്ടാം നിരക്കാരാക്കുന്ന സമീപനങ്ങളിൽ റിമയ്ക്കു പറയാനുള്ളത്

ബോൾഡ് എന്ന വാക്ക് മലയാളത്തിലെ ചുരുക്കം ചില നടിമാർക്ക് മാത്രം ചേരുന്ന വിശേഷണമാണ്. അങ്ങനെയുള്ളവരുടെ കൂട്ടത്തിൽ റിമാ കല്ലിങ്കലിന്റെ സ്ഥാനം ഒരല്പം മുകളിൽ തന്നെയാണ്. സ്ത്രീകൾക്കുവേണ്ടിയും സാമൂഹിക പ്രതിബന്ധതയുമുള്ള വിഷയങ്ങളിൽ ഒരുപാടു തവണ റിമയുടെ പേരു കൂടി ഉയർന്നു വന്നിട്ടുണ്ട്. മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ ശക്തമായി വിമർശിച്ചു രംഗത്തെത്തിയിരിക്കുകയാണ് റിമയിപ്പോൾ.

സിനിമയിലെ സ്ത്രീവിരുദ്ധത അംഗീകരിക്കാനാവില്ല എന്നാണ് റിമ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിലാണ് റിമയുടെ പ്രതികരണം. 'സിനിമയിലെ സ്ത്രീവിരുദ്ധത അംഗീകരിക്കാനാവില്ല. സിനിമകൾ സമൂഹത്തിന്റെ പ്രതിഫലനം മാത്രമാണ്. ഇത്തരം സീനുകൾ വരുന്നത് ആളുകൾ അത് ആസ്വദിക്കും എന്നതുകൊണ്ടാണ്. സിനിമകളിൽ മാറ്റം വരണമെങ്കിൽ നിത്യജീവിതത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കേണ്ടതുണ്ട്.' റിമ പറയുന്നു. മലയാള സിനിമയിലെ സ്ത്രീവിരുദ്ധത ഉദാഹരണസഹിതമാണ് റിമ ചൂണ്ടിക്കാട്ടുന്നത്. 'മിഥുനം' എന്ന ചിത്രത്തിൽ ഉർവശി അവതരിപ്പിച്ച കഥാപാത്രത്തെ എടുത്തുപറഞ്ഞുകൊണ്ടാണ് റിമ ഇതു വിശദീകരിച്ചിരിക്കുന്നത്. പക്ഷേ, അത്തരം കഥാപാത്രങ്ങൾ സ്തീകളോടുള്ള സമൂഹത്തിന്റെ സമീപനമാണ് കാണിക്കുന്നത്. അത്തരം കഥാ പാത്രങ്ങളെ ഇഷ്ടപ്പെടുന്ന ആളുകളും ഉണ്ടാകും അതു കൊണ്ടാണല്ലോ സിനിമ വിജയിക്കുന്നത്. റിമ ചോദിക്കുന്നു.

'മിഥുനത്തിലെ ഒരു സീൻ ഞാനോർക്കുന്നു. സിനിമയുടെ അവസാന രംഗത്ത് ഉർവശിയുടെ കഥാപാത്രം ക്ഷമചോദിക്കുന്ന രംഗം. ഭർത്താവിന്റെ ശ്രദ്ധയും സാമിപ്യവും ആഗ്രഹിച്ചു എന്നതാണ് അവർ ചെയ്ത 'തെറ്റ്'. ഞാനന്ന് കുട്ടിയായിരുന്നു. എന്നിട്ടും എന്തു തെറ്റാണ് അവർ ചെയ്തതെന്ന ചോദ്യം മനസിൽ ഉയർന്നുവന്നത് ഞാനോർക്കുന്നു.' റിമ പറഞ്ഞു.

നരസിംഹം എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഒരു ഡയലോഗും റിമ ഉദാഹരണമായി വിശദീകരിക്കുന്നുണ്ട്. 'വെള്ളമടിച്ചു കോൺതിരിഞ്ഞു പാതിരായ്ക്കു വീട്ടിൽ വന്നു കേറുമ്പോൾ ചെരുപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാൻ എനിക്കൊരു ഭാര്യയെ വേണം' എന്ന് നായകൻ നായികയോട് പറയുന്നു. നമുക്കിതിനെ സ്ത്രീവിരുദ്ധതയായി പറയാം. എന്നാൽ അത് തെറ്റാണ്. ഇതു കാണുന്ന ഒരു യുവാവിന്റെ മനസിൽ ഉണ്ടാകുക അതിൽ തെറ്റില്ല, അതിനാണ് ഭാര്യ എന്ന ചിന്തകളാണ്. ഒരു പെൺകുട്ടി ഇതു കാണുമ്പോൾ അവളുടെ മനസിൽ സൃഷ്ടിക്കപ്പെടുക വീട്ടിൽ വരുമ്പോൾ ഭർത്താവിന് തൊഴിക്കാനുള്ളതാണ് ഭാര്യ എന്ന ധാരണയാണ്.' റിമ പറയുന്നു. എല്ലാ പുരുഷന്മാരും ഭാര്യമാരെ ഇങ്ങനെ ഉപദ്രപിക്കുമെന്നാണ് ഞാൻ അന്ന് കരുതിയത്. ശരാശരി ഏതൊരാളും അങ്ങെനയാണ് കതുതുക. പക്ഷേ അതൊക്കെ സിനിമയിലെ ഹീറോയിസത്തിനു വേണ്ടിയാണ് അങ്ങനെയുള്ള സംഭാഷണങ്ങൾ ഉപയോഗിക്കുന്നത്. അത് ആളുകൾ ആസ്വദിക്കുകയും ചെയ്യുന്നു. ഇതുപോലെ സിനിമയിലൂടെ സ്ത്രീകൾ ആശ്രിതരാണ് മറ്റുള്ളവരുടെ സാമീപ്യം എപ്പോഴും ആഗ്രഹിക്കുന്നു എന്നുള്ള കാഴ്ച പാടുകൾ വിഷയങ്ങളാകുമ്പോൾ അവ ഒരു പരിധിവരെ അനുകരിക്കാനും വിശ്വസിക്കാനും ആളുകൾ ഉണ്ടാകും.

ഇതിനുമുമ്പും സിനിമ-സ്ത്രീ വിഷയങ്ങളിൽ റിമ ശക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായവും സ്വന്തം നിലപാടുകളും തുറന്നു പ്രഖ്യാപിക്കാൻ ഒട്ടും മടികാണിക്കാത്ത താരമാണ് റിമ കല്ലിങ്കൽ. പല വിഷയങ്ങളിലും റിമയുടെ നിലപാടുകൾ ഏറെ ശ്രദ്ധിനേടുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP