Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിലെ ഭക്ഷണം കഴിച്ചു മടുത്ത സിദ്ദിഖിനായി ചോറും മീൻകറിയും മുറിയിലെത്തിച്ചതു ഞൊടിയിടയിൽ; ഷൂട്ടിങ്ങിനിടെ അപ്രതീക്ഷിതമായി വീട്ടുമുറ്റത്തെത്തിയും ഞെട്ടിച്ചു: മോഹൻലാലിന്റെ സ്‌നേഹവാത്സല്യത്തെക്കുറിച്ചു സിദ്ദിഖിനു പറയാനുള്ളത്

ദുബായിലെ ഭക്ഷണം കഴിച്ചു മടുത്ത സിദ്ദിഖിനായി ചോറും മീൻകറിയും മുറിയിലെത്തിച്ചതു ഞൊടിയിടയിൽ; ഷൂട്ടിങ്ങിനിടെ അപ്രതീക്ഷിതമായി വീട്ടുമുറ്റത്തെത്തിയും ഞെട്ടിച്ചു: മോഹൻലാലിന്റെ സ്‌നേഹവാത്സല്യത്തെക്കുറിച്ചു സിദ്ദിഖിനു പറയാനുള്ളത്

തിരുവനന്തപുരം: അഭിനയമകവിലൂടെ മാത്രമല്ല മോഹൻലാൽ വിസ്മയിപ്പിക്കുന്നത്. അപ്രതീക്ഷിതമായി സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞും ഈ മഹാനടൻ അദ്ഭുതപ്പെടുത്തും. അത്തരമൊരു സംഭവം വിവരിച്ചത് നടൻ സിദ്ദിഖാണ്. മറ്റുള്ളവരുടെ മനസ് വായിച്ചെടുക്കാനും ഇഷ്ടങ്ങൾ സാധിച്ചുകൊടുക്കാനുമുള്ള മോഹൻലാലിനുള്ള പ്രത്യേക കഴിവാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഗൾഫ് ഷോയുടെ ഭാഗമായി ദുബായിൽ താമസിക്കുകയായിരുന്നു മോഹൻലാലും സിദ്ദിഖും. പ്രോഗ്രാം ഉള്ളദിവസം സിദ്ദിഖ് ഒന്നും കഴിക്കാറില്ല. പക്ഷേ എന്തെങ്കിലും കഴിക്കൂ എന്ന് ലാൽ നിർബന്ധിച്ചുകൊണ്ടിരിക്കും. ഒടുവിൽ സിദ്ദിഖ് പറഞ്ഞു- ഇവിടുത്തെ ഭക്ഷണം കഴിച്ചു മടുത്തു, ചോറും മീൻകറിയും കഴിക്കാൻ തോന്നുന്നു.

പ്രോഗ്രാം കഴിഞ്ഞ് സിദ്ദിഖിനെ ലാൽ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെക്കണ്ട കാഴ്ച സിദ്ദിഖിനെ ഞെട്ടിച്ചു. രണ്ടു പാത്രത്തിലായി ചോറും മീൻകറിയും ഇരിക്കുന്നു. സിദ്ദിഖിന്റെ ആഗ്രഹം കേട്ട് ലാൽ തന്നെ തന്റെ ഉടമസ്ഥതയിൽ ദുബായിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്നു വരുത്തിച്ചതായിരുന്നു അത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ലാൽ സിദ്ദിഖിന്റെ കൈയിൽനിന്ന് ഒരുള വാങ്ങിക്കഴിക്കുകകൂടി ചെയ്തു.

ലാലിന്റെ അപ്രതീക്ഷിത സ്വഭാവത്തിന് മറ്റൊരു ഉദാഹരണംകൂടി സിദ്ദിഖ് നല്കുന്നു. ഛോട്ടാ മുംബൈ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഒരുദിവസം ഉച്ചയ്ക്ക് ലാൽ സിദ്ദിഖിനെ ഫോണിൽ വിളിച്ചു. വീട്ടിൽ വന്നാൽ ഊണു തരാമോ എന്നു ലാലിന്റെ ചോദ്യം. തീർച്ചയായുമെന്നു മറുപടി പറഞ്ഞ സിദ്ദീഖിനോട് എന്നാൽ ഗെയ്റ്റ് തുറക്കൂ എന്നു ലാലും. വീടിന്റെ മുന്നിൽ നിന്നായിരുന്നു ലാലിന്റെ ഫോൺവിളി.

ലാലിന്റെ സ്നേഹവാത്സല്യങ്ങളുടെ ഉറവിടവും സിദ്ദിഖ് വെളിപ്പെടുത്തി. മറ്റാരുമല്ല, അത് ലാലിന്റെ അമ്മ തന്നെയാണ്. എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയാവുന്ന ആ അമ്മയിൽനിന്നു കിട്ടിയ സ്നേഹമാധുര്യമാണ് അദ്ദേഹം എല്ലാവർക്കും പകർന്നു നല്കുന്നത് - സിദ്ദിഖ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP