Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുലിമുരുകനെയും കബാലിയെയും ഒടുക്കം സിങ്കത്തെയും ഓൺലൈനിലിട്ട തമിഴ്‌റോക്കേഴ്‌സിനെ പിടികൂടി മല്ലു സൈബർ സോൾജിയേഴ്‌സ്; റിലീസ് ദിവസം തന്നെ വ്യാജ പതിപ്പുകൾ ലഭ്യമാക്കുന്ന സൈറ്റിന്റെ ഫേസ്‌ബുക് പേജും വെബ്‌സൈറ്റും പൂട്ടിച്ചു

പുലിമുരുകനെയും കബാലിയെയും ഒടുക്കം സിങ്കത്തെയും ഓൺലൈനിലിട്ട തമിഴ്‌റോക്കേഴ്‌സിനെ പിടികൂടി മല്ലു സൈബർ സോൾജിയേഴ്‌സ്; റിലീസ് ദിവസം തന്നെ വ്യാജ പതിപ്പുകൾ ലഭ്യമാക്കുന്ന സൈറ്റിന്റെ ഫേസ്‌ബുക് പേജും വെബ്‌സൈറ്റും പൂട്ടിച്ചു

തിരുവനന്തപുരം: നിയമസംവിധാനങ്ങളെ മുഴുവൻ പരസ്യമായി വെല്ലുവിളിച്ചും സിനിമാ ഇൻഡസ്ട്രിയുടെ നടുവൊടിച്ചും മുന്നേറിയ തമിഴ്‌റോക്കേഴ്‌സിന് ഒടുക്കം പണികൊടുക്കാൻ മലയാളി ഹാക്കർമാർ തന്നെ രംഗത്തിറങ്ങേണ്ടിവന്നു. തമിൾറോക്കേഴ്സ് ഫേസ്‌ബുക്ക് പേജും വെബ് സൈറ്റുകളിലൊന്നും മലയാളി ഹാക്കേഴ്സ് ഗ്രൂപ്പായ മല്ലു സൈബർ സോൾജിയേഴ്സ് പൂട്ടിച്ചു. പുലിമുരുകനും കബാലിയും അടക്കം ഇന്റർനെറ്റിൽ വ്യാജപതിപ്പുകൾ റിലീസ് ചെയ്ത തമിഴ്‌റോക്കേഴ്‌സ് സൂര്യ നായകനായ സിങ്കം ത്രീ റിലീസ് ദിവസം ലൈവ് സ്ട്രീമിംഗു നടത്തി ഞെട്ടിച്ചിരുന്നു.

നിർമ്മാതാവിനെതിരായ പരസ്യവെല്ലുവിളിക്ക് പിന്നാലെ സൂര്യയുടെ എസ് ത്രീ തമിൾറോക്കേഴ്സ് ഫേസ്‌ബുക്ക് പേജിലൂടെ 17മിനുട്ട് പ്രദർശിപ്പിച്ചിരുന്നു. ലൈവ് സ്ട്രീമിങ് വഴിയായിരുന്നു പ്രദർശനം. അമ്പതിനായിരത്തോളം ലൈക്കുള്ള ഈ പേജും സ്ട്രീമിങ് ലിങ്കുകൾ നൽകുന്ന തമിൾറോക്കേഴ്സ് വെബ്സൈറ്റുമാണ് മല്ലു സൈബർ സോൾജിയേഴ്സ് ഹാക്ക് ചെയ്തത്.

ഞങ്ങൾ നിങ്ങൾക്ക് പിന്നാലെയുണ്ടെന്നും കരുതിയിരുന്നോളൂ എന്നും മല്ലു സൈബർ സോൾജിയേഴ്സ് പേജ് ഹാക്ക് ചെയ്തെന്ന് അറിയിച്ചുള്ള പോസ്റ്റിൽ വ്യക്തമാക്കുന്നു. നിരവധി പേജുകളും സൈറ്റുകളും തമിൾറോക്കേഴ്സിന്റേതായി സൈബർ സെല്ലും ഹാക്കേഴ്സും നേരത്തെ പൂട്ടിച്ചിരുന്നുവെങ്കിലും പുതിയ സൈറ്റുകൾ വഴി പിന്നാലെ ഇവർ സജീവമാകാറുണ്ട്. മല്ലു സൈബർ സോൾജിയേഴ്സിന്റെ കമന്റ് ബോക്സിൽ പുതിയ പേജിന്റെ ലിങ്ക് ആരോ ഇട്ടിട്ടുമുണ്ട്.

സൂര്യയുടെ ഏറ്റവുംപുതിയ ചിത്രം എസ്3 റിലീസ്ദിവസം തന്നെ ഫേസ്‌ബുക്കിൽ ലൈവ് സ്ട്രീമിങ് നടത്തുമെന്ന തമിഴ് റോക്കേഴ്‌സിന്റെ ഭീഷണി വലിയ വാർത്തയായിരുന്നു. സിങ്കത്തിന്റെ നിർമ്മാതാവ് ജ്ഞാനവേൽരാജ തമിൾറോക്കേഴ്സ് ടീമിനെ ജയിലിൽ അടയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിലീസ് ദിവസം സിനിമ ലൈവ് സ്ട്രീമിങ് നടത്തുമെന്ന ഭീഷണി ആവർത്തിച്ചത്.

ഫേസ്‌ബുക്ക് പേജിലൂടെയും ട്വിറ്ററിലൂടെയാണ് ഇവർ സിനിമയുടെ ഡൗൺലോഡ്/സ്ട്രീമിങ് ലിങ്ക് പരസ്യപ്പെടുത്താറുള്ളത്. 20 ഹാക്കേഴ്സ് എന്ത് ചെയ്യുകയാണ്, സമയത്തിന് ഭക്ഷണം കൊടുക്കാൻ മറക്കണ്ട എന്നും ഹാക്കേഴ്സിനെ ഇവർ ട്രോളിയിരുന്നു. ഇതിന് പിന്നാലെയാണ് മല്ലു സൈബർ സോൾജിയേഴ്സ് തമിൾറോക്കേഴ്സിന്റെ സജീവമായ പേജുകളിൽ ഒന്ന് ഹാക്ക് ചെയ്തത്.

പുതുചിത്രങ്ങളുടെ വ്യാജപകർപ്പുകൾ സിനിമ റിലീസായി ആദ്യദിവസങ്ങളിൽത്തന്നെ അപ്‌ലോഡ് ചെയ്യുന്നതിലൂടെ കുപ്രസിദ്ധി നേടിയ ഗ്രൂപ്പാണ് തമിൾ റോക്കേഴ്‌സ്. റിലീസ്ദിനമായ വ്യാഴാഴ്ച സിങ്കം ത്രീ രാവിലെ 11ന് നിയമത്തെ മറികടന്ന് ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രദർശിപ്പിക്കുമെന്നായിരുന്നു ഭീഷണിയെങ്കിലും ചിത്രം പുറത്തിറങ്ങി 24 മണിക്കൂർ പിന്നിടുമ്പോൾ വ്യാജനുമായി രംഗത്തെത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP