Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയപാർട്ടികൾ അക്രമത്തിലേക്കു തിരിയാൻ കാരണം ആശയങ്ങളുടെ പരാജയം; കൊലപാതകങ്ങൾ അണികളെ സംരക്ഷിക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്താൻ; പച്ചയ്ക്കു കുത്തിക്കൊല്ലുന്ന മനോഭാവം ഉണ്ടാകുന്നത് വിദ്യാഭ്യാസം ഇല്ലാത്തതിനാൽ; കണ്ണൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയപാർട്ടികൾക്കെതിരേ തുറന്നടിച്ച് ശ്രീനിവാസൻ

രാഷ്ട്രീയപാർട്ടികൾ അക്രമത്തിലേക്കു തിരിയാൻ കാരണം ആശയങ്ങളുടെ പരാജയം; കൊലപാതകങ്ങൾ അണികളെ സംരക്ഷിക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്താൻ; പച്ചയ്ക്കു കുത്തിക്കൊല്ലുന്ന മനോഭാവം ഉണ്ടാകുന്നത് വിദ്യാഭ്യാസം ഇല്ലാത്തതിനാൽ; കണ്ണൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയപാർട്ടികൾക്കെതിരേ തുറന്നടിച്ച് ശ്രീനിവാസൻ

കൊച്ചി: ആശയങ്ങൾ പരാജയപ്പെടുമ്പോഴാണ് രാാഷ്ട്രീയ പാർട്ടികൾ അക്രമങ്ങളിലേക്ക് തിരിയുന്നതെന്നു നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. സിനിമയിലും പൊതു വേദികളിലും സമൂഹത്തിനു നേർക്ക് നിശിതവിമർശനം ചൊരിയുന്ന ശ്രീനിവാസൻ കഴിഞ്ഞദിവസം നടന്ന കണ്ണൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇതു പറഞ്ഞിരിക്കുന്നത്.

ഓരോ പാർട്ടികളും അവരുടെ അണികളെ സംരക്ഷിച്ചു നിറുത്തുന്നുവെന്ന് ബോദ്ധ്യപ്പെടുത്താനാണ് പല കൊലപാതകങ്ങളും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനെ പച്ചയ്ക്ക് കുത്തി കുത്തിക്കൊല്ലുന്ന മനോഭാവം വിദ്യാഭ്യാസം വളർത്തിയെടുക്കാത്തതിന്റെ പരിണിതഫലമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നവർ സ്വേച്ഛാധിപതികളായി മാറിക്കഴിഞ്ഞു. അത്തരം രാഷ്ട്രീയത്തിൽ തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

രാഷ്ട്രീയം പലർക്കും പണമുണ്ടാക്കാനുള്ള മാർഗമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ പലരും ക്ഷണിച്ചതാണ്. എന്നാൽ, താൻ രാഷ്ട്രീയക്കാരനല്ല, അതിനാൽ തന്നെ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ശ്രീനിവാസൻ വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടെ കൂട്ടിച്ചേർത്തു.

കണ്ണൂരിൽ രാഷ്ട്രീയകൊലപാതകങ്ങൾ വീണ്ടും തുടർക്കഥയായ പശ്ചാത്തലത്തിലാണ് രാഷ്ട്രീയപാർട്ടികൾക്കെതിരെ തുറന്നടിച്ച് ശ്രീനിവാസൻ രംഗത്തെത്തിയിരിക്കുന്നത്.
കണ്ണൂരിലെ കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ നേതാക്കന്മാരാണെന്ന് ശ്രീനിവാസൻ നേരത്തെ വിമർശിച്ചിരുന്നു. നേതാക്കൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകാറില്ലെന്നും ഒരു നേതാവും കൊല്ലരുതെന്ന് അണികളോട് കർശനമായി പറയുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.

ബിജെപി പ്രവർത്തകനായ സന്തോഷാണ് ഏതാനും ദിവസങ്ങൾക്കു മുമ്പ് കണ്ണൂരിൽ വെട്ടേറ്റു മരിച്ചത്. സിപിഐ(എം) പ്രവർത്തകരായ അറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ പാർട്ടിക്കു ബന്ധമില്ലെന്നും പിടിയിലായവർ പാർട്ടിക്കാരല്ലെന്നുമാണ് സിപിഐ(എം) അവകാശപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP