Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സരിത ചൗധരി; കാമസൂത്രയിലൂടെ ഇംഗ്ലീഷ് സിനിമാപ്രേക്ഷകരെ മോഹിപ്പിച്ച ഇന്ത്യൻ താരുണ്യം

സരിത ചൗധരി; കാമസൂത്രയിലൂടെ ഇംഗ്ലീഷ് സിനിമാപ്രേക്ഷകരെ മോഹിപ്പിച്ച ഇന്ത്യൻ താരുണ്യം

മീരാ നായർ സംവിധാനം ചെയ്ത മിസിസിപ്പി മസാലയിലൂടെ ശ്രദ്ധേയയായ അഭിനേത്രിയാണ് സരിത കാതറീൻ ലൂയീസ് ചൗധരി. സരിത ചൗധരി എന്ന പേരിലാണവർ അറിയപ്പെടുന്നത്. ദി പെരെസ് ഫാമിലി(1995), കാമ സൂത്ര; എ ടെയിൽ ഓഫ് ലൗ(1996) എന്നീ ചലച്ചിത്രങ്ങളിലെ അവരുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ഇത്തരം ചിത്രങ്ങളിലൂടെ ഇംഗ്ലീഷ് സിനിമയിലെ പേരെടുത്ത നടിയായിത്തീരാൻ അവർക്ക് സാധിച്ചു.

1966 ഓഗസ്റ്റ് 18ന് ലണ്ടനിലെ ബ്ലാക്ക് ഹീത്തിലായിരുന്നു സരിത ചൗധരി ജനിച്ചത്. ബംഗാളിയായ പ്രഭാസ് ചന്ദ്ര ചൗധരിയായിരുന്നു പിതാവ്. അദ്ദേഹമൊരു സയന്റിസ്റ്റായിരുന്നു. ബ്രിട്ടീഷുകാരിയായ ജൂലിയ പട്രീഷ്യ സ്പ്രിംഗായിരുന്നു മാതാവ്. 1964ലായിരുന്നു അവരുടെ വിവാഹം. എക്കണോമിക്‌സിൽ നേടിയ ബിരുദത്തിന് പുറമെ കാനഡയിലെ ഒന്റാറിയോവിലുള്ള കിങ്സ്റ്റണിലെ ക്യൂൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സരിത ചൗധരി സിനിമയിലും പഠനം നടത്തിയിരുന്നു. കുമാർ മൈക്കൽ ചൗധരി, ചന്ദ്ര പോൾ ചൗധരി എന്നിവർ സഹോദരന്മാരാണ്.

1992ലെ മിസിസിപ്പി മസാലയിൽ ഡെൻസൽ വാഷിങ്ടണൊപ്പമാണ് സരിത അഭിനയിച്ചത്. ഇതിലെ മികച്ച പ്രകടനത്തിന് സരിതയ്ക്ക് സ്‌ക്രീൻ ആക്ടേർസ് ഗിൽഡ് കാർഡ് ലഭിച്ചിരുന്നു. വളരെ പരിമിതമായ ജീവിതസാഹചര്യങ്ങളിൽ നിന്നു സിനിമയിലെത്തിപ്പെടുകയും അവിടെ തിളങ്ങുകയും ചെയ്ത ചരിത്രമാണ് ഈ അഭിനേത്രിക്കുള്ളത്. അതായത് മിസിസ്സിപ്പി മസാലയിൽ അഭിനയിച്ച ശേഷവും ഇവർ മാൻഹാട്ടൻസ് ഈസ്റ്റ് വില്ലേജിൽ വെയിറ്ററസായി ജോലി ചെയ്തിരുന്നു. ഈ സിനിമ തീയേറ്ററിൽ എത്തുന്നത് വരെ സരിത ആ ജോലിയിൽ തുടർന്നിരുന്നു. മിസിസിപ്പി മസാലയുടെ വൻ വിജയത്തെത്തുടർന്ന് നിരവധി അവസരങ്ങൾ അവരെത്തേടിയെത്തി. വൈൽഡ് വെസ്റ്റ് എന്ന ചിത്രത്തിൽ ഒരു പാക്കിസ്ഥാനി കൺട്രി വെസ്റ്റേൺ സിംഗറെയാണ് സരിത അവതരിപ്പിച്ചത്. തുടർന്ന് ദി ഹൗസ് ഓഫ് ദി സ്പിരിട്ട്‌സ്, ഫ്രെഷ് കിൽ തുടങ്ങിയ ചിത്രങ്ങളിലും അവർക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ ലഭിച്ചു.

1990കളുടെ അവസാനം നിരവധി ശ്രദ്ധേയങ്ങളായ സപ്പോർട്ടിങ് റോളുകൾ സരിതക്ക് ലഭിച്ചിരുന്നു. എ പെർഫക്ട് മർഡർ, 3എഎം, ഗ്ലോറിയ തുടങ്ങിയവ അവയിൽ ചില ചിത്രങ്ങളാണ്. 2002ൽ ജസ്റ്റ് എ കിസ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷത്തിൽ സരിച തിളങ്ങി. സ്‌പൈക് ലീയുടെ ഷി ഹേറ്റ് മീ യിൽ ഒരു ലെസ്‌ബിയൻ ആയാണ് അവർ അഭിനയിച്ചത്.ലേഡി ഇൻദി വാട്ടറിലെ അന്നാ റാൻ എന്ന കഥാപാത്രവും സരിതക്ക് ഏറെ പ്രശംസകൾ നേടിക്കൊടുത്തു. 2006ൽ പുറത്തിറങ്ങിയ ഈ ത്രില്ലർ/ഫാന്റസി ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് മനോജ് നൈറ്റ് ശ്യാമളനായിരുന്നു.

ഹോമിസൈഡ്; ലൈഫ് ഓൺ ദി സ്ട്രീറ്റ്, കിങ്‌സ്, ഹോംലാൻഡ്, ഡെത്ത് പാരഡൈസ് തുടങ്ങിയ ടിവിപ്രോഗ്രാമുകളിലും സരിത ചൗധരി ഭാഗഭാക്കായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP