Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുട്ടിക്കാലത്ത് വയറു നിറയെ ആഹാരം കഴിക്കാനുള്ള യോഗം അച്ഛന് ഉണ്ടായിരുന്നില്ല; ഞങ്ങൾ ആരെങ്കിലും ആഹാരം ബാക്കി വച്ചാൽ അച്ഛൻ ശകാരിക്കാനൊന്നും നിൽക്കില്ല; ഉമ്പായി കുച്ചാണ്ട്.... പ്രാണൻ കത്തണ്മ്മാ...വാഴല പൊട്ടിച്ച്... പാപ്പണ്ടാക്കണ്മ്മാ...' എന്നങ്ങു പാടും; പിന്നെ ആരും ആഹാരം ബാക്കി വയ്ക്കില്ല; മണിയുടെ ഓർമയിൽ വിതുമ്പി മകൾ ശ്രീലക്ഷ്മി

കുട്ടിക്കാലത്ത് വയറു നിറയെ ആഹാരം കഴിക്കാനുള്ള യോഗം അച്ഛന് ഉണ്ടായിരുന്നില്ല; ഞങ്ങൾ ആരെങ്കിലും ആഹാരം ബാക്കി വച്ചാൽ അച്ഛൻ ശകാരിക്കാനൊന്നും നിൽക്കില്ല; ഉമ്പായി കുച്ചാണ്ട്.... പ്രാണൻ കത്തണ്മ്മാ...വാഴല പൊട്ടിച്ച്... പാപ്പണ്ടാക്കണ്മ്മാ...' എന്നങ്ങു പാടും; പിന്നെ ആരും ആഹാരം ബാക്കി വയ്ക്കില്ല; മണിയുടെ ഓർമയിൽ വിതുമ്പി മകൾ ശ്രീലക്ഷ്മി

ചാലക്കുടി: കലാഭവൻ മണിയെന്ന കേരളത്തിനു മുഴുവൻ പ്രിയപ്പെട്ട അഭിനേതാവ് നമ്മോടു വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിടുമ്പോൾ മണിയുടെ മകൾ ശ്രീലക്ഷ്മി അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ്. വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ട മണിയെപ്പോലുള്ള അച്ഛനെ ലോകത്ത് വേറെ ആർക്കും ലഭിച്ചിട്ടുണ്ടാകില്ല. കുട്ടിക്കാലത്ത് വിശപ്പിന്റെ വിളി നന്നായി അറിഞ്ഞ അച്ഛൻ അന്നം ദൈവം തന്നെയായിരുന്നുവെന്നും മകൾ പറയുന്നു.

'പുറം ലോകം അറിയാത്ത ഒരു മനുഷ്യനുണ്ടായിരുന്നു കലാഭവൻ മണിയെന്ന കലാകാരനിൽ. ഒരച്ഛനും മകളെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരു ഭർത്താവും ഭാര്യയെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ സഹോദരങ്ങളെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ കൂട്ടുകാരെ, നാട്ടുകാരെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാകില്ല, എന്റെ അച്ഛനല്ലാതെ. നിങ്ങൾ അറിയുന്ന കലാഭവൻ മണിയല്ലാതെ.'

കുട്ടിക്കാലത്ത് വയറു നിറയെ ആഹാരം കഴിക്കാനുള്ള യോഗം അച്ഛന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ദൈവത്തെ കരുതും പോലെയാണ് അച്ഛൻ ആഹാരത്തെ കരുതിയിരുന്നത്. ഞങ്ങൾ ആരെങ്കിലും ആഹാരം ബാക്കി വച്ചാൽ അച്ഛൻ ശകാരിക്കാനൊന്നും നിൽക്കില്ല. ഇങ്ങനെ ഒരു പാട്ടു പാടും - 'ഉമ്പായി കുച്ചാണ്ട്.... പ്രാണൻ കത്തണ്മ്മാ...വാഴല പൊട്ടിച്ച്... പാപ്പണ്ടാക്കണ്മ്മാ...'

ആ പാട്ടിൽ എല്ലാം അടങ്ങിയിട്ടുണ്ട്. പിന്നീട് ആർക്കും ആഹാരം ബാക്കി വയ്ക്കാനൊന്നും തോന്നില്ല. അച്ഛൻ നല്ലൊരു പാചകക്കാരനായിരുന്നു. അച്ഛൻ വെറുതെ ചോറെടുത്ത് ഉരുളയാക്കി തന്നാൽ പോലും അതിന് പ്രത്യേകമായൊരു രുചിയുണ്ടാകും. അച്ഛൻ വീട്ടിലുള്ള ദിവസം ഒരു പാത്രത്തിൽ നിന്നായിരുന്നു ഞങ്ങൾ ആഹാരം കഴിച്ചിരുന്നത്. കുടുംബത്തിൽ എന്ത് വിശേഷമുണ്ടെങ്കിലും അച്ഛന്റെ പ്രത്യേക പാചകമുണ്ടാകും.

നല്ല കൈപുണ്യമായിരുന്നു അച്ഛന്. ആ കൈപുണ്യം അറിഞ്ഞവർ ഒരിക്കലും ആ രുചി മറക്കില്ല. എനിക്ക് ഇഷ്ടപ്പെട്ട മാമ്പഴക്കൂട്ടാൻ അച്ഛൻ ഉണ്ടാക്കിത്തരുമായിരുന്നു. അച്ഛന്റെ സ്പെഷൽ ഐറ്റം ആണത്. മാമ്പഴമെന്ന് പറയുമെങ്കിലും പച്ചമാങ്ങയും സവാളയും കൂടിച്ചേർന്ന ഒരു കറിയാണ്. അതുമാത്രം മതി ഊണു കഴിക്കാൻ. അത്രയ്ക്കും രുചിയായിരുന്നു. അച്ഛൻ മരിച്ചതിനുശേഷം ഞങ്ങളുടെ വീട്ടിൽ നോൺവെജ് പാചകം ചെയ്യാറില്ല. ഞാനും അമ്മയും നോൺവെജ് കഴിക്കാറുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP