Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയിരം കോടിയുടെ പടം ഇന്ത്യൻ സിനിമാ ലോകത്തിനു മുഴുവൻ അദ്ഭുതം തന്നെ; പക്ഷേ, മുടക്കുമുതൽ എങ്ങനെ തിരിച്ചുപിടിക്കുമെന്ന ചോദ്യവുമായി ടോമിച്ചൻ മുളകുപാടം; 2,500 കോടി കിട്ടാതെ നിർമ്മാതാവിനു ലാഭമുണ്ടാകില്ലെന്നു പുലിമുരുകന്റെ നിർമ്മാതാവ്; ലക്ഷ്യമിടുന്നത് ആഗോള വിപണിയെന്ന് ശ്രീകുമാർ മേനോൻ

ആയിരം കോടിയുടെ പടം ഇന്ത്യൻ സിനിമാ ലോകത്തിനു മുഴുവൻ അദ്ഭുതം തന്നെ; പക്ഷേ, മുടക്കുമുതൽ എങ്ങനെ തിരിച്ചുപിടിക്കുമെന്ന ചോദ്യവുമായി ടോമിച്ചൻ മുളകുപാടം; 2,500 കോടി കിട്ടാതെ നിർമ്മാതാവിനു ലാഭമുണ്ടാകില്ലെന്നു പുലിമുരുകന്റെ നിർമ്മാതാവ്; ലക്ഷ്യമിടുന്നത് ആഗോള വിപണിയെന്ന് ശ്രീകുമാർ മേനോൻ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു. എംടിയുടെ നോവൽ രണ്ടാമൂഴും സിനിമയാക്കാനായി 1,000 കോടി രൂപയുടെ ബജറ്റാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമാ ലോകത്തിനു മുഴുവൻ വലിയ അദ്ഭുതമായിരിക്കുകയാണ് ഈ പ്രഖ്യാപനം.

എന്നാൽ 1,000 കോടി മുടക്കി എടുക്കുന്ന ചിത്രം നിർമ്മാതാവിന് ലാഭമുണ്ടാക്കണമെങ്കിൽ 2,500 കോടി രൂപയെങ്കിലും നേടണമെന്ന് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ പുലിമുരുകന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പറയുന്നത്. ഇന്ത്യൻ എക്സ്‌പ്രസിനോട് ടോമിച്ചൻ മുളകുപാടം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി പടമെന്ന റെക്കോർഡ് അമീർ ഖാൻ നായകനായ ദങ്കലിനാണ്. അതുപോലും 740 കോടി രൂപമാത്രമാണ് നേടിയത്. ദങ്കൽ ചൈനയിൽ റിലീസ് ചെയ്യുമ്പോൾ ഒരു നൂറു കോടി കൂടി ലഭിക്കും. ആകെ നേടുക 840 കോടി രൂപയാണ്. ഈ കണക്കുവെച്ച് നോക്കിയാൽ 1000 കോടി രൂപ മുടക്കിയെടുക്കുന്ന മഹാഭാരതം മുടക്കുമുതൽ എങ്ങനെ തിരിച്ചുപിടിക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണെന്നാണ് ടോമിച്ചൻ മുളകുപാടത്തിന്റെ നിലപാട്.

എന്നാൽ ഇത് ഏതൊരു ഹോളിവുഡ് ചിത്രവും പോലെ ആഗോള വിപണിയാണ് ലക്ഷ്യമിടുന്നതെന്നാണ് മഹാഭാരതത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോൻ പറയുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാകും ചിത്രം റീലീസ് ചെയ്യുക. ഇന്ത്യയിലെ എക്കാലത്തെയും വലിയ പണംവാരിപ്പടമായ ദങ്കൽ ആഗോളതലത്തിലടക്കം 5300 സ്‌ക്രീനുകളിൽ റിലീസ് ചെയ്താണ് 740 കോടി രൂപ വാരിയത്.
70 കോടി രൂപ ചെലവിട്ട് നിർമ്മിച്ച ചിത്രത്തിന് 75 കോടി രൂപ സാറ്റ്ലൈറ്റ് റൈറ്റായി ലഭിച്ചിരുന്നു. ചിത്രത്തിൽ അമീർ ഖാന്റെ പ്രതിഫലം എത്രയാണെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ദക്ഷിണേന്ത്യയിലെ ചെലവേറിയ ചിത്രങ്ങളിലൊന്നായ ബാഹുബലി 150 കോടി മുടക്കി 600 കോടി രൂപയാണ് വാരിക്കൂട്ടിയത്. മലയാളത്തിൽ 29 കോടി മുടക്കിയ പുലിമുരുകനാകട്ടെ 150 കോടി നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP